ആന്ധ്രാപ്രദേശിലെ ജില്ലകൾ
(List of districts of Andhra Pradesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചത്.[1] 2014 ജൂൺ 2 ആം തീയതി, 23 ജില്ലകളുണ്ടായിരുന്ന ഈ സംസ്ഥാനം തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളായി മാറി. 13 ജില്ലകളാണ് ഇപ്പോൾ ആന്ധ്രാപ്രദേശിലുള്ളത്
ആന്ധ്രാപ്രദേശിനെ റായലസീമ, കോസ്റ്റൽ ആന്ധ്രാ എന്നിങ്ങനെ രണ്ടായി വിഭജിക്കാം.
- റായലസീമയിൽ ഉൾപെടുന്നത് കുർനൂൽ, ചിറ്റൂർ, കടപ്പ, അനന്തപ്പൂർ എന്നീ നാല് ജില്ലകളാണ്.
- കോസ്റ്റൽ ആന്ധ്രായിൽ ഉൾപെടുന്നത് ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, ഗുണ്ടൂർ, കൃഷ്ണ, പ്രകാശം, നെല്ലൂർ, ശ്രീകാകുളം, വിശാഖപട്ടണം, വിജയനഗരം എന്നീ ഒമ്പതു ജില്ലകളാണ്.
അവലംബം[തിരുത്തുക]
- ↑ "Know Hyderabad: History". Pan India Network. 2010. മൂലതാളിൽ നിന്നും 2010-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 May 2012.
- ↑ "Population of AP districts(2011)" (PDF). ap.gov.in. പുറം. 14. മൂലതാളിൽ (pdf) നിന്നും 2013-11-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 May 2014.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Districts of Andhra Pradesh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.