ജോർദാന്റെ വെസ്റ്റ്ബാങ്ക് അധിനിവേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെസ്റ്റ്ബാങ്ക്

الضفة الغربية
Aḍ-Ḍiffah l-Ġarbiyyah
1948–1967
Flag of വെസ്റ്റ്ബാങ്ക്
Flag
Coat of arms of വെസ്റ്റ്ബാങ്ക്
Coat of arms
Contemporary map, 1955
Contemporary map, 1955
സ്ഥിതിഹാഷിമൈറ്റ് കിംഗ്ഡം ഓഫ് ജോർദാൻ കൂട്ടിച്ചേർത്ത പ്രദേശം
തലസ്ഥാനംഅമ്മാൻ
പൊതുവായ ഭാഷകൾഅറബി
മതം
സുന്നി ഇസ്ലാം (ഭൂരിപക്ഷം)
ക്രിസ്ത്യൻ (ന്യൂനപക്ഷം)
ചരിത്രം 
14 മെയ് 1948
• അധിനിവേശം
24 ഏപ്രിൽ 1950
5–10 ജൂൺ 1967
31 ജൂലൈ 1988
നാണയവ്യവസ്ഥജോർദാനിയൻ ദിനാർ
മുൻപ്
ശേഷം
മാൻഡേറ്ററി പലസ്തീൻ
വെസ്റ്റ് ബാങ്കിന്റെ ഇസ്രായേൽ അധിനിവേശം
Today part ofവെസ്റ്റ് ബാങ്കിന്റെ ഇസ്രായേൽ അധിനിവേശം, പലസ്തീൻ അവകാശമുന്നയിക്കുന്നു, പലസ്തീൻ പ്രദേശങ്ങൾ ആയി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.[i]

1950 ഏപ്രിൽ 24-ന് വെസ്റ്റ് ബാങ്കിലെ ജോർദാൻ ഭരണം ഔദ്യോഗികമായി ആരംഭിക്കുകയും 1988 ജൂലൈ 31-ന് ഈ പ്രദേശത്തിന്മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ തീരുമാനത്തോടെ ഇത് ഔദ്യോഗികമായി അവസാനിക്കുകയും ചെയ്തു. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ജോർദാൻ കിഴക്കൻ ജറുസലേം ഉൾപ്പെടെ വെസ്റ്റ് ബാങ്ക് എന്നറിയപ്പെട്ടിരുന്ന മാൻഡേറ്ററി പാലസ്തീന്റെ ഭാഗം പിടിച്ചെടുക്കുകയും പിന്നീട് രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തപ്പോൾ മുതൽ അധിനിവേശ കാലഘട്ടം ആരംഭിച്ചു. 1967 ലെ ആറുദിന യുദ്ധത്തിൽ ഇസ്രായേൽ അധിനിവേശം നടത്തുന്നതുവരെയുള്ള കാലത്ത് ജോർദാൻ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശത്തിന്മേലുള്ള അവകാശവാദം 1988 ലാണ് ജോർദാൻ ഉപേക്ഷിച്ചത്.[1][2][3]

1948 മെയ് 14 അവസാനം പലസ്തീനിൽ നിന്ന് ബ്രിട്ടീഷ് സൈന്യം പിൻവാങ്ങിയതോടെ, 1947 നവംബർ 29 ലെ യുഎൻ ജനറൽ അസംബ്ലി പ്രമേയം 181 പ്രകാരം ഒരു യഹൂദ രാഷ്ട്രത്തോടൊപ്പം ഒരു സ്വതന്ത്ര അറബ് രാഷ്ട്രത്തിനായി നീക്കിവച്ചിരിക്കുന്ന മാൻഡേറ്ററി പാലസ്തീനിലേക്ക് അറബ് രാജ്യങ്ങൾ പ്രവേശിച്ചു. ജോർദാനിലെ അബ്ദുല്ല ഒന്നാമൻ രാജാവിന്റെ കീഴിലായിരുന്നു ഈ സൈന്യം. ജോർദാനിയൻ അറബ് ലീജിയൻ പഴയ നഗരമായ ജറുസലേമിന്റെയും ജോർദാൻ നദിയുടെയും ചാവുകടലിന്റെയും ഒരു പ്രധാന ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതൊടൊപ്പം, ജെറിക്കോ, ബെത്‌ലഹേം, ഹെബ്രോൺ, നബ്ലസ്, റാമല്ല, തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. യുദ്ധാവസാനത്തോടെ, ജോർദാൻ നിയന്ത്രണത്തിൽ തുടർന്ന പ്രദേശം വെസ്റ്റ് ബാങ്ക് എന്നറിയപ്പെട്ടു.

അവലംബം[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

  1. Eyal Benvenisti (2004). The International Law of Occupation. Princeton University Press. pp. 108–. ISBN 978-0-691-12130-7.
  2. Raphael Israeli, Jerusalem divided: the armistice regime, 1947–1967, Volume 23 of Cass series – Israeli history, politics, and society, Psychology Press, 2002, p. 23.
  3. "Under Jordanian occupation since the 1948 Palestine war," Chicago Tribune, 3 June 1954