തബാറ്റ അമരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തബാറ്റ അമരൽ
തബാറ്റ അമരൽ, ഏപ്രിൽ 2019
ഫെഡറൽ ഡപ്യൂട്ടി, സാവോ പോളോ
പദവിയിൽ
ഓഫീസിൽ
1 ഫെബ്രുവരി 2019
വ്യക്തിഗത വിവരങ്ങൾ
ജനനം (1993-11-14) 14 നവംബർ 1993  (30 വയസ്സ്)
സാവോ പോളോ, ബ്രസീൽ
ദേശീയതബ്രസീലിയൻ
രാഷ്ട്രീയ കക്ഷിPDT (2019-2021), PSB (2021-Present)
അൽമ മേറ്റർഹാർവാർഡ് സർവ്വകലാശാല

ബ്രസീലിയൻ രാഷ്ട്രീയക്കാരിയും വിദ്യാഭ്യാസ പ്രവർത്തകയുമാണ് തബാറ്റ ക്ലോഡിയ അമരൽ ഡി പോണ്ടസ് (ജനനംഛ 14 നവംബർ 1993). അവർ നിലവിൽ സാവോ പോളോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന സോഷ്യലിസ്റ്റ് ബ്രസീലിയൻ പാർട്ടിയുടെ (പിഎസ്ബി) ഫെഡറൽ ഡെപ്യൂട്ടി ആണ്. 2019-ൽ ഉടനീളം അവർ പിഡിടിയുടെയും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സഖ്യത്തിന്റെയും ഉപനേതാവായിരുന്നു.

ബ്രസീലിലെ വിദ്യാഭ്യാസത്തിനായുള്ള ഒരു ആക്ടിവിസ്റ്റ് എന്ന നിലയിൽ, അന്താരാഷ്ട്ര ഒളിമ്പിയാഡുകളിൽ മത്സരിക്കാൻ ബ്രസീലിയൻ വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനായി, വോണ്ടാഡ് ഡി അപ്രേൻഡർ ഒലാംപിക,[1] ബ്രസീലിലെ വിദ്യാഭ്യാസ സമത്വം പ്രോത്സാഹിപ്പിക്കുന്ന മൂവിമെന്റോ മാപ്പ എഡ്യൂക്കാനോ എന്നിങ്ങനെ അമരൽ രണ്ട് സംഘടനകൾ സ്ഥാപിച്ചു. [2][3]ബ്രസീലിൽ ആദ്യമായി മത്സരിക്കുന്ന പുരോഗമന സ്ഥാനാർത്ഥികൾക്ക് ധനസഹായം നൽകുന്ന അക്രഡിറ്റോ എന്ന രാഷ്ട്രീയ സംഘടനയും അവർ സ്ഥാപിച്ചു. [4][5]

സർവ്വകലാശാലയിൽ ചേരുന്നതിന് മുമ്പ്, അഞ്ച് അന്താരാഷ്ട്ര ശാസ്ത്ര മത്സരങ്ങളിൽ അമരൽ ബ്രസീലിനെ പ്രതിനിധീകരിച്ചു. തുടർന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജ്യോതിശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. റേഡിയോ സിബിഎൻ, ഗ്ലാമർ മാസിക എന്നിവയുടെ കോളമിസ്റ്റായിരുന്നു.[6][7]

മുൻകാലജീവിതം[തിരുത്തുക]

വീട്ടുജോലിക്കാരിയായ മരിയ റെനിൽഡ അമരൽ പൈറസിന്റെയും ബസ് കണ്ടക്ടറായ ഒലിയൊണാൾഡോ ഫ്രാൻസിസ്കോ ഡി പോണ്ടസിന്റെയും മകളാണ് തബറ്റ അമരൽ ഡി പോണ്ടസ്. അവൾക്ക് ഒരു ഇളയ സഹോദരൻ അലൻ ഉണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സാവോ പോളോയുടെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിലാ മിഷെറിയ (Pt) യിലാണ് അവർ വളർന്നത്.[8][9][10]

തബാറ്റ അമരൽ പ്രാഥമിക വിദ്യാഭ്യാസം പ്രാദേശിക പൊതു വിദ്യാലയങ്ങളിൽ നേടി. ആറാം ക്ലാസ്സിൽ, 12 -ആം വയസ്സിൽ, ബ്രസീലിയൻ പബ്ലിക് സ്കൂൾ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിന്റെ (OBMEP) 2005 പതിപ്പിൽ അമരൽ പങ്കെടുത്തു. ആദ്യ ശ്രമത്തിൽ തന്നെ വെള്ളി മെഡൽ നേടി. [11] അടുത്ത വർഷം, അവരുടെ സ്വർണ്ണ മെഡലും ശക്തമായ അക്കാദമിക് പ്രകടനവും കാരണം, സാവോ പോളോയിലെ ഒരു സ്വകാര്യ സ്കൂളായ കൊളീജിയോ ഇറ്റാപയിൽ അവർ പൂർണ്ണ സ്കോളർഷിപ്പ് നേടി. അവിടെ അവർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്നുള്ള വർഷങ്ങളിൽ, അവർ അന്താരാഷ്ട്ര രസതന്ത്രം, ജ്യോതിശാസ്ത്രം, ആസ്ട്രോഫിസിക്സ് ഒളിമ്പ്യാഡുകൾ എന്നിവയിൽ ബ്രസീലിനെ പ്രതിനിധീകരിച്ചു. [12]

