അനന്തശയനഗ്രന്ഥാവലി
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവിന്റെ നിർദ്ദേശപ്രകാരം തിരുവിതാംകൂർ സർക്കാർ അച്ചുകൂടത്തിൽ നിന്നും പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ പരമ്പരയായിരുന്നു അനന്തശയന ഗ്രന്ഥാവലി. തിരുവിതാംകൂർ സംസ്‌കൃതഗ്രന്ഥ സീരീസ് എന്ന പേരിൽ പിൽക്കാലത്തു് പ്രസിദ്ധമായി. രാജകൊട്ടാരം വക താളിയോല ഗ്രന്ഥശേഖരത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന ടി. ഗണപതി ശാസ്ത്രി എന്ന സംസ്‌കൃതപണ്ഡിതനായിരുന്നു ‘അനന്തശയനഗ്രന്ഥാവലി’യുടെ ക്യൂറേറ്റർ. നൂറിലധികം ഗ്രന്ഥങ്ങൾ ഈ പരമ്പരയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കൊട്ടാരം കൈയെഴുത്തുപ്രതികൾ സംഘടിപ്പിക്കാനുള്ള പദ്ധതി, ഏഴു വോള്യങ്ങളിലായി കൈയെഴുത്തുപ്രതികളുടെ ഒരു കാറ്റലോഗ് തയ്യാറാക്കൽ (സംസ്കൃത ഗ്രന്ഥസൂചി )എന്നിവ ഈ പദ്ധതി പ്രകാരം നടന്നു.[1] 1409 കൈയെഴുത്തുപ്രതികൾ ശേഖരിച്ചു. സംസ്‌കൃത സാഹിത്യത്തിലെ അമൂല്യമായ രചനകാളായിരുന്നു ഇവയിൽ മിക്കതും. സാഹിത്യവിഷയങ്ങൾ, കവിതകൾ, നാടകം, വാചാടോപം, വ്യാകരണം; ദാർശനിക വിഷയങ്ങൾ, നൈല്യ, വേദാന്ത, മീമാംസ, രാഷ്ട്രീയം, നിയമം, വാസ്തുവിദ്യ മുതലായവയെല്ലാം ഇതിലുൾപ്പെട്ടിരുന്നു.
ഭാസനാടക ചക്രം
[തിരുത്തുക]എട്ടു നൂറ്റാണ്ടുകളോളം ലഭ്യമല്ലാതിരുന്ന ഭാസകൃതികൾ, ശാസ്ത്രികളുടെ ശ്രമ ഫലമായാണ് വീണ്ടെടുത്തത്. 1910ൽ, തെക്കൻ തിരുവിതാംകൂറിലെ പത്മനാഭപുരത്തിനടുത്തുള്ള മണലിക്കര കല്പകമംഗലത്തുമഠത്തിൽ നിന്ന് ഗണപതി ശാസ്ത്രികൾ അവ കണ്ടെടുത്തു. കൂടിയാട്ടത്തിൽ ഉപയോഗിച്ചിരുന്ന പത്തു സംസ്‌കൃത രൂപകങ്ങളുടെ താളിയോലഗ്രന്ഥങ്ങളായിരുന്നു ഇവ. 20 അക്ഷരങ്ങളുടെ പതിപ്പത്തു വരികളുള്ള 105 ഓലകളിലായിരുന്നു ഈ രചനകൾ. പഴയ മലയാളം ഗ്രന്ഥലിപിയിൽ എഴുതിയിരുന്ന സംസ്‌കൃതകൃതികളായ ഈ കൃതികൾ ഭാസനാടകചക്രം എന്ന പേരിൽ 1912ൽ ശാസ്ത്രികൾ പ്രസിദ്ധീകരിച്ചു. സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം, പഞ്ചരാത്രം, ചാരുദത്തം, ദൂതഘടോൽക്കചം, അവിമാരകം, ബാലചരിതം, കർണഭാരം, ഊരുഭംഗം, മധ്യമവ്യായോഗം, ദൂതവാക്യം, അഭിഷേകനാടകം, പ്രതിമാനാടകം എന്നിവ ഉൾപ്പെട്ടതായിരുന്നു ‘ഭാസനാടകചക്രം. [2]
- മണലിക്കര കല്പകമംഗലത്തുമഠം - സ്വപ്നനാടകം, പ്രതിജ്ഞായൗഗന്ധരായണം, പഞ്ചരാത്രം, ചാരുദത്തം, ദൂതഘടോൽക്കചം, അവിമാരകം, ബാലചരിതം, മദ്ധ്യമവ്യായോഗം, കർണഭാരം, ഊരുഭംഗം
- കടുത്തുരുത്തിക്കടുത്ത് കൈലാസപുരത്തുള്ള ജ്യോത്സനായിരുന്ന ഗോവിന്ദ പിഷാരോടി - അഭിഷേകനാടകം, പ്രതിമാനാടകം
- മൈസൂർ എ. അനന്താചാര്യ - അവിമാരകം
- ഹരിപ്പാട് സുബ്രഹ്മണ്യ മൂസ്സതിന്റെ പക്കൽ നിന്നും സ്വപ്നവാസവദത്തം, പ്രതിജ്ഞായൗഗന്ധരായണം, അഭിഷേകനാടകം.
