Jump to content

ജീൻ ക്രെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീൻ ക്രെയ്ൻ
Crain in 1954
ജനനം
Jeanne Elizabeth Crain

(1925-05-25)മേയ് 25, 1925
മരണംഡിസംബർ 14, 2003(2003-12-14) (പ്രായം 78)
അന്ത്യ വിശ്രമംSanta Barbara Cemetery
തൊഴിൽActress
സജീവ കാലം1943–1975
ജീവിതപങ്കാളി(കൾ)
Paul Brinkman
(m. 1946; died 2003)
കുട്ടികൾ7

ജീൻ എലിസബത്ത് ക്രെയ്ൻ (മേയ് 25, 1925 - ഡിസംബർ 14, 2003) 1943 മുതൽ 1975 വരെയുള്ള കാലത്ത് ചലച്ചിത്ര ലോകത്തു നിറഞ്ഞു നിന്നിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. അവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 1949 ലെ പിങ്കി എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടിക്കുള്ള അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഐസ് സ്കേറ്റിംഗിലെ കഴിവിന്റെ പേരിലും അവർ ശ്രദ്ധിക്കപ്പെട്ടു.

ആദ്യകാലം[തിരുത്തുക]

കാലിഫോർണിയയിലെ ബാർസ്റ്റോവിൽ സ്‌കൂൾ അധ്യാപികനായിരുന്ന ജോർജ്ജ് എ. ക്രെയ്നിന്റെയും ലോറെറ്റ കാർസിന്റെയും പുത്രിയായി ജനിച്ചു. മാതാപിതാക്കൾ ഐറിഷ് കത്തോലിക്കാ വിശ്വാസികളായിരുന്നു.[1] 1930 ആയപ്പോഴേക്കും ഈ കുടുംബം കാലിഫോർണിയയിലെ ഇങ്കിൽവുഡിൽ 822 S. വാൾനട്ട് അവന്യൂവിൽ താമസിച്ചു.[2] 1934 ൽ മാതാപിതാക്കൾ വിവാഹമോചനം നേടിയ ശേഷം മൂന്ന് പേരടങ്ങുന്ന കുടുംബം ലോസ് ഏഞ്ചൽസിലെ 5817 വാൻ നെസ് അവന്യൂവിലേയ്ക്ക് മാറി.[3]

ഒരു മികച്ച ഐസ് സ്കേറ്റർ കൂടിയായ ജീൻ ക്രെയ്ൻ ലോസ് ഏഞ്ചൽസിലെ പാൻ-പസഫിക് ഓഡിറ്റോറിയത്തിൽ വെച്ച് മിസ് പാൻ-പസഫിക് കിരീടമണിഞ്ഞപ്പോഴാണ് ആദ്യമായി പൊതുശ്രദ്ധ ആകർഷിച്ചത്.

അവൾ ലോസ് ഏഞ്ചലസിലെ പാൻ-പസഫിക് ഓഡിറ്റോറിയത്തിൽ മിസ് പാൻ-പസഫിക് കിരീടം ഒരു നല്ല ഐസ് സ്കതെര്, ച്രൈന് ആദ്യം ശ്രദ്ധ ആകർഷിച്ചു. പിന്നീട്, ഹൈസ്കൂളിൽ പഠിക്കുമ്പോൾ, ഓർസൺ വെല്ലസിനൊപ്പം ഒരു സ്ക്രീൻ ടെസ്റ്റ് നടത്താൻ അവരോട് ആവശ്യപ്പെട്ടുവെങ്കിലും അവൾക്ക് ആ അഭിനയ ഭാഗം ലഭിച്ചില്ല. 1943 ൽ ദ ഗാംഗ്‌സ് ഓൾ ഹിയർ എന്ന സിനിമയിൽ അൽപ്പവേഷം അഭിനയിച്ചു.

