ഡിയേഗോ റിവേര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിയേഗോ റിവേര
Diego Rivera
ഡിയേഗോ റിവേര ഫ്രിദയോടൊപ്പം 1932ൽ
ജനനം(1886-12-08)ഡിസംബർ 8, 1886
മരണംനവംബർ 24, 1957(1957-11-24) (പ്രായം 70)
ദേശീയതമെക്സിക്കൻ
വിദ്യാഭ്യാസംസാൻ കാർലോസ് അക്കാഡമി
അറിയപ്പെടുന്നത്ചിത്രകല
പ്രസ്ഥാനംമെക്സിക്കൻ ചുവർചിത്രകല

ഒരു പ്രമുഖ മെക്സിക്കൻ ചിത്രകാരനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു ഡിയേഗോ റിവേര (ഡിസംബർ 8, 1886 – നവംബർ24, 1957). മെക്സിക്കോയിലെ ഗുവാനായുവാട്ടോയിൽ ജനിച്ച ഇദ്ദേഹം ഫ്രിഡ കാഹ്‌ലോ എന്ന ലോകപ്രശസ്തചിത്രകാരിയുടെ ഭർത്താവുമായിരുന്നു. ഇദ്ദേഹം രചിച്ച വലിയ ചുവർചിത്രങ്ങൾ മെക്സിക്കൻ ചിത്രകലയിൽ പുതിയൊരു ശാഖക്കു തന്നെ കാരണമായി. മെക്സിക്കോയിലും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ, ഡിറ്റ്രോയിറ്റ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലും[1] റിവേര ചുവർചിത്രങ്ങൾ തീർത്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Diego Rivera". Olga's Gallery. Retrieved 2007-09-24.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിയേഗോ_റിവേര&oldid=3696355" എന്ന താളിൽനിന്ന് ശേഖരിച്ചത്