ദരൂഷ് മെഹ്‌റൂജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദരൂഷ് മെഹ്‌റൂജി
Dariush Mehrjoei.jpg
ജനനം ദരൂഷ് മെഹ്‌റൂജി
(1939-12-08) ഡിസംബർ 8, 1939 (വയസ്സ് 78)
ടെഹ്റാൻ, ഇറാൻ
ദേശീയത ഇറാനിയൻ
തൊഴിൽ ചലച്ചിത്ര സംവിധായകൻ
സജീവം 1966–present

ഇറാനിയൻ നവതരംഗ സിനിമകളുടെ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ചിത്രസംയോജകൻ തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ചലച്ചിത്ര പ്രവർത്തകനാണ് ദരൂഷ് മെഹ്‌റൂജി.

ജീവിതരേഖ[തിരുത്തുക]

ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പാരഡിയായി 1966-ൽ നിർമ്മിച്ച 'ഡയമണ്ട് 33' ആണ് മെഹ്‌റൂജി സംവിധാനംചെയ്ത ആദ്യ സിനിമ. 'ഗാവ്' എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്രശ്രദ്ധ നേടി. 1971-ലെ വെനീസ് ചലച്ചിത്രമേളയിലേക്ക് ഇറാനിൽ നിന്ന് ഒളിച്ചുകടത്തിയ ചിത്രം പ്രദർശിപ്പിച്ചു. ആദ്യമായി ഓസ്‌കർ അവാർഡിന് സമർപ്പിക്കപ്പെട്ട ഇറാനിയൻ ചിത്രം മെഹ്‌റൂജിയുടെ 'ദി ബൈസൈക്കിൾ' ആണ്. 1973-ൽ സംവിധാനം ആരംഭിച്ച ചിത്രത്തിന് മൂന്നുവർഷത്തോളം ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു.

അലി നസ്സിറിയാൻ രചിച്ച ഹാസ്യപ്രാധാന ചിത്രം ദി നൈവ്(1970), എക്കാലത്തേയും മികച്ച ഇറാനിയൻ ചിത്രമായി വിലയിരുത്തപ്പെടുന്ന ഹാമോൺ(1990), ദി പിയർ ട്രീ (1999) തുടങ്ങിയവ മെഹ്‌റൂജിയുടെ സംവിധാനമികവിന് സാക്ഷ്യമാണ്.

ഫിലിമോഗ്രാഫി[തിരുത്തുക]

 • ഡയമണ്ട് 33, 1966
 • ഗാവ്, 1969
 • ദി നൈവ്, 1970
 • ദ പോസ്റ്റ്മാൻ, 1970
 • ദി ബൈസൈക്കിൾ), 1975 (released in 1978)
 • ദ സ്കൂൾ വീ വെന്റ് ടു, 1980 (released in 1986)
 • ജേണി ടു ദ ലാംബ് ഓഫ് റിംബോ, 1983 (ഡോക്യുമെന്ററി)
 • 'ദ ടെനന്റ്സ്, 1986
 • ഷിറാക്, 1988
 • ഹാമുൺ, 1990
 • ദ ലേഡി, 1991 (released in 1998)
 • സാറ, 1993
 • പാരി, 1995
 • ലെയ്‌ല, 1996
 • ദി പിയർ ട്രീ , 1998
 • ദ മിക്സ്, 2000
 • ടേൽസ് ഓഫ് ആൻ ഐലന്റ്, 2000
 • ടു സ്റ്റേ എലൈവ്, 2002
 • മെഹ്മാൻ എ മാമൻ, 2004
 • സാൻതോരി, 2007
 • ടെഹ്റാൻ,ടെഹ്റാൻ, 2010
 • അസെമാൻ- എ മെഹബൂബ്, 2011
 • നരേൻജി പൗഷ്, 2012

പുരസ്കാരങ്ങൾ[തിരുത്തുക]

 • സമഗ്രസംഭാവനയ്ക്ക് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നൽകുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്[1]

അവലംബം[തിരുത്തുക]

 1. "ഐ.എഫ്.എഫ്.കെ.: സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ദരൂഷ് മെഹ്‌റൂജിക്ക്‌". http://www.mathrubhumi.com. Retrieved 4 നവംബർ 2015.  Check date values in: |accessdate= (help); External link in |publisher= (help)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Mehrjui, Darius
ALTERNATIVE NAMES
SHORT DESCRIPTION Film director
DATE OF BIRTH 1939-12-08
PLACE OF BIRTH Tehran, Iran
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ദരൂഷ്_മെഹ്‌റൂജി&oldid=2269045" എന്ന താളിൽനിന്നു ശേഖരിച്ചത്