ദി റ്റു ഫ്രിഡാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Two Fridas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Two Fridas
Spanish: Las dos Fridas
കലാകാരൻFrida Kahlo
വർഷം1939
MediumOil on canvas
Movement
അളവുകൾ173.5 cm × 173 cm (68.3 in × 68 in)
സ്ഥാനംMuseo de Arte Moderno, Mexico City

മെക്സിക്കൻ ആർട്ടിസ്റ്റ് ഫ്രിഡാ കഹ്‌ലോ വരച്ച എണ്ണച്ചായാചിത്രമാണ് ദി റ്റു ഫ്രിഡാസ് (സ്പാനിഷ് ഭാഷയിൽ ലാസ് ഡോസ് ഫ്രിഡാസ്). അവരുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.[1] കഹ്‌ലോയുടെ രണ്ട് പതിപ്പുകൾ ഒരുമിച്ച് ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഒരാൾ വെളുത്ത യൂറോപ്യൻ രീതിയിലുള്ള വിക്ടോറിയൻ വസ്ത്രവും മറ്റൊരാൾ പരമ്പരാഗത തെഹുവാന വസ്ത്രവും ധരിച്ചിരിക്കുന്നു. [1] മെക്സിക്കോ സിറ്റിയിലെ മ്യൂസിയോ ഡി ആർട്ടെ മോഡെർനോയിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

1939 ൽ കഹ്‌ലോ ദി റ്റു ഫ്രിഡാസ് വരച്ചു. അതേ വർഷം തന്നെ അവർ ആർട്ടിസ്റ്റ് ഡീഗോ റിവേറയെ വിവാഹമോചനം ചെയ്തു. [1] ഒരു വർഷത്തിനുശേഷം അവർ വീണ്ടും വിവാഹം കഴിച്ചു. കഹ്‌ലോയുടെ സുഹൃത്തായ ഫെർണാണ്ടോ ഗാംബോവ പറയുന്നതനുസരിച്ച്, ആ വർഷം ആദ്യം വ്രെയിൽ കഹ്‌ലോ കണ്ട തിയോഡോർ ചസ്സാരിയോയുടെ ദി റ്റു സിസ്റ്റേഴ്സ്, ഗബ്രിയേൽ ഡി എസ്ട്രീസ് ആന്റ് വൺ ഓഫ് ഹെർ സിസ്റ്റേഴ്സ് എന്നീ രണ്ട് പെയിന്റിംഗുകളിൽ നിന്നാണ് ഈ പെയിന്റിംഗിന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. [2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Lindauer, Margaret A. (1999). Devouring Frida: The Art History and Popular Celebrity of Frida Kahlo. Middletown, Conn.: Wesleyan University Press. pp. 144–149. ISBN 0819563471.
  2. Grimberg, Salomon (2006). I Will Never Forget You: Frida Kahlo & Nickolas Muray. San Francisco: Chronicle Books. pp. 32, 42. ISBN 0811856925.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_റ്റു_ഫ്രിഡാസ്&oldid=4072951" എന്ന താളിൽനിന്ന് ശേഖരിച്ചത്