2012 ൽ, അമരലിന് നിരവധി പ്രമുഖ സർവകലാശാലകൾ പൂർണ്ണ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്തു. അവയിൽ ഹാർവാർഡ് സർവകലാശാല, യേൽ സർവകലാശാല, കൊളംബിയ സർവകലാശാല, പ്രിൻസ്റ്റൺ സർവകലാശാല, പെൻസിൽവാനിയ സർവകലാശാല, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റി ഓഫ് സാവോ പൗലോ തുടങ്ങി ആറെണ്ണം അമേരിക്കയിലാണ്.[13][14][15]

അക്കാദമിക് ജീവിതം[തിരുത്തുക]

അമരൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജ്യോതിശാസ്ത്രത്തിൽ ഉയർന്ന ബഹുമതികളോടെ മാഗ്ന കം ലൗഡ് ബിരുദം നേടി.[16][17]

അവരുടെ ബിരുദ സീനിയർ തീസിസിൽ, [18] ബ്രസീലിയൻ മുനിസിപ്പാലിറ്റികളിൽ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഒരു വിശകലനം അമരൽ നടത്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബ്രസീലിൽ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിച്ചിട്ടും, ഫെഡറൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരമനുസരിച്ച് കുറവാണെന്ന് വാദിച്ചു. [19][20]അവരുടെ പ്രബന്ധത്തിന് ബ്രസീലിയൻ പഠനങ്ങളിൽ കെന്നത്ത് മാക്സ്വെൽ സീനിയർ തീസിസ് പ്രൈസും, ജനാധിപത്യ ആശയങ്ങൾ എന്ന വിഷയത്തെക്കുറിച്ചുള്ള മികച്ച പ്രബന്ധത്തിനുള്ള എറിക് ഫിർത്ത് പ്രൈസും ലഭിച്ചു. [17]

അവലംബം[തിരുത്തുക]

  1. Vanessa Fajardo (17 July 2012). "Estudantes criam cursinhos gratuitos para formar campeões de olimpíadas". Globo. Retrieved 6 March 2020.
  2. "Mapa Educação". mapaeducacao.com. Archived from the original on 2020-09-30. Retrieved 2021-09-22.
  3. Fabio Takahashi, Três jovens criam movimento por educação de qualidade e protagonismo, Folha de S. Paulo, 7 November 2017
  4. Grupo de jovens lança o 'Acredito', um 'MBL progressista', Folha de S. Paulo, 28 March 2017
  5. "Líderes Cívicos do Movimento Acredito" (in പോർച്ചുഗീസ്). Archived from the original on 2020-09-23. Retrieved 2021-09-22.
  6. "Jovem apaixonada por educação estreia na CBN". CBN (in ബ്രസീലിയൻ പോർച്ചുഗീസ്). 2017-10-03.
  7. "Conheça o projeto que faz do primeiro voto algo divertido, educativo e fácil". Glamour. 2018-04-29. Archived from the original on 2020-09-30. Retrieved 2021-09-22.
  8. "Garota prodígio da periferia, Tabata Amaral é a 6ª deputada federal mais votada em SP". Folha de S.Paulo (in ബ്രസീലിയൻ പോർച്ചുഗീസ്). 2018-10-08.
  9. "Tabata Amaral: Jovem da periferia de SP que chegou a Harvard sonha em mudar educação e entrar para a política". BBC. 2017-12-17.
  10. 'Tabata Amaral: a mudança pela educação[പ്രവർത്തിക്കാത്ത കണ്ണി], Portal Dialogando, 21 July 2018
  11. "OBMEP abriu as portas do mundo para Tabata Amaral" (in ബ്രസീലിയൻ പോർച്ചുഗീസ്). IMPA. 2017-08-18.
  12. Vanessa Fajardo, 'Supercampeã olímpica', jovem de SP quer estudar astrofísica em Harvard, Portal G1, 4 November 2011
  13. "Jovem da periferia de SP passa em Harvard e outras 5 universidades dos EUA". O Estado de S. Paulo. 3 April 2012.
  14. Vanessa Fajardo, 'Supercampeã' entra em Harvard e em mais 5 universidades americanas, Portal G1, 1 April 2012
  15. Aluna da rede pública é aprovada em seis universidades americanas, Bom Dia Brasil TV Globo, 10 April 2012
  16. "Interview with Tabata Amaral de Pontes, co-founder of Movimento Acredito". David Rockefeller Center For Latin Studies. Harvard University. 2018-04-05.
  17. 17.0 17.1 "Interview with Tabata Amaral de Pontes, Co-founder of Movimento Acredito". Wilson Center. 5 April 2018. Retrieved 6 March 2020.
  18. Tabata Amaral de Pontes, The Politics of Education Reform in Brazilian Municipalities Archived 2021-03-06 at the Wayback Machine., Harvard University, March 2016
  19. Paulo Saldanã e Natalia Cancian, Estagnado, Brasil fica entre os piores do mundo em avaliação de educação, Folha de S. Paulo, 6 December 2016
  20. Ana Carolina Moreno, Brasil cai em ranking mundial de educação em ciências, leitura e matemática, Portal G1, 6 December 2016
"https://ml.wikipedia.org/w/index.php?title=തബാറ്റ_അമരൽ&oldid=3849975" എന്ന താളിൽനിന്ന് ശേഖരിച്ചത്