മന്ദിര ബേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മന്ദിര ബേദി
Mandira Bedi FilmiTadka.JPG
ജനനം (1972-04-15) ഏപ്രിൽ 15, 1972  (49 വയസ്സ്)
തൊഴിൽഅഭിനേത്രി/അവതാരക

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും, മോഡലും, ടെലിവിഷൻ അവതാരകയുമാണ് മന്ദിര ബേദി. (പഞ്ചാബി: ਮੰਦਿਰਾ ਬੇਦੀ, ഹിന്ദി: मन्दिरा बेदी, ഉർദു: مندِرا بیدی) (ജനനം: 15 ഏപ്രിൽ 1972). 1994 ൽ ദൂരദർശനിൽ സം‌പ്രേഷണം ചെയ്യപ്പെട്ട ശാന്തി എന്ന പരമ്പരയിലെ നായികാകഥാപാത്രമായി അഭിനയിച്ചാണ് മന്ദിര ശ്രദ്ധേയയായത്.

ക്രിക്കറ്റ് ലോകകപ്പിന്റെ അവതരണത്തിലൂടെയും, ടെലിവിഷൻ അവതരണത്തിലൂടെയും മന്ദിര ശ്രദ്ധിക്കപ്പെട്ടിരുന്നു.[1][2].

ആദ്യ ജീവിതം[തിരുത്തുക]

മുംബൈയിലായിരുന്നു മന്ദിരയുടെ ജനനം. വിദ്യാഭ്യാസവും മുംബൈയിൽ തന്നെയായിരുന്നു.

അഭിനയജീവിതം[തിരുത്തുക]

ശാന്തി എന്ന പരമ്പരയിലെ അഭിനയത്തിനു ശേഷം 1995 ൽ മന്ദിര ദിൽ‌വാലെ ദുൽ‌ഹനിയ ലേ ജായേംഗെ എന്ന വൻപ്രദർശനവിജയം നേടിയ ചിത്രത്തിലും അഭിനയിച്ചു. ഇതായിരുന്നു മന്ദിരയുടെ ആദ്യ ഹിന്ദി ചിത്രം. പിന്നീട് ചില ടെലിവിഷൻ പരമ്പരകളിലും മന്ദിര അഭിനയിച്ചിരുന്നു. ചില മാഗസിനുകളുടെ ചിത്രങ്ങൾക്ക് വേണ്ടി മോഡലായും മന്ദിര പ്രവർത്തിച്ചു.

വിവാദങ്ങൾ[തിരുത്തുക]

2007 ലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ അവതരണത്തിനിടെ മന്ദിര ധരിച്ചിരുന്ന സാരിയിൽ രാഷ്ട്രങ്ങളുടെ പതാക ഉണ്ടെന്ന കാരണത്താൽ ചില വിവാദങ്ങൾ ഉണ്ടായിരുന്നു.[3] ഇതിനെതിരെ മന്ദിരക്കെതിരെ പരാതി ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി. ഈ സാ‍രി രൂപകൽപ്പന ചെയ്ത കമ്പനിയായ സത്യ പോൾ എന്ന കമ്പനിക്കും, മന്ദിരക്കും എതിരെ കേസ് നിലവിലുണ്ടായിരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

ചലച്ചിത്രസംവിധായകനായ രാജ് കുശൽ ഭർത്താവാണ്. ഇവരുടെ വിവാഹം 14 ഫെബ്രുവരി 1999-ൽ ആയിരുന്നു. ഇരുവരും ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മന്ദിര_ബേദി&oldid=3284119" എന്ന താളിൽനിന്ന് ശേഖരിച്ചത്