Jump to content

ലൂയിസ് സള്ളിവെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയിസ് ഹെൻറി സള്ളിവെൻ
ജനനം1856 സെപ്റ്റംബർ 3
മരണംഏപ്രിൽ 14, 1924(1924-04-14) (പ്രായം 67)
തൊഴിൽവാസ്തുശില്പി

"അംബരചുംബികളുടെ പിതാവ്", "നവീന വാസ്തുവിദ്യയുടെ പിതാവ്" എന്നീ വിശേഷണങ്ങളുള്ള അമേരിക്കൻ വാസ്തുശില്പിയാണ് ലൂയിസ് ഹെന്രി സള്ളിവെൻ (ഇംഗ്ലീഷ്: Louis Henry Sullivan). അമേരിക്കയുടെ വാസ്തുശില്പീത്രയത്തിലെ ഒരാളാണ് ഇദ്ദേഹം.[1]അമേരിക്കയിലെ ആദ്യകാല അംബരചുംബികളുടെ സ്രഷ്ടാവും ഇദ്ദേഹമാണ്.

അയർലണ്ടുകാരനായ പാട്രിക് സള്ളിവന്റെയും സ്വിറ്റ്സർലൻഡുകാരിയായ ആൻഡ്രീനയുടെയും മകനായാണ് ലൂയിസ് സള്ളിവൻ ജനിച്ചത്. സള്ളിവന്റെ മാതാപിതാക്കൾ 1840ൽ അമേരിക്കയിൽ കുടിയേറിയവരായിരുന്നു. പ്രാധമിക വിദ്യാഭ്യാസത്തിനുശേഷം മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ നിന്ന് വാസ്തുവിദ്യ ബിരുദം പൂർത്തിയാക്കി. പ്രുഡെൻഷ്യൽ മന്ദിരം, ഷിക്കാഗോയിലെ ആഡിറ്റോറിയം, നാഷണൽ മെറ്ച്ചൻട്സ് ബാങ്ക് എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികളാണ്.

ജീവചരിത്രം[തിരുത്തുക]

1856 സെപ്റ്റംബർ 3നായിരുന്നു സളിവന്റെ ജനനം. ബാല്യകാലം കൂടുതലും ചിലവഴിച്ചത് മസാച്യുസെറ്റ്സിലുള്ള തന്റെ മുത്തശിയുടെ കൂടെയായിരുന്നു. തന്റെ മുത്തശ്ശനോടൊപ്പം കൂടെ കൃഷിസ്ഥലങ്ങളിൽ ചിലവഴിച്ച സമയം പ്രകൃതിയെക്കുറിച്ച് പഠിക്കുന്നതിന് പ്രയോജനപ്പെട്ടു. പിന്നീടുള്ളത് പ്രാധമിക വിദ്യാഭ്യാസത്തിന്റെ വർഷങ്ങളായിരുന്നു. ഈകാലയളവിൽ സളിവൻ ബോസ്ടൺ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ചുറ്റിനടന്ന് നിർമ്മിതികളെയും തെരുവുകളേയും സസൂക്ഷമം വീക്ഷിച്ചു പഠിച്ചു. ഇത് സള്ളിവന്റെ മനസ്സിൽ കെട്ടിടങ്ങളോടും നിറ്മ്മിതികളോടുമുള്ള സമ്മോഹനം സൃഷ്ടിച്ചു. വലുതാകുമ്പോൾ ഒരു വാസ്തുശില്പിയാകണമെന്ന ആഗ്രഹം സള്ളിവനുണ്ടായി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മസാച്യുസെറ്റ്സിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആന്റ് പ്ലാനിങിൽ ചേർന്ന് വാസ്തുവിദ്യ പഠനം ആരംഭിച്ചു. തന്റെ പതിനാറാം വയസ്സിലായിരുന്നു ഇത്.

ഒരുവർഷത്തെ പഠനത്തിനു ശേഷം അദ്ദേഹം ഫിലഡെൽഫിയയിലേക്ക് പോയി, അവിടെ വാസ്തുശില്പിയായിരുന്ന ഫ്രാങ്ക് ഫർണസ്സുമൊത്ത്(Frank Furness) പ്രവർത്തിക്കാൻ ആരംഭിച്ചു. 1873ലെ സാമ്പത്തിക മാന്ദ്യം ഈ കൂട്ടുകെട്ട് തകർക്കുകയുണ്ടായി. ഫിലഡെല്ഫിയ വിട്ട സള്ളിവൻ ഷിക്കാഗോയിൽ തിരിച്ചെത്തി. 1971ലെ ഷിക്കാഗോ മഹാ അഗ്നിബാധയെതുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ നിന്നു അഭിവൃദ്ധിപ്പെടാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായി. തുടർന്നുള്ള കാലയളവിൽ വില്യം ലെ ബാരോൺ ജെന്നി, ഡൻക്‌മാർ അദ്‌ലർ, ഫ്രാങ്ക് ലോയ്ഡ് റൈറ്റ് തുടങ്ങിയവരുമൊത്ത് അദ്ദേഹം പ്രവൃത്തിച്ചു. ഇതിനിടക്കുണ്ടായ പാരിസ് സന്ദർശനം വാസ്തുവിദ്യാ സംബന്ധമായ കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിന് സഹായകമായി. 1924ൽ 67മത്തെ വയസിൽ അദ്ദേഹം അന്തരിച്ചു

വാസ്തുശൈലി[തിരുത്തുക]

മിനസോട്ടയിൽ സ്ഥിതിചെയ്യുന്ന ദേശീയ കർഷക ബാങ്കിന്റെ പടിഞ്ഞാറെ മുഖത്തിന്റെ ഒരു ഭാഗം (1908ൽ എടുത്ത ചിത്രം)

അടിസ്ഥാന ജ്യാമിതീയ രൂപങ്ങളാണ് സള്ളിവൻ തന്റെ കെട്ടിടങ്ങളുടെ രൂപകല്പനക്ക് നിദാനമാക്കിയത്. കെട്ടിടത്തെ മോടിപിടിപ്പിക്കാനായി ഭിത്തികളിലും മറ്റും വാസ്തുവിഭൂഷണങ്ങൾ(architectural Ornaments) ഉപയോഗിച്ചിരുന്നു. ഇവ ആരേയും അതിശയിപ്പിക്കുന്ന ഒന്നാണ്.

ചിത്രകലയിലുള്ള നൈപുണ്യം കെട്ടിടങ്ങളുടെ രൂപകല്പനയ്ക്ക് അദ്ദേഹത്തെ ഒട്ടേറെ സഹായിച്ചിരുന്നു.നിർമ്മിതികളിൽ ചുട്ടകളിമണ്ണിന്റെ ഉപയോഗം ഇദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. ഒരേമാതൃകയിൽ സൃഷ്ടിച്ച ബാങ്ക് കെട്ടിടങ്ങളുടെ ശൃംഖലയും ലോകപ്രശസ്തമാണ്. ഇന്ന് ഇവയിൽ പലതും അമേരിക്കയിലെ സ്മാരക മന്ദിരങ്ങളായ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നു.[2]

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

കുറിപ്പുകൾ
  1. Kaufman, Mervyn D. (1969). Father of Skyscrapers: A Biography of Louis Sullivan. Boston: Little, Brown and Company.
  2. Twombly. Robert, ‘’Louis Sullivan: His life and work’’, Elisabeth Sifton Books, New York, 1986 p. 458

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂയിസ്_സള്ളിവെൻ&oldid=3643952" എന്ന താളിൽനിന്ന് ശേഖരിച്ചത്