ഡെസ്പിക്കബിൾ മി 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെസ്പിക്കബിൾ മി 2
A bald man is standing and looking at yellow creatures.
Theatrical release poster
സംവിധാനം
നിർമ്മാണം
രചന
അഭിനേതാക്കൾ
സംഗീതം
ചിത്രസംയോജനംGregory Perler
സ്റ്റുഡിയോIllumination Entertainment
വിതരണംUniversal Pictures
റിലീസിങ് തീയതി
  • ജൂൺ 5, 2013 (2013-06-05) (Australia)
  • ജൂലൈ 3, 2013 (2013-07-03) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$76 million[1]
സമയദൈർഘ്യം98 minutes[2]
ആകെ$970.8 million[3]

2013 ൽ ഇറങ്ങിയ ഒരു അമേരിക്കൻ അനിമേഷൻ കോമഡി ചലച്ചിത്രമാണ് ഡെസ്പിക്കബിൾ മി 2. 2010 ൽ ഇറങ്ങിയ ഡെസ്പിക്കബിൾ മി എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഈ ചിത്രം. യൂണിവേഴ്സൽ പിക്ചേഴ്സും ഇല്യൂമിനേഷൻ എന്റർടെയ്ൻമെൻറും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്റെ സംവിധാനം പിയറി കോഫിൻ, ക്രിസ് റെനൗഡ് എന്നിവർ ചേർന്ന് നിർവഹിച്ചു. സിൻകോ പോൾ, കെൻ ദൗറിയോ എന്നിവർ ചേർന്ന കഥയെഴുതിയ ചിത്രത്തിന്റെ അനിമേഷൻ ഇല്യൂമിനേഷൻ മാക് ഗഫ് ആണ് നിർവഹിച്ചത്. സ്റ്റീവ് കരെൽ, റസ്സൽ ബ്രാൻഡ്, മിറാൻഡ കോസ്ഗ്രോവ്, എൽസി ഫിഷർ, ഡാന ഗയർ എന്നിവർ യഥാക്രമം ഗ്രൂ, ഡോ. നെഫാരിയോ, മാർഗോ, ആഗ്നസ്, എഡിത് എന്നിവരുടെ വേഷങ്ങൾ തുടർന്നും അവതരിപ്പിച്ചു. ആദ്യ ചിത്രത്തിൽ മിസ്സ് ഹാറ്റി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയ ക്രിസ്റ്റൺ വിഗ് ഈ ചിത്രത്തിൽ ഏജന്റ് ലൂസി വൈൽഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പുതിയ അണിയറ അംഗങ്ങളിൽ ബെഞ്ചമിൻ ബ്രാറ്റ് എഡ്വേർഡ് "എൽ മാച്ചോ" പെരെസ് എന്ന വേഷവും സ്റ്റീവ് കൂഗൻ ആന്റി വില്ലൻ ലീഗിന്റെ (എവിഎൽ) തലവൻ സൈലാസ് റാംസ്ബോട്ടം എന്ന വേഷവും അവതരിപ്പിച്ചു.

ഡെസ്പിക്കബിൾ മി 2 2013 ജൂൺ 5 ന് ഓസ്ട്രേലിയയിൽ ആദ്യ പ്രദർശനത്തിന് എത്തി. ഈ ചിത്രം 2013 ജൂലൈ 3 ന് അമേരിക്കയിൽ പുറത്തിറങ്ങി. നിരൂപകരിൽ നിന്ന് അനുകൂലമായ അവലോകനങ്ങൾ ലഭിച്ച ഈ ചിത്രം മികച്ച അനിമേഷൻ ചിത്രത്തിനും, മികച്ച ഗാനത്തിനുമുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം നേടിയെങ്കിലും വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോസിന്റെ ഫ്രോസൺ എന്ന ചിത്രത്തോട് പരാജയപ്പെട്ടു. 76 ദശലക്ഷം ഡോളർ ചിലവിൽ നിർമിച്ച ഈ ചിത്രം ലോകമെമ്പാടും 970.8 ദശലക്ഷം ഡോളർ വരുമാനം നേടി 2013 ലെ ഏറ്റവും വരുമാനം നേടുന്ന രണ്ടാമത്തെ അനിമേഷൻ ചിത്രവും മൂന്നാമത്തെ ചലച്ചിത്രവുമായി. യൂണിവേഴ്സൽ സ്റ്റുഡിയോസിന്റെ 101 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ലാഭകരമായ സിനിമയാണിത്. മിനിയൻസ് എന്ന പേരിൽ ഒരു സ്പിൻ ഓഫ് ചിത്രം 2015 ൽ പുറത്തിറങ്ങി. ഡെസ്പിക്കബിൾ മി 3 എന്ന പേരിൽ ഒരു തുടർ ചലച്ചിത്രം 2017 ജൂൺ 30 ഇറങ്ങി.  

