തേവന്നൂർ മണിരാജ്
ദൃശ്യരൂപം
മലയാളകവിയും, നാടകകൃത്തും, ബാലസാഹിത്യകാരനുമാണ് ഡോ. തേവന്നൂർ മണിരാജ്. വിവിധ സാഹിത്യ ശാഖകളിൽ 45 ഓളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്[1][2]. 1980 ൽ പ്രശസ്ത താരങ്ങളെ ഉൾപ്പെടുത്തി സ്വന്തമായി വെടിക്കെട്ട് എന്ന സിനിമ നിർമ്മിച്ചു.പുൽപ്പള്ളിയിൽ സി. കെ. രാഘവൻ മെമ്മോറിയൽ ബി. എഡ്. കോളേജ് പ്രിൻസിപ്പലാണ്.
ജീവിതരേഖ
[തിരുത്തുക]കൊല്ലം ജില്ലയിൽ ആയൂരിൽ തേവന്നൂർ എന്ന സ്ഥലത്ത് ജനിച്ചു വളർന്നു. 34 വർഷം അധ്യാപകനായി ജോലിചെയ്ത തേവന്നൂർ മണിരാജ് ചേളന്നൂർ ശ്രിനാരായണ ബിഎഡ് കോളജിലും പേരാമ്പ്ര മദർ തെരേസാ കോളജിലും പ്രിൻസിപ്പലായി സേവനമുഷ്ഠിച്ചിട്ടുണ്ട്[1]. പുല്പള്ളി സി.കെ.രാഘവൻ സ്മാരക ബിഎഡ് കോളജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1].
പുരസ്കാരങ്ങൾ
[തിരുത്തുക]- 'അക്ഷരകളരി' യുടെ 2011 ലെ ബാലസാഹിത്യ പുരസ്കാരം 'ഗുഹൻ തോണി തുഴയുമ്പോൾ' എന്ന കവിതാസമാഹാരത്തിനു ലഭിച്ചു[2][3].
- ദലിത് സാഹിത്യ അക്കാദമിയുടെ ദേശീയ പുരസ്കാരം ലഭിച്ചു.[1][2]
- 2011 ൽ കേരള ലത്തീൻ കത്തോലിക്ക ഐക്യവേദി വിശിഷ്ടസേവന പുരസ്കാരം നൽകി ആദരിച്ചു. 22 വയസ്സുള്ളപ്പോൾ മണിരാജ് എഴുതിയ അഗ്നിശാല എന്ന നാടകത്തിന് അമേരിക്കൻ ലൈബ്രറി കോൺഗ്രസിന്റെ അവാർഡ് ലഭിച്ചിരുന്നു.[1] പിന്നീട് വെടിക്കെട്ട് എന്ന പേരിൽ കഥയും ഗാനങ്ങളും രചിച്ചു. 1980 ൽ പ്രമുഖ താരങ്ങൾ അഭിനയിച്ച സിനിമയും സ്വന്തമായി നിർമിച്ചു. മികച്ച അധ്യാപക അവാർഡ്, അധ്യാപക പ്രതിഭ അവാർഡ് എന്നിവയും ലഭിച്ചു.[1]
- കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം (2005)[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "അംഗീകാരത്തോടെ 'ഗുഹൻ തോണി തുഴയുമ്പോൾ'". മനോരമ ഓൺലൈൻ. 17 സെപറ്റംബർ 2012. Archived from the original on 2012-12-09. Retrieved 23 നവംബർ 2012.
{{cite news}}
: Check date values in:|date=
(help)CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 2.2 "അക്ഷരക്കളരി സാഹിത്യ പുരസ്‌ക്കാരം ഡോ തേവന്നൂർ മണിരാജിന്". ജനയുഗം ഓൺലൈൻ. 1 ഡിസംബർ 2011. Retrieved 23 നവംബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "തേവന്നൂർ മണിരാജിന് 'അക്ഷരക്കളരി' പുരസ്‌കാരം". മാതൃഭൂമി. 28 ഒക്ടോബർ 2011. Archived from the original on 2011-10-29. Retrieved 23 നവംബർ 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-13. Retrieved 2013-08-14.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]കൃതികള്
[തിരുത്തുക]വാന
സകോദ്