ജൈവ വാസ്തുവിദ്യ
ദൃശ്യരൂപം
വാസ്തുവിദ്യയുമായ് ബന്ധപ്പെട്ട ഒരു താത്ത്വികദർശനമാണ് ജൈവ വാസ്തുവിദ്യ(Organic architecture). മനുഷ്യന്റെ വാസസ്ഥാനവും പ്രകൃതിയും തമ്മിൽ പൊരുത്തമുണ്ടാവണം എന്ന ആശയത്തെയാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. ഭൂപ്രകൃതിയോടും പരിസ്ഥിതിയോടും ഇണങ്ങിച്ചേരുംവിധമാണ് ജൈവ വാസ്തുവിദ്യയിൽ കെട്ടിടങ്ങൾ രൂപകല്പന ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]ഫ്രാങ്ക് ലോയ്ഡ് റൈറ്റിനെയാണ് ജൈവ വാസ്തുവിദ്യയുടെ പിതാവായ് കണക്കാക്കുന്നത്. ഇദ്ദേഹത്തിന്റെ സൃഷ്ടിയായ് ഫോളിങ്ങ് വാട്ടർ എന്ന ഭവനം ജൈവവാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമായാണ് കണക്കാക്കുന്നത്. ജൈവ വാസ്തുവിദ്യയെകുറിച്ച് ഇദ്ദേഹം നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്