Jump to content

ജാർഖണ്ഡിലെ ജില്ലകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാർഖണ്ഡിലെ ജില്ലകൾ

ഇന്ത്യയിലെ ഒരു സംസ്ഥാനമായ ജാർഖണ്ഡിൽ ഇരുപത്തിനാല് ഭരണ ജില്ലകളുണ്ട്. [1]

ഭരണകൂടം

[തിരുത്തുക]

ഒരു ഇന്ത്യൻ സംസ്ഥാനത്തിലെ ഒരു ജില്ല എന്നത് ഒരു ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ, ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ഉൾപ്പെടുന്ന ഒരു ഉദ്യോഗസ്ഥൻ (ജില്ലാകളക്ടർ)നയിക്കുന്ന ഒരു ഭരണപരമായ ഭൂമിശാസ്ത്ര യൂണിറ്റാണ്. ജില്ലാ മജിസ്‌ട്രേറ്റിനെയോ ഡെപ്യൂട്ടി കമ്മീഷണറെയോ സഹായിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണപരമായ സേവനങ്ങളുടെ വിവിധ വിഭാഗങ്ങളിൽ പെട്ട നിരവധി ഉദ്യോഗസ്ഥരാണ്.

ഒരു പോലീസ് സൂപ്രണ്ട്, ഇന്ത്യൻ പോലീസ് സർവീസിൽ ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥനെ ക്രമസമാധാനപാലനത്തിന്റെയും അനുബന്ധ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നു.

ചരിത്രം

[തിരുത്തുക]

ജാർഖണ്ഡ് സംസ്ഥാനത്തിന് രൂപീകരണ സമയത്ത്18 ജില്ലകൾ ഉണ്ടായിരുന്നു. പിന്നീട് ഈ ജില്ലകളെ അതിർത്തികൾ പുനർനിർണയിച്ച് 24 ജില്ലകളാക്കി. . 23-ഉം 24-ഉം ജില്ലകളായ - ഖുന്തിയും രാംഗഢും (യഥാക്രമം റാഞ്ചി, ഹസാരിബാഗ് ജില്ലകളിൽ നിന്ന് വേർതിരിച്ചത്) 2007 സെപ്റ്റംബർ 12-ന് ഒരു ജില്ലയാക്കി. അങ്ങനെ ഇപ്പോൾ 23 ജില്ലകൾ ആണ് ഉള്ളത്.

അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകളും ജില്ലയും

[തിരുത്തുക]

ജാർഖണ്ഡിൽ 24 ജില്ലകളുണ്ട്, അവ 5 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഈ വിഭാഗങ്ങൾ ഇവയാണ്:

  1. പലാമു ഡിവിഷൻ - 3 ജില്ലകൾ: പലാമു, ഗർഹ്വ, ലത്തേഹാർ - ആസ്ഥാനം: മേദിനിനഗർ
  2. നോർത്ത് ഛോട്ടാനാഗ്പൂർ ഡിവിഷൻ - 7 ജില്ലകൾ: ഛത്ര, ഹസാരിബാഗ്, കോഡെർമ, ഗിരിദിഹ്, രാംഗഡ്, ബൊക്കാരോ, ധൻബാദ് - ആസ്ഥാനം: ഹസാരിബാഗ്
  3. സൗത്ത് ചോട്ടനാഗ്പൂർ ഡിവിഷൻ - 5 ജില്ലകൾ: ലോഹർദാഗ, ഗുംല, സിംഡെഗ, റാഞ്ചി, ഖുന്തി - ആസ്ഥാനം: റാഞ്ചി
  4. കോൽഹാൻ ഡിവിഷൻ - 3 ജില്ലകൾ: വെസ്റ്റ് സിംഗ്ഭും, സറൈകേല ഖർസവാൻ, ഈസ്റ്റ് സിംഗ്ഭും - ആസ്ഥാനം: ചൈബാസ
  5. സന്താൽ പർഗാന ഡിവിഷൻ - 6 ജില്ലകൾ: ജംതാര, ദിയോഘർ, ദുംക, പാകൂർ, ഗോഡ്ഡ, സാഹെബ്ഗഞ്ച് - ആസ്ഥാനം: ദുംക

ജില്ലകളുടെ പട്ടിക ചുവടെ:

SI No. Code District Headquarters Area[2] (km2) Population (2011) Population Density (/km2) Map
1 BO Bokaro Bokaro Steel City 2,883 2,062,330 715
2 CH Chatra Chatra 3,718 1,042,886 280
3 DE Deoghar Deoghar 2,477 1,492,073 602
4 DH Dhanbad Dhanbad 2,040 2,684,487 1316
5 DU Dumka Dumka 3,761 1,321,442 351
6 ES East Singhbhum Jamshedpur 3,562 2,293,919 644
7 GA Garhwa Garhwa 4,093 1,322,784 323
8 GI Giridih Giridih 4,962 2,445,474 493
9 GO Godda Godda 2,266 1,313,551 580
10 GU Gumla Gumla 5,360 1,025,213 191
11 HA Hazaribagh Hazaribagh 3,555 1,734,495 488
12 Jamtara Jamtara 1,811 791,042 437
13 Khunti Khunti 2,535 531,885 210
14 KO Kodarma Kodarma 1,433 716,259 282
15 Latehar Latehar 4,291 726,978 169
16 LO Lohardaga Lohardaga 1,502 461,790 307
17 PK Pakur Pakur 1,811 900,422 497
18 PL Palamu Medininagar 4,393 1,939,869 442
19 Ramgarh Ramgarh Cantonment 1,341 949,443 708
20 RA Ranchi Ranchi 5,097 2,914,253 572
21 SA Sahibganj Sahibganj 2,063 1,150,567 558
22 Saraikela Kharsawan Saraikela 2,657 1,065,056 401
23 Simdega Simdega 3,774 599,578 159
24 WS West Singhbhum Chaibasa 7,224 1,502,338 208

കുറിപ്പുകളും റഫറൻസുകളും

[തിരുത്തുക]
  1. "Districts of Jharkhand". Government of Jharkhand Portal. Archived from the original on 2013-06-27. Retrieved 2023-01-12.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :0 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറംകണ്ണികൾ

[തിരുത്തുക]