- ചെങ്ങന്നൂർ താഴമൺ മഠം കൃഷ്ണൻ തന്ത്രി - കൂടുതൽ കയ്യെഴുത്തു പ്രതികൾ. ഇവയെല്ലാം പരസ്പരം ഒത്തുനോക്കി പരിശോധിച്ച് ക്രമത്തിലാക്കി ടിപ്പണി സഹിതം തിരുവിതാംകൂർ സർക്കാർ അച്ചുകൂടത്തിൽനിന്നും 1912 ഏപ്രിൽ 11 ന് അനന്തശയനഗ്രന്ഥാവലിയുടെ പതിനഞ്ചാം ഭാഗമായി പ്രകാശനം ചെയ്തു. ഈ ‘ഭാസ’കൃതികൾ പിന്നീടു് ട്രിവാൻഡ്രം സംസ്‌കൃത സീരീസ് (പതിനഞ്ചാം ശേഖരം) എന്ന പേരിൽ ഭാരതത്തിലും പുറത്തുമുള്ള സംസ്‌കൃത, ഭാഷാ പണ്ഡിതന്മാർക്കിടയിൽ പ്രസിദ്ധമായി.
പരമ്പരയിലെ മറ്റ് ഗ്രന്ഥങ്ങൾ
[തിരുത്തുക]1907-ൽ മൂന്നാം പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. വാമനഭട്ടബാണന്റെ നളാഭ്യുദയം കാവ്യമാണ് അത്. തുടർന്ന് ഈ ഗ്രന്ഥാവലിയിൽ മഹായാന ബുദ്ധമതത്തെക്കുറിച്ചുള്ള കൃതിയായ മജ്ഞുശ്രീമൂലകൽപ്പയുടെ പ്രസിദ്ധീകരണമുൾപ്പെടെ ആകെ 266 പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു. അവയുടെ പട്ടിക.[3]
നമ്പർ | കൃതി | രചയിതാവ് | ഉള്ളടക്കം |
---|---|---|---|
1 | ദൈവം | കൃഷ്ണലിലാശുക മുനിയോയൊപ്പം ദേവ | വ്യാകരണം |
2 | അഭിനവകൗസ്തുഭമാലയും ദക്ഷിണാമുർത്തിസ്തവവും | കൃഷ്ണലിലാശുക മുനി | |
3 | നളാഭ്യുദയ | വാമന ഭട്ട ബാണ | കാവ്യം |
4. | ശിവലീലാർണവം | നീലകണ്ഠദീക്ഷിതർ | കാവ്യം |
5. | വ്യക്തിവിവേകം (വ്യാഖ്യാന സഹിതം) | മഹിമഭട്ടൻ | അലങ്കാരം |
6 | ദുർഘടവൃത്തി | ശരണദേവൻ | വ്യാകരണം |
7 | ബ്രഹ്മതത്ത്വ പ്രകാശിക | സദാശിവേന്ദ്ര സരസ്വതി | വേദാന്തം |
8. | പ്രദ്യുമ്നാഭ്യുദയം | രവിവർമൻ | നാടകം |
9 | വിരൂപാക്ഷ പഞ്ചാശിക | വിരൂപാക്ഷനാഥൻ
വിദ്യാചക്രവർത്തി (വ്യാഖ്യാനം) |
വേദാന്തം |
10. | മാതംഗലീല | നീലകണ്ഠൻ | ഗജലക്ഷണം |
11 | തപതീസംവരണം | കുലശേഖര വർമ-വ്യാഖ്യാനം- ശിവരാമൻ | നാടകം |
12 | പരമാർഥസാരം | ആദിശേഷൻ- വ്യാഖ്യാനം-രാഘവാനന്ദൻ, | വേദാന്തം |
13 | സുഭദ്രാധനഞ്ജയം | കുലശേഖരവർമ | നാടകം |
14 | നീതിസാരം | കാമന്ദകൻ-വ്യാഖ്യാനം- ശങ്കരാര്യൻ, | നീതിഗ്രന്ഥം |
15 | സ്വപ്നവാസവദത്തം | ഭാസൻ | നാടകം |
16 | പ്രതിജ്ഞായൗഗന്ധരായണം | ഭാസൻ | നാടകം |
17 | പഞ്ചരാത്രം | ഭാസൻ | നാടകം |
18 | നാരായണീയം | നാരായണഭട്ടൻ-ദേശമംഗലത്തു വാര്യരുടെ വ്യാഖ്യാനം, | സ്തുതി |
19 | മാനമേയോദയം | നാരായണഭട്ടൻ, നാരായണപണ്ഡിതൻ, | മീമാംസ |
20 | അവിമാരകം | ഭാസൻ | നാടകം |
21 | ബാലചരിതം | ഭാസൻ | നാടകം |
22 | മധ്യമവ്യായോഗ- ദൂതവാക്യ-ദൂതഘടോത്കച-കർണഭാരോരുഭംഗങ്ങൾ | ഭാസൻ | നാടകം |
23 | നാനാർഥാർണവസംക്ഷേപം | കേശവസ്വാമി-ഒന്നാംഭാഗം-1,2 കാണ്ഡങ്ങൾ | കോശം |
24 | ജാനകീപരിണയം | ചക്രകവി | കാവ്യം |
25 | കാണാദസിദ്ധാന്തചന്ദ്രിക | ഗംഗാധരസൂരി | ന്യായം |
26 | അഭിഷേകനാടകം | ഭാസൻ | നാടകം |