അഭിനേതാക്കൾ[തിരുത്തുക]

Miranda Cosgrove and Steve Carell at the Australian premiere of Despicable Me 2
  • സ്റ്റീവ് കരെൽ - ഗ്രൂ 
  • ക്രിസ്റ്റൻ വിഗ് - ലൂസി വൈൽഡ് 
  • ബെഞ്ചമിൻ ബ്രാറ്റ് - എഡ്വേർഡ് "എൽ മാച്ചോ" പെരെസ് 
  • സ്റ്റീവ് കൂഗൻ - സൈലാസ് റാംസ്ബോട്ടം 
  • റസ്സൽ ബ്രാൻഡ് - ഡോക്ടർ നെഫാരിയോ 
  • മിറാൻഡ കോസ്ഗ്രോവ് - മാർഗോ 
  • ഡാന ഗായർ - എഡിത്ത് 
  • എൽസി ഫിഷർ - ആഗ്നസ് 
  • കെൻ ജിയോങ് - ഫ്ലോയ്ഡ് ഈഗിൾ സാൻ 
  • മോസെസ് അരിയാസ് - അന്റോണിയോ പെരെസ് നസിം പെഡ്രഡ് - ജില്ലിയാൻ 
  • ക്രിസ്റ്റൻ ഷാൽ - ഷാനൺ 
  • പിയർ കോഫിൻ - കെവിൻ, ടിം, ബോബ്, മാർക്ക്, ഫിൽ, സ്റ്റുവർട്ട് 
  • ക്രിസ് റെനൗഡ് - മറ്റുള്ള മിനിയൻസ്  

അംഗീകാരങ്ങൾ[തിരുത്തുക]

Award Category Recipient(s) Result
Academy Awards[4] Best Animated Feature Chris Renaud, Pierre Coffin & Chris Meledandri നാമനിർദ്ദേശം
Best Original Song "Happy" – Pharrell Williams നാമനിർദ്ദേശം
Alliance of Women Film Journalists[5] Best Animated Feature Pierre Coffin and Chris Renaud നാമനിർദ്ദേശം
American Cinema Editors[6] Best Edited Animated Feature Film Gregory Perler നാമനിർദ്ദേശം
Annie Award[7] Best Animated Feature നാമനിർദ്ദേശം
Best Animated TV/Broadcast Commercial വിജയിച്ചു
Character Animation in an Animated Feature Production Jonathan Del Val നാമനിർദ്ദേശം
Character Design in an Animated Feature Production Eric Guillon നാമനിർദ്ദേശം
Music in an Animated Feature Production Heitor Pereira, Pharrell Williams നാമനിർദ്ദേശം
Production Design in an Animated Feature Production Yarrow Cheney, Eric Guillon നാമനിർദ്ദേശം
Storyboarding in an Animated Feature Production Eric Favela നാമനിർദ്ദേശം
Voice Acting in an Animated Feature Production Kristen Wiig നാമനിർദ്ദേശം
Steve Carell നാമനിർദ്ദേശം
Pierre Coffin നാമനിർദ്ദേശം
British Academy Film Awards[8][9] Best Animated Film Chris Renaud, Pierre Coffin നാമനിർദ്ദേശം
British Academy Children's Awards (BAFTA)[10] BAFTA Kid's Vote (Feature Film) വിജയിച്ചു
Cinema Audio Society Awards[11][12] Outstanding Achievement in Sound Mixing for Motion Pictures – Animated Charleen Richards, Tom Johnson, Gary A. Rizzo, Chris Scarabosio, Alan Meyerson, Tony Eckert നാമനിർദ്ദേശം
Critics' Choice Movie Award[13] Best Animated Feature നാമനിർദ്ദേശം
Best Song "Happy" – Pharrell Williams നാമനിർദ്ദേശം
Denver Film Critics Society[14] Best Animated Film നാമനിർദ്ദേശം
Golden Globe Award[15] Best Animated Feature Film നാമനിർദ്ദേശം
Kids' Choice Awards[16] Favorite Animated Movie നാമനിർദ്ദേശം
Favorite Voice from an Animated Movie Steve Carell നാമനിർദ്ദേശം
Miranda Cosgrove വിജയിച്ചു
Kids' Choice Awards Argentina 2013[17] Best Animated Film
People's Choice Awards[18][19] Favorite Family Movie
Favorite Movie നാമനിർദ്ദേശം
Producers Guild of America Award[20] Outstanding Producer of Animated Theatrical Motion Picture Janet Healy, Chris Meledandri നാമനിർദ്ദേശം
Satellite Awards[21] Satellite Award for Best Original Song "Happy" – Pharrell Williams നാമനിർദ്ദേശം
Saturn Awards[22] Best Animated Film നാമനിർദ്ദേശം
Washington, D.C. Area Film Critics Association Awards[23] Best Animated Feature Pierre Coffin and Chris Renurd നാമനിർദ്ദേശം
Visual Effects Society Awards[24] Outstanding Animation in an Animated Feature Motion Picture Chris Meledandri, Janet Healy, Chris Renaud, Pierre Coffin നാമനിർദ്ദേശം

