ഭവിഷ്യവാദ വാസ്തുവിദ്യ
ദൃശ്യരൂപം
20-ആം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇറ്റലിയിൽ രൂപംകൊണ്ട ഒരു വാസ്തുശൈലിയാണ് ഭവിഷ്യവാദ വാസ്തുവിദ്യ (ഇംഗ്ലീഷ്: Futurist architecture). ചരിത്രപരമായ നിർമ്മിതികളോടുള്ള വിരുദ്ധത, തീവ്രമായ നിറങ്ങളുടെ ഉപയോഗം, ദീർഘവും ചലനാത്മകമായതുമായ രേഖകൾ തുടങ്ങിയവ ഈ ശൈലിയുടെ പ്രത്യേകതകളാണ്.
1909-ൽ ഇറ്റാലിയൻ കവി ഫിലിപ്പൊ തൊമസ്സോ മാരിനേറ്റി രൂപം നൽകിയ ഭവിഷ്യവാദ കലയുടെ ഒരു ഉപവിഭാഗമായാണ് ഭവിഷ്യവാദ വാസ്തുവിദ്യയെ കണക്കാക്കുന്നത്.