27 | കുമാരസംഭവം | കാളിദാസൻ, വ്യാഖ്യാനങ്ങൾ-1 പ്രകാശിക- അരുണഗിരി നാഥൻ, 2 വിവരണം- നാരായണപണ്ഡിതൻ 1,2 സർഗങ്ങൾ, | കാവ്യം |
28 | വൈഖാനസധർമപ്രശ്നം | ധർമസൂത്രം | |
29 | നാനാർഥാർണവസംക്ഷേപം | കേശവസ്വാമി- രണ്ടാംഭാഗം-മൂന്നാംകാണ്ഡം, | കോശം |
30 | വാസ്തുവിദ്യ | ശില്പം | |
31 | നാനാർഥാർണവസംക്ഷേപം | കേശവസ്വാമി-മൂന്നാംഭാഗം-4,5,6 കാണ്ഡങ്ങൾ, | കോശം |
32 | കുമാരസംഭവം | കാളിദാസൻ, വ്യാഖ്യാനങ്ങൾ-1 പ്രകാശിക-അരുണഗിരിനാഥൻ 2 വിവരണം- നാരായണ പണ്ഡിതൻ - രണ്ടാം ഭാഗം-3, 4, 5 സർഗങ്ങൾ, | കാവ്യം |
33 | വാരരുചസംഗ്രഹം | വ്യാഖ്യാനം-ദീപപ്രഭ-നാരായണൻ, | വ്യാകരണം |
34 | മണിദർപണം | ഗോപിനാഥൻ | ന്യായം |
35 | മണിസാരം | ഗോപിനാഥൻ | ന്യായം |
36 | കുമാരസംഭവം | കാളിദാസൻ- വ്യാഖ്യാനങ്ങൾ-1 പ്രകാശിക-അരുണഗിരിനാഥൻ 2 വിവരണം- നാരായണപണ്ഡിതൻ-മൂന്നാംഭാഗം-6, 7, 8 സർഗങ്ങൾ, | കാവ്യം |
37 | ആശൌചാഷ്ടകം | വരരുചി-സവ്യാഖ്യാനം, | സ്മൃതി |
38 | നാമലിംഗാനുശാസനം | അമരസിംഹൻ വ്യാഖ്യാനം- ടീകാസർവസ്വം-വന്ദ്യഘടീയ സർവാനന്ദൻ-ഒന്നാംഭാഗം, ഒന്നാം കാണ്ഡം | കോശം |
39 | ചാരുദത്തം | ഭാസൻ | നാടകം |
40 | അലങ്കാരസൂത്രം | രാജാനകരുയ്യകൻ-മങ്ഖുകൻ, സമുദ്രബന്ധൻ- വ്യാഖ്യാനസഹിതം-രണ്ടാംപതിപ്പ്, | അലങ്കാരസർവസ്വം |
41 | അധ്യാത്മപടലം | ആപസ്തംബൻ-വിവരണം-ശ്രീശങ്കരഭഗവത്പാദർ, | വേദാന്തം |
42 | പ്രതിമാനാടകം | ഭാസൻ | നാടകം |
43 | നാമലിംഗാനുശാസനം | അമരസിംഹൻ വ്യാഖ്യാനം- ടീകാസർവസ്വം- വന്ദ്യഘടീയ സർവാനന്ദൻ-രണ്ടാംഭാഗം- രണ്ടാംകാണ്ഡം-1-6- വർഗങ്ങൾ, | കോശം |
44 | തന്ത്രശുദ്ധം | ഭട്ടാരകവേദോത്തമൻ | |
45 | പ്രപഞ്ചഹൃദയം | ||
46 | പരിഭാഷാവൃത്തി | നീലകണ്ഠദീക്ഷിതർ | വ്യാകരണം |
47 | സിദ്ധാന്തസിദ്ധാഞ്ജനം | കൃഷ്ണാനന്ദസരസ്വതി-ഒന്നാംഭാഗം, | വേദാന്തം |
48 | ടി. രണ്ടാംഭാഗം, | ||
49 | ഗോളദീപിക | പരമേശ്വരൻ | ജ്യൗതിഷം |
50 | രസാർണവസുധാകരം | ശിംഗഭൂപാലൻ | അലങ്കാരം |
51 | നാമലിംഗാനുശാസനം | അമരസിംഹൻ, വ്യാഖ്യാനം-ടീകാസർവസ്വം-വന്ദ്യഘടീയസർവാനന്ദൻ- മൂന്നാംഭാഗം-രണ്ടാംകാണ്ഡം 7-10 വർഗങ്ങൾ, | കോശം |
52 | ടി. നാലാം ഭാഗം | മൂന്നാം കാണ്ഡം | |
53 | ശബ്ദനിർണയം | പ്രകാശാത്മ യതീന്ദ്രൻ | വേദാന്തം |
54 | സ്ഫോടസിദ്ധിന്യായ വിചാരം | വ്യാകരണം | |
55 | മത്തവിലാസ പ്രഹസനം | മഹേന്ദ്ര വിക്രമവർമൻ | നാടകം |
56 | മനുഷ്യാലയചന്ദ്രിക- | ശില്പം | |
57 | രഘുവീരചരിതം | കാവ്യം | |
58 | സിദ്ധാന്തസിദ്ധാഞ്ജനം -മൂന്നാം ഭാഗം | കൃഷ്ണാനന്ദ സരസ്വതി | വേദാന്തം |
59 | നാഗാനന്ദം | ഹർഷദേവൻ- വ്യാഖ്യാനം-വിമർശിനി- ശിവരാമൻ | നാടകം |
60 | ലഘുസ്തുതി | ലഘുഭട്ടാരകൻ-വ്യാഖ്യാനം രാഘവാനന്ദൻ | |
61 | സിദ്ധാന്തസിദ്ധാഞ്ജനം നാലാംഭാഗം, | കൃഷ്ണാനന്ദ സരസ്വതി | വേദാന്തം |