അവലംബം[തിരുത്തുക]

  1. McClintock, Pamela (July 1, 2013). "Box Office Preview: 'Despicable Me 2' Set to Upstage 'Lone Ranger'". The Hollywood Reporter. ശേഖരിച്ചത് July 2, 2013.
  2. "DESPICABLE ME 2 (U)". British Board of Film Classification. May 24, 2013. ശേഖരിച്ചത് May 27, 2013.
  3. "Despicable Me 2". Box Office Mojo. ശേഖരിച്ചത് January 20, 2014.
  4. Brown, Tracy (March 2, 2014). "Oscars 2014: The complete list of nominees and winners". Los Angeles Times. ശേഖരിച്ചത് December 6, 2014.
  5. "2013 EDA Award Nominess". Alliance of Women Film Journalists. December 11, 2013. ശേഖരിച്ചത് December 11, 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  6. Giardina, Carolyn (January 10, 2014). "'12 Years a Slave,' 'Captain Phillips,' 'Gravity' Among ACE Eddie Award Nominees". The Hollywood Reporter. Prometheus Global Media. ശേഖരിച്ചത് December 11, 2013.
  7. Amidi, Amid (December 2, 2013). "Complete List of 2013 Annie Award Nominations". Cartoon Brew. ശേഖരിച്ചത് December 2, 2013.
  8. "Bafta Film Awards 2014: Full list of nominees". BBC. January 8, 2014. ശേഖരിച്ചത് January 8, 2014.
  9. "Film in 2014". British Academy of Film and Television Arts. ശേഖരിച്ചത് January 8, 2014.
  10. Emmett, Neil (November 25, 2013). ""Despicable Me 2," "Room on the Broom," "Adventure Time" Win BAFTAs". Cartoon Brew. ശേഖരിച്ചത് November 25, 2013.
  11. "Cinema Audio Society Unveils Nominations For The 50th Annual CAS Awards". Deadline. January 14, 2014. ശേഖരിച്ചത് January 14, 2014.
  12. "Cinema Audio Society Awards: 'Gravity', 'Frozen' Take Film Honors". Deadline. February 22, 2014. ശേഖരിച്ചത് February 23, 2014.
  13. "19TH ANNUAL CRITICS' CHOICE MOVIE AWARDS NOMINATIONS". Critics' Choice. December 17, 2013. മൂലതാളിൽ നിന്നും 2018-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 17, 2013.
  14. Lodge, Guy (January 7, 2014). "2013 Denver Film Critics' Society Nominations". HitFix. ശേഖരിച്ചത് December 5, 2014.
  15. "Golden Globe Awards Nominations: '12 Years A Slave' & 'American Hustle' Lead Pack (Full List)". Deadline. December 12, 2013. ശേഖരിച്ചത് December 12, 2013.
  16. Ng, Philiana (February 24, 2014). "Nickelodeon's Kids' Choice Awards Nominations Revealed". The Hollywood Reporter. ശേഖരിച്ചത് February 25, 2014. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  17. "Kid's Choice Awards Argentina 2013". Mundo TKM. 24 July 2013. മൂലതാളിൽ നിന്നും October 20, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 August 2013.
  18. Lewis, Dave (November 5, 2013). "'Game of Thrones' vs. 'Iron Man': This year's People's Choice Awards nominees". HitFix. ശേഖരിച്ചത് November 25, 2013.
  19. "People's Choice Awards 2014: The winners list". Entertainment Weekly. January 8, 2014. ശേഖരിച്ചത് January 10, 2014. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  20. "Nominations for Theatrical Motion Picture, Animated Theatrical Motion Picture and Long-Form TV". Producers Guild of America. January 2, 2014. മൂലതാളിൽ നിന്നും 2015-06-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 2, 2014.
  21. "Current Nominees". International Press Academy. ശേഖരിച്ചത് December 6, 2014.
  22. Johns, Nikara (February 25, 2014). "'Gravity,' 'The Hobbit: The Desolation of Smaug' Lead Saturn Awards Noms". Variety. ശേഖരിച്ചത് December 5, 2014.
  23. Brown, Tracy (December 7, 2017). "The 2013 WAFCA Awards". Los Angeles Times. ശേഖരിച്ചത് December 9, 2013.
  24. Pond, Steve (January 14, 2014). "'Gravity' Soars in Visual Effects Society Nominations". The Wrap. മൂലതാളിൽ നിന്നും January 22, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 14, 2014.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെസ്പിക്കബിൾ_മി_2&oldid=3797511" എന്ന താളിൽനിന്ന് ശേഖരിച്ചത്