ജെഫ് കിന്നെ
ജെഫ് കിന്നെ | |
---|---|
ജനനം | Jeffrey Patrick Kinney ഫെബ്രുവരി 19, 1971 |
തൊഴിൽ |
|
അറിയപ്പെടുന്ന കൃതി | Diary of a Wimpy Kid |
കുട്ടികൾ | 2 |
വെബ്സൈറ്റ് | wimpykid |
അമേരിക്കൻ എഴുത്തുകാരനും, കാർട്ടൂണിസ്റ്റും നിർമ്മാതാവും, അഭിനേതാവും, സിനിമാസംവിധായകനുമാണ് ജെഫ്രി പാട്രിക് "ജെഫ്" കിന്നെ (Jeffrey Patrick "Jeff" Kinney) (born February 19, 1971). പ്രസിദ്ധമായ ബാലസാഹിത്യപരമ്പരയായ ഡയറി ഓഫ് എ വിംപി കിഡ്ഇദ്ദേഹത്തന്റെ കൃതികളിലൊന്നാണ്. പോപ്-ട്രോപിക എന്ന കുട്ടികളെ ഉദ്ദേശിച്ചുള്ള വെബ്സൈറ്റിന്റെ സ്രഷ്ടാവും ജെഫ് കിന്നെയാണ്. also appeared in the ഡയറി ഓഫ് എ വിംപി കിഡ് സിനിമയിൽ ഹോളിഹിൽ എന്ന കഥാപാത്രത്തിന്റെ പിതാവായി വേഷമിട്ടിട്ടുണ്ട്films as അമേരിക്കയിലെ മേരിലാൻഡിലുള്ള ഫോർട്ട് വാഷിംഗ്ടണിലാണ്, ഇദ്ദേഹം ജനിച്ചതും വളർന്നതും.
1990കളിൽ ഇദ്ദേഹം മേരിലാന്റ് സർവ്വകലാശാലയിൽ പഠിച്ചിട്ടുണ്ട്.
ഡയറി ഓഫ് എ വിംപി കിഡ് പുസ്തക പരമ്പര
[തിരുത്തുക]1998 ജനുവരിയിലാണ് ഈ പരമ്പര എഴുതാൻ തുടങ്ങിയത്. ഈ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ഗ്രെഗ് ഹെഫ്ലി എന്ന പ്രധാന കഥാപാത്രത്തിന്റെ ദൈനംദിനക്കുറിപ്പുകളാണ്. ഒരു കൗമാരക്കാരന്റെ ഡയറിക്ക് അനുയോജ്യമാകുന്ന തരത്തിൽ, പുസ്തകങ്ങളിൽ കൈപ്പടയിലെഴുതിയ എഴുതിയ കുറിപ്പുകളും കൊണ്ട് ഗ്രെഗിന്റെ ദൈനംദിന സാഹസികങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പുസ്തക പരമ്പരയിൽ വളരെ ലളിതവും മനോഹരവുമായ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മെയ് 2004 ൽ ഓൺലൈനിൽ ഫൺബ്രൈൻ എന്ന കുട്ടികളുടെ വെബ്സൈറ്റിൽ ജെഫ് കിന്നെ തന്റെ കൃതി പ്രസിദ്ധീകരിച്ചു. 2005 ജൂൺവരെ ദിവസവും ദൈനംദിനക്കുറിപ്പുകൾ ചേർത്തുകൊണ്ടിരുന്നു. തന്റെ ഈ കൃതിക്കുവേണ്ടി ഏകദേശം 8 വർഷത്തോളം പണിതശേഷമാണ് ന്യുയോർക്കിലെ പ്രസാധകരുമായി ബന്ധപ്പെട്ടത്.
പുസ്തകങ്ങൾ
[തിരുത്തുക]- Diary of a Wimpy Kid (April 1, 2007)
- Diary of a Wimpy Kid: Rodrick Rules (February 1, 2008)
- Diary of a Wimpy Kid: The Last Straw (January 13, 2009)
- Diary of a Wimpy Kid: Dog Days (October 12, 2009)
- Diary of a Wimpy Kid: The Ugly Truth (November 9, 2010)
- Diary of a Wimpy Kid: Cabin Fever (November 15, 2011)
- Diary of a Wimpy Kid: The Third Wheel (November 13, 2012)
- Diary of a Wimpy Kid: Hard Luck (November 5, 2013)
- Diary of a Wimpy Kid: The Long Haul (November 4, 2014)
- Diary of a Wimpy Kid: Old School (November 3, 2015)
- Diary of a Wimpy Kid: Double Down (November 1, 2016)
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- [http:// ഔദ്യോഗിക വെബ്സൈറ്റ്]
- Jeff Kinney at Library of Congress Authorities, with 12 catalog records