62 | സർവമതസംഗ്രഹം | ||
63 | കിരാതാർജുനീയം | ഭാരവി-വ്യാഖ്യാനം ശബ്ദാർഥദീപിക-ചിത്രഭാനു-1,2,3, സർഗങ്ങൾ | കാവ്യം |
64 | മേഘസന്ദേശം | കാളിദാസൻ- വ്യാഖ്യാനം- പ്രദീപം ദക്ഷിണാവർത്തനാഥൻ | |
65 | മയമതം | മയമുനി | ശില്പം |
66 | മഹാർഥ മഞ്ജരി | വ്യാഖ്യാനം പരിമളം-മഹേശ്വരാനന്ദൻ | ദർശനം |
67 | തന്ത്രസമുച്ചയം | നാരായണൻ- വ്യാഖ്യാനം- വിമർശിനി- ശങ്കരൻ- ഒന്നാംഭാഗം 1-6 പടലങ്ങൾ | തന്ത്രം |
68 | തത്ത്വപ്രകാശം | ഭോജദേവൻ- വ്യാഖ്യാനം-താത്പര്യദീപിക-ശ്രീകുമാരൻ | ആഗമം |
69 | ഈശാനശിവഗുരുദേവപദ്ധതി-- | ഈശാന ശിവഗുരുദേവമിശ്രൻ- ഒന്നാംഭാഗം- സാമാന്യപാദം | തന്ത്രം |
70 | ആര്യമഞ്ജുശ്രീമൂലകല്പം- ഒന്നാംഭാഗം, | ||
71 | തന്ത്രസമുച്ചയം | നാരായണൻ-വ്യാഖ്യാനം വിമർശിനി- ശങ്കരൻ- രണ്ടാം ഭാഗം 7-12, പടലങ്ങൾ | തന്ത്രം |
72 | ഈശാനശിവഗുരുദേവപദ്ധതി | ഈശാനശിവഗുരുദേവമിശ്രൻ- രണ്ടാംഭാഗം-മന്ത്രപാദം | തന്ത്രം |
73 | ഈശ്വര പ്രതിപത്തിപ്രകാരം | മധുസൂദന സരസ്വതി | വേദാന്തം |
74 | യാജ്ഞവല്ക്യസ്മൃതി | യാജ്ഞവല്ക്യൻ- വ്യാഖ്യാനം ബാലക്രീഡ-വിശ്വരൂപാചാര്യൻ-ഒന്നാംഭാഗം ആചാര വ്യവഹാരാധ്യായങ്ങൾ | |
75 | ശില്പരത്നം | ശ്രീകുമാരൻ- ഒന്നാംഭാഗം | ശില്പം |
76 | ആര്യമഞ്ജു ശ്രീമൂലകല്പം-രണ്ടാംഭാഗം | മഹായാന ബുദ്ധമതത്തെക്കുറിച്ചുള്ള കൃതി | |
77 | ഈശാനശിവഗുരുദേവപദ്ധതി | ഈശാന ശിവഗുരുദേവമിശ്രൻ- മൂന്നാംഭാഗം-ക്രിയാപാദം-1-30 പടലങ്ങൾ | തന്ത്രം |
78 | ആശ്വലായന ഗൃഹ്യസൂത്രം- | അനാവില വ്യാഖ്യാന സഹിതം-ഹരദത്താചാര്യൻ (വ്യാഖ്യാതാവ്) | |
79 | അർഥശാസ്ത്രം-കൗടില്യൻ-വ്യാഖ്യാനം- ടി. ഗണപതിശാസ്ത്രി-ഒന്നാംഭാഗം-1-2 അധികരണങ്ങൾ | ||
80 | അർഥശാസ്ത്രം-ടി-രണ്ടാം ഭാഗം 3-7 അധികരണങ്ങൾ | ||
81 | യാജ്ഞവല്ക്യസ്മൃതി-യാജ്ഞവല്ക്യൻ- വ്യാഖ്യാനം ബാലക്രീഡ- വിശ്വരൂപാചാര്യൻ-രണ്ടാംഭാഗം പ്രായശ്ചിത്താധ്യായം | ||
82 | അർഥശാസ്ത്രം | കൗടില്യൻ | വ്യാഖ്യാനം- ടി ഗണപതിശാസ്ത്രി-മൂന്നാം ഭാഗം 8-15 അധികരണങ്ങൾ |
83 | ഈശാനശിവഗുരുദേവപദ്ധതി | ഈശാനശിവഗുരുദേവമിശ്രൻ-നാലാംഭാഗം-ക്രിയാപാദം-31-64-പടലങ്ങളും യോഗപാദവും | തന്ത്രം |
84 | ആര്യമഞ്ജു ശ്രീമൂലകല്പം-മൂന്നാംഭാഗം | ||
85 | വിഷ്ണുസംഹിത | തന്ത്രം | |
86 | ഭരതചരിതം | കൃഷ്ണകവി | കാവ്യം |
87 | സംഗീത സമയസാരം | സംഗീതാകരപാർശ്വദേവൻ | സംഗീതം |
88 | കാവ്യപ്രകാശം-അലങ്കാരം-- . | മമ്മടഭട്ടൻ | വ്യാഖ്യാനങ്ങൾ-1 സമ്പ്രദായപ്രകാശിനി- ശ്രീവിദ്യാചക്രവർത്തി 2. സാഹിത്യചൂഡാമണി ഭട്ടഗോപാലൻ-ഒന്നാംഭാഗം 1-5 ഉല്ലാസങ്ങൾ |
89 | സ്ഫോടസിദ്ധി | ഭാരതമിശ്രൻ | വ്യാകരണം |
90 | മീമാംസാ ശ്ളോകവാർത്തികം- | വ്യാഖ്യാനം- കാശിക സുചരിതമിശ്രൻ | |
91 | ഹോരാശാസ്ത്രം | വരാഹമിഹിരൻ വ്യാഖ്യാനം- വിവരണം-രുദ്രൻ | |