സ്വകാര്യജീവിതം[തിരുത്തുക]

അവളുടെ താരപ്രഭയുടെ ഉന്നതിയിൽ, 1940 കളുടെ അവസാനത്തിലും 1950 കളുടെ തുടക്കത്തിലും ക്രെയ്നിന് "ഹോളിവുഡിന്റെ ഒന്നാം നമ്പർ പാർട്ടി ഗേൾ" എന്ന് വിളിപ്പേരുണ്ടായിരുന്നു. പ്രതിവർഷം 200 പാർട്ടികളിലേക്കെങ്കിലും അവർ ക്ഷണിക്കപ്പെട്ടുവെന്ന് ഉദ്ധരിക്കപ്പെട്ടു.[4]

മാതാവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി, 1945 ഡിസംബർ 31 ന് ജീൻ ക്രെയ്ൻ ആർ‌കെ‌ഒ പിക്ചേഴ്സിലെ മുൻ കരാർ നടനായിരുന്ന പോൾ ബ്രിങ്ക്മാനെ[5] വിവാഹം കഴിച്ചു. ക്രെയ്നും ബ്രിങ്ക്മാനും ഏഴു മക്കളുണ്ടായിരുന്നു.[6]

കുറച്ചു വർഷങ്ങളായി ഈ വിവാഹബന്ധം കല്ലുകടി നിറഞ്ഞതായിരുന്നു. 1950 കളുടെ മധ്യത്തിൽ, ക്രെയ്ൻ ഒരു താൽക്കാലികമായ വിവാഹമോചന ഉത്തരവ് നേടുകയും ഓരോ പങ്കാളിയും മറ്റൊരാൾ അവിശ്വസ്തരാണെന്ന് അവകാശപ്പെടുകയും ചെയ്തു. (ബ്രിങ്ക്മാൻ ദുരാചാരിയായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു), എന്നാൽ ദമ്പതികൾ 1956 ഡിസംബർ 31 ന് അവർ തമ്മിൽ അനുരഞ്ജനം നടത്തി.[7]

1960 കളുടെ തുടക്കത്തിൽ, റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടി പോരാടുന്നതിനു സമയം ചെലവഴിച്ച നിരവധി യാഥാസ്ഥിതിക അഭിനേതാക്കളിൽ ഒരാളായിരുന്നു അവർ.[8] 2003 ഒക്ടോബറിൽ ബ്രിങ്ക്മാൻ മരിക്കുന്നതുവരെ സാന്താ ബാർബറയിൽ വെവ്വേറെ താമസിച്ചിരുന്ന ക്രെയ്നും ഭർത്താവും വിവാഹബന്ധം തുടർന്നിരുന്നു. രണ്ട് മാസത്തിന് ശേഷം ഒരു ഹൃദയാഘാതത്തെ തുടർന്ന് ക്രെയ്ൻ അന്തരിച്ചു.[9]

അവലംബം[തിരുത്തുക]

  1. Bergan, Ronald (December 16, 2003). "Jeanne Crain". The Guardian. Retrieved November 2, 2017.
  2. "United States Federal Status". US Government. 1930 – via ancestrylibrary.com.
  3. "United States Census". US Census Bureau. 1940 – via ancestrylibrary.com.
  4. "Jeanne Crain Likes Night Life, Says So". Long Beach Independent. March 18, 1955. p. 27.
  5. Grace, Francie (December 15, 2003). "Actress Jeanne Crain Dead At 78 — Appeared In 64 Films, Co-Starred With Holden, Sinatra, Kirk Douglas". CBS News. Associated Press. Archived from the original on 2009-04-11. Retrieved January 8, 2010.
  6. "Jeanne Crain". glamourgirlsofthesilverscreen.com.
  7. "Reconciled Couple Expecting 5th Child". The Daily Herald. June 7, 1957. p. 13. Retrieved June 23, 2015 – via Newspapers.com. open access publication - free to read
  8. "Jeanne Crain". glamourgirlsofthesilverscreen.com.
  9. Grace, Francie (December 15, 2003). "Actress Jeanne Crain Dead At 78 — Appeared In 64 Films, Co-Starred With Holden, Sinatra, Kirk Douglas". CBS News. Associated Press. Archived from the original on 2009-04-11. Retrieved January 8, 2010.
"https://ml.wikipedia.org/w/index.php?title=ജീൻ_ക്രെയ്ൻ&oldid=3964993" എന്ന താളിൽനിന്ന് ശേഖരിച്ചത്