ദിവാകരൻ വിഷ്ണുമംഗലം
ഒരു മലയാളകവിയാണ് ദിവാകരൻ വിഷ്ണുമംഗലം.
ജീവിതരേഖ[തിരുത്തുക]
കാസർഗോഡ് ജില്ലയിലെ വിഷ്ണുമംഗലം ഗ്രാമത്തിൽ വി.കോരന്റെയും വി. സരോജിനിയുടേയും മകനായി 1965, മാർച്ച് 5 ന് ജനിച്ചു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും റാങ്കോടെ ജിയോളജിയിൽ ബിരുദാനന്തരബിരുദം. കേരള ഭൂശാസ്ത്രവകുപ്പിൽ ജിയോളജിസ്റ്റ്. സഹധർമ്മിണി നിഷ. മകൾ ഹർഷ.
കാവ്യജീവിതം[തിരുത്തുക]
നാട്ടുനന്മയും പച്ചപ്പും മൂല്യങ്ങളോടുള്ള പ്രതിപത്തിയും സ്‌നേഹം വറ്റുന്നതിലെ ആകുലതകളും ഗൃഹാതുരത്വവും ദിവാകരന്റെ കവിതകളുടെ പ്രത്യേകതയാണ്. കവിയരങ്ങുകളിൽ ഇദ്ദേഹത്തിന്റെ സജീവസാന്നിദ്ധ്യമുണ്ട്.[1] 2003 ൽ കേന്ദ്ര-കേരള സാഹിത്യ അക്കാദമികൾ സംയുക്തമായി സംഘടിപ്പിച്ച ദേശീയ യുവസാഹിത്യകാര സമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു. 2010 ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി ഗോഹട്ടിയിൽ വെച്ച് നടത്തിയദേശീയ സർവ്വഭാഷാ കവിസമ്മേളനത്തിൽ മലയാള കവിതയെ പ്രതിനിധീകരിച്ച് കവിത അവതരിപ്പിച്ചു.
കാവ്യസമാഹാരങ്ങൾ[തിരുത്തുക]
- നിർവ്വചനം
- പാഠാവലി[2]
- ജീവന്റെ ബട്ടൻ
- ധമനികൾ[3]
- രാവോർമ്മ
- കൊയക്കട്ട[4], [5]
- ഉറവിടം
- ബാല കവിതകൾ-മുത്തശ്ശി കാത്തിരിക്കുന്നു[6]
- ഉണ്ണിയാർച്ച (പുനരാഖ്യാനം)
- പാലാട്ട് കോമൻ (പുനരാഖ്യാനം)
അവാർഡുകൾ[തിരുത്തുക]

- വി.ടി. കുമാരൻ സ്മാരക കവിതാ അവാർഡ് (1989)[7]
- മഹാകവി കുട്ടമത്ത് അവാർഡ്(1995)
- കേരള സാഹിത്യ അക്കാദമി കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ് (1996)
- വൈലോപ്പിള്ളി അവാർഡ് (1997)
- ഇടശ്ശേരി അവാർഡ് (2005)[8]
- മുംബയ് ജ്വാലാ അവാർഡ് (2006)
- അബുദാബി ശക്തി അവാർഡ് (2007)
- മഹാത്മാഗാന്ധി സർവകലാശാല 'സംസ്കാര'യുടെ കവിതാപുരസ്കാരം (2015)
- എൻ.വി. കൃഷ്ണവാരിയർ സ്മാരക കവിതാ അവാർഡ് (2015)
- മഹാകവി പി.ഫൌണ്ടേഷന്റെ താമരത്തോണി കവിതാ അവാർഡ്(2017)[9], [10]
- മൂടാടി ദാമോദരൻ സ്മാരക അവാർഡ് [11]
- വി.വി.കെ.പുരസ്കാരം(2018)
- മൂലൂർ അവാർഡ്(2019)
-
ഉത്തര കേരളത്തിലെ എഴുത്തുകാർ
അവലംബം[തിരുത്തുക]
- ↑ http://www.kasargodvartha.com/2014/11/award-for-divakaran-vishnumangalam.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-12.
- ↑ http://malayalambookreview.blogspot.in/2013/09/blog-post_21.html
- ↑ http://www.pusthakakada.com/dcbooks/2183_-[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-12.
- ↑ http://malayalambookstore.com/select-book.do?prodId=4834
- ↑ http://keralaculture.org/malayalam/edassery-award/485
- ↑ http://keralaculture.org/malayalam/edassery-award/485
- ↑ [1]|manoramaonline.com
- ↑ [2]|mangalam.com
- ↑ [3] Archived 2020-09-26 at the Wayback Machine.|മൂടാടി ദാമോദരൻ സ്മാരക അവാർഡ് ദിവാകരൻ വിഷ്ണുമംഗലത്തിന്