92 | രസോപനിഷത്ത് | ||
93 | വേദാന്തപരിഭാഷ | ധർമരാജാ ധ്വരീന്ദ്രൻ- വ്യാഖ്യാനം-പ്രകാശിക-പെദ്ദാദീക്ഷിതൻ | വേദാന്തം |
94 | ബൃഹദ്ദേശി സംഗീതം | മാതംഗമുനി | |
95 | രണദീപിക | കുമാരഗണകൻ | ജ്യൗതിഷം |
96 | ഋക്സംഹിത- | ഭാഷ്യം-സ്കന്ദസ്വാമി-വ്യാഖ്യാനം- വെങ്കടമാധവാര്യൻ-ഒന്നാം ഭാഗം- ഒന്നാം അഷ്ടകം- ഒന്നാം അധ്യായം | |
97 | നാരദീയമനുസംഹിത | ഭാഷ്യം-ഭവസ്വാമി | സ്മൃതി |
98 | ശില്പരത്നം | ശ്രീകുമാരൻ | ശില്പം |
99 | മീമാംസാശ്ളോകവാർത്തികം - | വ്യാഖ്യാനം- കാശിക-സുചരിതമിശ്രൻ-രണ്ടാംഭാഗം | |
100 | കാവ്യപ്രകാശം | മമ്മടഭട്ടൻ- വ്യാഖ്യാനങ്ങൾ-1 സമ്പ്രദായപ്രകാശിനി-ശ്രീവിദ്യാ ചക്രവർത്തി-2. സാഹിത്യചൂഡാമണി-ഭട്ടഗോപാലൻ രണ്ടാംഭാഗം-6-10 ഉല്ലാസങ്ങൾ | അലങ്കാരം |
101 | ആര്യഭടീയം | ഭാഷ്യം നീലകണ്ഠസോമസുത്വൻ-ഒന്നാംഭാഗം-ഗണിതപാദം | ജ്യൗതിഷം |
102 | ദത്തിലം | ദത്തിലമുനി | സംഗീതം |
103 | ഹംസസന്ദേശം | ||
104 | സാംബപഞ്ചാശിക | വ്യാഖ്യാനസഹിതം | സ്തുതി |
105 | നിധിപ്രദീപം | സിദ്ധശ്രീകണ്ഠശംഭു | |
106 | പ്രക്രിയാസർവസ്വം | നാരായണഭട്ടൻ- സവ്യാഖ്യാനം- ഒന്നാംഭാഗം | വ്യാകരണം |
107 | കാവ്യരത്നം | അർഹദ്ദാസൻ | കാവ്യം |
108 | ബാലമാർത്താണ്ഡവിജയം | വാസുദേവസൂരി | |
109 | ന്യായസാരം | വ്യാഖ്യാനം-വാസുദേവവസൂരി | |
110 | ആര്യഭടീയം | ആര്യഭടൻ-ഭാഷ്യം-നീലകണ്ഠസോമസുത്വൻ-രാംഭാഗം- കാലക്രിയാപാദം | ജ്യൌതിഷം |
111 | ഹൃദയപ്രിയൻ | പരമേശ്വരൻ | വൈദ്യം |
112 | കുചേലോപാഖ്യാനവും അജാമിളോപാഖ്യാനവും | സ്വാതിതിരുനാൾ ശ്രീരാമവർമ മഹാരാജാവ് | സംഗീതം |
113 | സംഗീതകൃതികൾ | സ്വതി തിരുനാൾ ശ്രീരാമവർമ മഹാരാജാവ് | ഗാനം |
114 | സാഹിത്യമീമാംസ | അലങ്കാരം | |
115 | ഋക്സംഹിത | സ്കന്ദസ്വാമി-വ്യാഖ്യാനം വെങ്കടമാധവാര്യൻ-രണ്ടാംഭാഗം ഒന്നാം അഷ്ടകം-രാമധ്യായം | ഭാഷ്യം |
116 | വാക്യപദീയം | വ്യാഖ്യാനം പ്രകീർണക പ്രകാശം- ഭൂതി രാജപുത്രൻ ഹേലരാജൻ-ഒന്നാം ഭാഗം | വ്യാകരണം |
117 | സരസ്വതീ കണ്ഠാഭരണം | ഭോജദേവൻ | വ്യാഖ്യാനം- ശ്രീനാരായണ ദണ്ഡനാഥൻ- ഒന്നാംഭാഗം |
118 | ബാലരാമഭരതം | ബാലരാമവർമ മഹാരാജാവ് | നാട്യം |
119 | വിവേകമാർത്താണ്ഡൻ | വിശ്വരൂപദേവൻ | വേദാന്തം |
120 | ശൌനകീയം | ||
121 | വൈഖാനസാഗമം | മരീചി | തന്ത്രം |
122 | പ്രബോധചന്ദ്രോദയം | കൃഷ്ണമിശ്രയതി- വ്യാഖ്യാനം- നാടകാഭരണം- ശ്രീ ഗോവിന്ദാമൃത ഭഗവാൻ | നാടകം |
123 | സംഗ്രാമവിജയോദയം | ജ്യൌതിഷം | |
124 | ഹരമേഖല | മാഹുകൻ- സവ്യാഖ്യാനം- ഒന്നാംഭാഗം 2, 3, 4, പരിച്ഛേദങ്ങൾ | |
125 | കോകസന്ദേശം | വിഷ്ണുത്രാതൻ | |
126 | കരണപദ്ധതി | ||
127 | സരസ്വതീകണ്ഠാഭരണം | ഭോജദേവൻ - വ്യാഖ്യാനം ശ്രീനാരായണ ദണ്ഡനാഥൻ- രണ്ടാംഭാഗം | |
