Jump to content

ദേവ്ഘർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവ്ഘർ
Deoghar ജില്ല

देवघर जिला
ദേവ്ഘർ Deoghar ജില്ല (ഝാർഖണ്ഡ്)
ദേവ്ഘർ
Deoghar ജില്ല (ഝാർഖണ്ഡ്)
രാജ്യംഇന്ത്യ
സംസ്ഥാനംഝാർഖണ്ഡ്
ഭരണനിർവ്വഹണ പ്രദേശംSanthal Pargana division
ആസ്ഥാനംദേവ്ഘർ
ഭരണസമ്പ്രദായം
 • ലോകസഭാ മണ്ഡലങ്ങൾ1. Dumka (shared with Dumka district) 2. Godda (shared with Godda district)
 • നിയമസഭാ മണ്ഡലങ്ങൾ3
ജനസംഖ്യ
 (2001)
 • ആകെ11,65,390
 • നഗരപ്രദേശം
25,64%
Demographics
 • സാക്ഷരത50.53 per cent[1]
 • സ്ത്രീപുരുഷ അനുപാതം911
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ഝാർഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും ആണ് ദേവ്ഘർ. മുമ്പ് ബിഹാർ സംസ്ഥാനത്തിൽ ഉൾ പ്പെട്ടിരുന്ന ഈ പ്രദേശം ഝാർഖണ്ഡ് സംസ്ഥാനം രൂപവത്കൃതമായതോടെ അതിന്റെ ഭാഗമായി. ജില്ലാവിസ്തൃതി: 2,479 ച.കി.മീ.; ജനസംഖ്യ: 11,61,370 (2001); ജനസാന്ദ്രത: 468/ച.കി.മീ. (2001); സാക്ഷരതാനിരക്ക്: 50.53% (2001). അതിരുകൾ: വ.ബിഹാറിലെ ജമൂലി, ബങ്ക ജില്ലകൾ; കിഴക്കും തെക്കും ധൂംകജില്ല; പ.ധൻബാദ്, ഗിരിധ് ജില്ലകൾ; ആസ്ഥാനം: ദേവ്ഘർ.

ഭൂപ്രകൃതി

[തിരുത്തുക]

ഉന്നത തടങ്ങളും താഴ്വാരങ്ങളും ഉൾപ്പെട്ട കയറ്റിറക്കങ്ങളോടുകൂടിയ ഭൂപ്രകൃതിയാണ് ദേവ്ഘർ ജില്ലയുടേത്. ടിയൂർ (Tieur), ഫൂൽജോർ (Phuljore) എന്നിവ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളാണ്. വളക്കൂറുള്ള മണ്ണിനാൽ സമ്പന്നമായ കൃഷിയിടങ്ങളാണ് ജില്ലയുടെ മുഖ്യ സവിശേഷത. മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയുമാണ് മറ്റു പ്രത്യേകതകൾ. മോർ (Mor), അജായ് (Ajai) എന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ.

കൃഷി-വ്യവസായങ്ങൾ

[തിരുത്തുക]

ജില്ലയുടെ സമ്പദ്ഘടനയിൽ കാർഷികമേഖലയ്ക്കാണ് മുൻതൂക്കം; മുഖ്യവിള നെല്ലും. കോഴി-കന്നുകാലി വളർത്തലിനും ധനാഗമമാർഗ്ഗത്തിൽ സ്വാധീനമുണ്ട്. ചുരുക്കം ചില വൻ വ്യവസായങ്ങളും നിരവധി ചെറുകിട വ്യവസായങ്ങളും ജില്ലയിൽ പ്രവർത്തിക്കുന്നു.

ഗതാഗതം

[തിരുത്തുക]

ദേവ്ഘർ ജില്ലയിലെ ഗതാഗതമേഖലയിൽ റോഡ് ഗതാഗതത്തിനാണ് മുൻതൂക്കം. കിഴക്കൻ റെയിൽവേയിലെ ഒരു പാത ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്.

മതം - വിദ്യാഭ്യാസം

[തിരുത്തുക]

ദേവ്ഘർ ജില്ലയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹൈന്ദവരാണ്. മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളും ജില്ലയിലുണ്ട്. ബാലാനന്ദ സംസ്കൃത മഹാവിദ്യാലയ ആശ്രമം, ദേവ്ഘർ കോളജ്, മധുപൂർ കോളജ്, ജെ.എൻ. മിശ്ര കോളജ് തുടങ്ങിയവ ഉൾ പ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നു.

തീർഥാടനം - വിനോദസഞ്ചാരം

[തിരുത്തുക]

വിനോദസഞ്ചാര കേന്ദ്രം, ഹൈന്ദവ തീർഥാടനകേന്ദ്രം എന്നീ നിലകളിലും ദേവ്ഘർ പ്രസിദ്ധമാണ്. ദേവ്ഗഢിലെ വൈദ്യനാഥക്ഷേത്രം, ബാലാനന്ദ ആശ്രമം, ജുഗൽ മന്ദിർ, ലീലാമന്ദിർ, കുന്ദേശ്വരിക്ഷേത്രം, ത്രികുടാചലക്ഷേത്രം, തപോവനം എന്നിവയും ബക്കൂലിയയിലെ ജലപാതം, ബുരായിയിലെ ബുർഹേശ്വരിക്ഷേത്രം, ദോമോഹനിയിലെയും കാരോയിലെയും ശിവക്ഷേത്രങ്ങൾ എന്നിവയും പ്രസിദ്ധമാണ്.

അവലംബം

[തിരുത്തുക]
  1. "District-specific Literates and Literacy Rates, 2001". Registrar General, India, Ministry of Home Affairs. Retrieved 2010-10-10.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേവ്ഘർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദേവ്ഘർ&oldid=3527822" എന്ന താളിൽനിന്ന് ശേഖരിച്ചത്