128 | ഭൃംഗസന്ദേശം | വാസുദേവൻ | |
129 | ഹംസസന്ദേശം | പൂർണസരസ്വതി | കാവ്യം |
130 | മഹാനയപ്രകാശം | ||
131 | വൃത്തവാർത്തികം | രാമപാണിവാദൻ | |
132 | തന്ത്രോപാഖ്യാനം | കാവ്യം | |
133 | ഉദയവർമചരിതം | ||
134 | യോഗയാജ്ഞവല്ക്യം | ||
135 | സർവദർശന കൌമുദി | മാധവസരസ്വതി | |
136 | ഹരമേഖല | മാഹുകൻ-സവ്യാഖ്യാനം- രണ്ടാംഭാഗം- അഞ്ചാം പരിച്ഛേദം | |
137 | സ്കന്ദശാരീരകം | സവ്യാഖ്യാനം | |
138 | ആശ്വലായന ഗൃഹ്യമന്ത്രവ്യാഖ്യ | ഹര ദത്തമിശ്രൻ | |
139 | പ്രക്രിയാ സർവസ്വം | നാരായണ ഭട്ടൻ- വ്യാഖ്യാനം കെ. സാംബശിവശാസ്ത്രി- രണ്ടാംഭാഗം | വ്യാകരണം |
140 | സരസ്വതീകണ്ഠാഭരണം | ഭോജദേവൻ- വ്യാഖ്യാനം- ശ്രീനാരായണ ദണ്ഡനാഥൻ- മൂന്നാംഭാഗം | വ്യാകരണം |
141 | സൂക്തിരത്നഹാരം | കലിംഗരാജൻ | |
142 | വാസ്തുവിദ്യ | വ്യാഖ്യാനം- കെ. മഹാദേവശാസ്ത്രി | ശില്പം |
143 | പാശുപതസൂത്രം | കൌണ്ഡിന്യൻ | ഭാഷ്യം |
144 | ആഗ്നിവേശ്യഗൃഹ്യസൂത്രം | ||
145 | കുവലയാവലി (രത്നപാഞ്ചാലിക) | ശിംഗഭൂപാലൻ | നാടകം |
146 | രാഘവീയം | രാമപാണിവാദൻ | മഹാകാവ്യം |
147 | ഋക്സംഹിത | സ്കന്ദസ്വാമി- വ്യാഖ്യാനം-വെങ്കടമാധവാര്യൻ- മൂന്നാംഭാഗം | ഭാഷ്യം |
148 | വാക്യപദീയം | ഭർത്തൃഹരി | വ്യാഖ്യാനം- ഹേലരാജൻ |
149 | ഐതരേയബ്രാഹ്മണം | വൃത്തി-സുഖപ്രദ-ഷഡ്ഗുരു ശിഷ്യൻ- ഒന്നാംഭാഗം 1-15 അധ്യായങ്ങൾ | |
150 | മീമാംസാശ്ളോക വാർത്തികം | വ്യാഖ്യാനം സുചരിത മിശ്രൻ- മൂന്നാം ഭാഗം | |
151 | തന്ത്രസമുച്ചയം | ചേന്നാസ് നാരായണൻ നമ്പൂതിരി | വ്യാഖ്യാനങ്ങൾ-1 വിമർശിനി ശങ്കരൻ 2. വിവരണം- നാരായണശിഷ്യൻ- ഒന്നാംഭാഗം. |
152 | യോഗരത്നസമുച്ചയം | അനന്തകുമാരൻ-മൂന്നാം ഭാഗം | |
153 | പ്രക്രിയാ സർവസ്വം | നാരായണഭട്ടൻ- മൂന്നാംഭാഗം | |
154 | സരസ്വതീ കണ്ഠാഭരണം | ഭോജദേവൻ- വ്യാഖ്യാനം- ഹൃദയഹാരിണി- ശ്രീനാരായണ ദണ്ഡനാഥൻ- നാലാംഭാഗം | |
155 | അഷ്ടാംഗഹൃദയം | വാഗ്ഭടൻ - വ്യാഖ്യാനം ഹൃദയബോധിക- ശ്രീദാസപണ്ഡിതൻ- രണ്ടാംഭാഗം- സൂത്രസ്ഥാനം- 16-30 അധ്യായങ്ങൾ | |
156 | ജൈമിനീയ സൂത്രാർഥസംഗ്രഹം | ഋഷിപുത്രൻ പരമേശ്വരൻ- ഒന്നാം ഭാഗം- ഒന്നാമധ്യായം ഒന്നാംപാദം മുതൽ മൂന്നാമധ്യായം മൂന്നാം പാദംവരെ | |
157 | മുകുന്ദശതകം | രാമപാണിവാദൻ | |
158 | മേഘസന്ദേശം | കാളിദാസൻ- വ്യാഖ്യാനം സുമനോർമണി- ഋഷിപുത്രൻപരമേശ്വരൻ | |
159 | കമലിനീരാജഹംസം | പൂർണസരസ്വതി | നാടകം |
160 | സാഹിത്യസാരം | സർവേശ്വരാചാര്യൻ | |
161 | മദനകേതുചരിതം | രാമപാണിവാദൻ | പ്രഹസനം |
162 | ലഘുഭാസ്കരീയം | ഭാസ്കരാചാര്യൻ-വ്യാഖ്യാനം വിവരണം- ശങ്കരനാരായണൻ | |
163 | ജാനാശ്രയീഛന്ദോവിചിതി | ||
164 | ശ്രീരാമപഞ്ചശതി | രാമപാണിവാദൻ വ്യാഖ്യാനം-രാമൻ- ടിപ്പണി- പുന്നശ്ശേരി നീലകണ്ഠശർമ | |
165 | വിഷ്ണുവിലാസം | രാമപാണിവാദൻ വ്യാഖ്യാനം- വിഷ്ണുപ്രിയ | കാവ്യം |
166 | ശേഷസമുച്ചയം | വ്യാഖ്യാനം- വിമർശിനി- ശങ്കരൻ | |
167 | ഐതരേയ ബ്രാഹ്മണം | വൃത്തി- സുഖപ്രദ ഷഡ്ഗുരുശിഷ്യൻ- രണ്ടാംഭാഗം 16-25 അധ്യായങ്ങൾ. | |
168 | നീതിതത്ത്വാവിർഭാവം | ചിദാനന്ദപണ്ഡിതൻ | |
169 | തന്ത്രസമുച്ചയം | ചേന്നാസ് നാരായണൻ നമ്പൂതിരി- വ്യാഖ്യാനങ്ങൾ 1. വിമർശിനി- ശങ്കരൻ 2. വിവരണം- നാരായണശിഷ്യൻ | |
170 | മാലതീമാധവം | ഭവഭൂതി- വ്യാഖ്യാനം രസമഞ്ജരി- പൂർണസരസ്വതി | നാടകം |
171 | ഗുരുസമ്മതപദാർഥങ്ങൾ | കുമാരിലമതോപന്യാസം | |
172 | അവന്തിസുന്ദരീകഥ | ദണ്ഡി | |
173 | ഭീമപരാക്രമം | സദാനന്ദസൂനു | |
174 | പ്രക്രിയാസർവസ്വം | നാരായണഭട്ടൻ- നാലാം ഭാഗം | |
175 | നൃഗമോക്ഷപ്രബന്ധം | നാരായണഭട്ടൻ | |
176 | ഐതരേയ ബ്രാഹ്മണം | വൃത്തി- സുഖപ്രദ- ഷഡ്ഗുരുശിഷ്യൻ- മൂന്നാംവാല്യം- 26-32 അധ്യായങ്ങൾ | |
177 | ശിവവിലാസം | ദാമോദരൻ | കാവ്യം |
178 | ഭോജനകുതൂഹലം | രഘുനാഥൻ- ഒന്നാംഭാഗം | |
179 | ഉഷാപരിണയപ്രബന്ധം | ||
180 | ഗോപികോന്മാദം | സ്തോത്രം | |
181 | ത്രിപുരദഹനം | വാസുദേവൻ വ്യാഖ്യാനം- ഹൃദയഗ്രാഹിണി- പങ്കജാക്ഷൻ | യമകകാവ്യം |
182 | സരസ്വതീകണ്ഠാഭരണം | ഭോജദേവൻ- വ്യാഖ്യാനം- ശ്രീനാരായണ ദണ്ഡനാഥൻ അഞ്ചാംഭാഗം | |
183 | ഭ്രമരകാഹളി | പ്രഭാകരാചാര്യൻ | ഭാണം |
184 | പ്രജ്ഞാലഹരീസ്തോത്രം | ശ്രീഭഗവതി സുബ്രഹ്മണ്യ ശാസ്ത്രികൾ; ശുചീന്ദ്രം | |
185 | ആര്യഭടീയം | ആര്യഭടൻ- ഭാഷ്യം- നീലകണ്ഠ സോമസുത്വൻ- മൂന്നാംഭാഗം- ഗോളപാദം | |
186 | സംസ്കൃത ഗ്രന്ഥസൂചി- വാല്യം ഒന്ന് | ||
187 | ഹർഷചരിതം | ബാണഭട്ടൻ- വ്യാഖ്യാനം മർമാവബോധിനി- രംഗനാഥൻ | |
188 | തന്ത്രസംഗ്രഹം | ഗാർഗ്യകേരള നീലകണ്ഠസോമസുത്വൻ- വ്യാഖ്യാനം ലഘുവിവൃതി- ശങ്കരവാര്യർ | ഗണിതം |
189 | ന്യായചന്ദ്രിക | കേശവഭട്ടൻ | |
190 | അദ്വൈത പഞ്ചരത്നം | ||
191 | അനംഗജീവനഭാണം | കൊച്ചുണ്ണിത്തമ്പുരാൻ | |
192 | സീതാരാഘവം | രാമപാണിവാദൻ | നാടകം |
193 | ഭോജനകുതൂഹലം | രഘുനാഥൻ- രണ്ടാംഭാഗം | |
194 | ശ്രീബാലരാമവിജയചമ്പു | സീതാരാമകവി | |
195 | അഭിജ്ഞാന ശാകുന്തളചർച്ച | ||
195 | കമലിനീകളഹംസം | നീലകണ്ഠൻ | നാടകം |
197 | ശാകിനീസഹകാരചമ്പു | ||
198 | ഹോരാഭിപ്രായ നിർണയം | ||
199 | കാലവധകാവ്യം | കൃഷ്ണലീലാശുകൻ | |
200 | തന്ത്രസമുച്ചയം - മൂന്നാംഭാഗം | ||
201 | അഷ്ടാംഗഹൃദയം | വാഗ്ഭടൻ- മൂന്നാംഭാഗം | |
202 | ജ്വരനിർണയം | നാരായണപണ്ഡിതൻ | ഭൈഷജ്യം |
203 | ചതുർവേദ മഹാവാക്യ ടീകാ ചിന്താമണി | ആദിനാരായണൻ | |
204-207 | സന്ദേശചതുഷ്ടകം | കാമസന്ദേശം, ഹംസസന്ദേശം, ചകോരസന്ദേശം, മാരുതസന്ദേശം | |
208 | അംബികാലാപം | കാവ്യം | |
209 | പൂർവഭാരതചമ്പു | ||
210 | അദ്ഭുതപഞ്ജരം | നാരായണൻ | നാടകം |
211 | സ്തോത്രസമാഹാരം | ||
211 | സ്തോത്രസമാഹാരം | ||
212 | ഭാഗവതചമ്പു | രാമപാണിവാദൻ | |
213 | കരണോത്തമം | അച്യുതൻ | |
214 | ശൃംഗാരസുന്ദരഭാണം | ഈശ്വരശർമ | |
215 | സംസ്കൃതഗ്രന്ഥസൂചി രണ്ടാംവാല്യം | ||
216 | ബ്രഹ്മാദ്വൈത പ്രകാശിക | ഭാവവാഗീശ്വരൻ | |
217 | വസുമതീചിത്രസേനീയം | നാടകം | |
218 | നീലകണ്ഠസന്ദേശം | ||
219 | രാസോത്സവം- | മഹിഷമംഗലം അഥവാ മഴമംഗലം നാരായണൻ നമ്പൂതിരി | |
220 | ചിത്രരത്നാകരം | ചക്രകവി- വ്യാഖ്യാനം- സേനാപതി | |
221 | ഐതരേയാരണ്യകം | വൃത്തി- ഷഡ്ഗുരുശിഷ്യൻ | |
222 | അങ്കണശാസ്ത്രം | ജ്യൌതിഷം | |
223 | പ്രശ്നായനം | പുരുഷോത്തമൻ | |
224 | വസുലക്ഷ്മീകല്യാണം | വെങ്കടസുബ്രഹ്മണ്യാധ്വരി | നാടകം |
225-233 | രബന്ധസമാഹാരം | മേല്പുത്തൂർ നാരായണ ഭട്ടൻ- ഒന്നാംഭാഗം | |
234 | സുബാലാവജ്രതുണ്ഡം | ശ്രീരാമൻ | നാടകം |
235 | ശ്രീചിഹ്നകാവ്യം | പ്രാകൃതം- കൃഷ്ണലീലാശുകൻ-വ്യാഖ്യ- ദുർഗാപ്രസാദയതി | ശാസ്ത്രകാവ്യം |
236 | സ്തോത്രസമാഹാരം- രണ്ടാംഭാഗം | ||
237 | കൃഷ്ണീയം | ഭക്തികാവ്യം | |
238 | ക്രിയാക്രമം | ആശ്വലായനഗൃഹ്യം- മേല്പുത്തൂർ നാരായണഭട്ടൻ | |
239 | ആത്മോല്ലാസം | ||
240 | കരണാമൃതം | ||
241 | പര്യായപദാവലി | ||
242 | ഗുരുസമ്മതപദാർഥ സംക്ഷേപം | ||
243 | കൃഷ്ണീയം | ജ്യൌതിഷം | |
244 | ഉഡുജാതകോദയം | ||
245 | സർവമതസംഗ്രഹം | ||
246 | മൂഷികവംശം | ||
247 | കൃത്യരത്നാവലി | ||
248 | ധാതുരത്നാവലി | ||
249 | പ്രബന്ധസമാഹാരം | മേല്പുത്തൂർ നാരായണഭട്ടൻ- രണ്ടാംഭാഗം | |
250 | ആചാരസംഗ്രഹം | ജ്യൌതിഷം | |
251 | കുമാരീവിലസിതം | നാടകം | |
252 | കാര്യദീപിക | ||
253 | ബഹുവൃത്ത സംക്ഷേപഭാരതം | ||
254 | സംസ്കൃതഗ്രന്ഥസൂചി-വാല്യം മൂന്ന് | ||
255 | വിശാഖ തുലാഭാര പ്രബന്ധം | ||
256 | സംസ്കൃത ഗ്രന്ഥസൂചി- വാല്യം നാല് | ||
257 | അദ്വൈതശതകം | ||
258 | പ്രക്രിയാസർവസ്വം- അഞ്ചാഭാഗം | ||
259 | സംസ്കൃതഗ്രന്ഥസൂചി- വാല്യം അഞ്ച് | ||
260 | ഗോവിന്ദചരിതം | ||
261 | രാമവർമവിജയചമ്പു | ||
262 | പ്രക്രിയാസർവസ്വം- ആറാം ഭാഗം | ||
263 | പ്രക്രിയാസർവസ്വം- ഏഴാം ഭാഗം | ||
264 | സംസ്കൃത ഗ്രന്ഥസൂചി- വാല്യം ആറ് | ||
265 | ചിത്രരാമായണം | ||
266 | സംസ്കൃത ഗ്രന്ഥസൂചി- വാല്യം ഏഴ് |
അവലംബം
[തിരുത്തുക]- ↑ "Trivandrum sanskrit series" (PDF). Indian-Historical-Quarterly.
- ↑ "മറവിയിൽ ഒരു മഠം". മലയാള മനോരമ. Archived from the original on 2014-05-04. Retrieved 4 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Trivandrum Sanskrit Series – Anantasayana Samskrita Granthavali". sanskritebooks.