Jump to content

ജനാധിപത്യ സംരക്ഷണസമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജനാധിപത്യ സംരക്ഷണ സമിതി
പ്രസിഡന്റ്കെ.ആർ. ഗൗരിയമ്മ[1]
ജനറൽ സെക്രട്ടറിഎ.എൻ. രാജൻ ബാബു[1]
സ്ഥാപകൻകെ.ആർ. ഗൗരിയമ്മ
രൂപീകരിക്കപ്പെട്ടത്1994
മുഖ്യകാര്യാലയംകേരള സ്റ്റേറ്റ് കമ്മിറ്റി ഓഫീസ്, അയൺ ബ്രിഡ്ജ് പി.ഒ. ആലപ്പുഴ-688011, കേരളം.
സഖ്യംഇടതുപക്ഷ ജനാധിപത്യ മുന്നണി

1994-ൽ സി.പി.ഐ (എം)ൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം കെ.ആർ. ഗൗരിയമ്മ രൂപീകരിച്ച രാഷ്ട്രീയകക്ഷിയാണ് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്.). ഗൗരിയമ്മയാണ് പാർട്ടിയുടെ ജനറൽ സെക്രട്ടറി.[2]. പാർട്ടിയുടെ തിരഞ്ഞെടുപ്പു ഛിഹ്നം ബസ് ആണ്. ആലപ്പുഴയിലാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്[3]. ഇത് കേരളത്തിലെ ഒരു രജിസ്റ്റേഡ് രാഷ്ട്രീയ കക്ഷിയാണ്[4]

രാഷ്ട്രീയത്തിലെ സ്ഥാനം

[തിരുത്തുക]

ഐക്യ ജനാധിപത്യ മുന്നണിയ്ക്കൊപ്പമാണ് ജനാധിപത്യ സംരക്ഷണ സമിതി ആരംഭം മുതൽ നിലകൊണ്ടിരുന്നത്. കെ.ആർ. ഗൗരിയമ്മ 2001-ലെ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായിരുന്നു. [2]. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മത്സരിച്ച ജെ.എസ്.എസ് നാലെണ്ണത്തിൽ വിജയിച്ചിരുന്നു.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1.31% വോട്ടുകളാണ് ഈ കക്ഷിക്ക് ലഭിച്ചതെങ്കിലും[5] മത്സരിച്ച നാലു സീറ്റുകളിൽ[6] ഒന്നിൽ പോലും വിജയിക്കുവാൻ സാധിച്ചില്ല[7].

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപും അതിനു ശേഷവും[8] [9] ജനാധിപത്യ സംരക്ഷണ സമിതിയും ഐക്യജനാധിപത്യ മുന്നണിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു മുൻപും ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ വാർത്തയായിട്ടുണ്ട്[10]

ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി. ജോർജ്ജുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഐക്യ ജനാധിപത്യ മുന്നണി വിടുകയാണെന്ന് 2013 ഏപ്രിൽ 20-ന് ജെ.എസ്.എസ്. പ്രഖ്യാപിച്ചു.[11]


പിളർപ്പ്

[തിരുത്തുക]

കെ.ആർ. ഗൗരിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ജെ.എസ്‌.എസ്‌.പാർട്ടി രൂപവത്കരിച്ചതിന്റെ 20-ൽ വർഷത്തിൽ ജനാധിപത്യ സംരക്ഷണസമിതി (ജെ.എസ്.എസ്.) നാലു പാർട്ടികളായി പിളർന്നിരുന്നു.[12] 2015-ൽ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മുലം പാർട്ടി നാലായി പിളർന്ന്, പല മുന്നണിയിൽ ആയി ചിതറി കിടക്കുന്നു. ഇത് കുടാതെ ഈ പിളർന്ന വിഭാഗത്തിൽ പിന്നെയും പിളർന്ന് അവർ മറ്റ് പാർട്ടികളിൽ ചേർന്നു.

# ഘടകം നേതൃത്വം മുന്നണി *
1 ജനാധിപത്യ സംരക്ഷണ സമിതി (നാഷണൽ) അലകസ് ഡോമനിക് ഐക്യ ജനാധിപത്യ മുന്നണി
2 ജനാധിപത്യ സംരക്ഷണ സമിതി (സോഷ്യലിസ്‌റ്റ്) അജീഷ്‌കുമാർ [13]
3 ജനാധിപത്യ സംരക്ഷണ സമിതി (സത്ജിത്) അഡ്വ. സത്ജിത്ത് [14]

വിവാദങ്ങൾ

[തിരുത്തുക]

2001-ൽ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഉമേഷ് ചള്ളിയിൽ ശ്രീനാരായണഗുരുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത് വിവാദമാവുകയും ഇതിന്റെ പേരിൽ കോടതി നടപടികളുണ്ടാവുകയും ചെയ്തിരുന്നു[15] [16]

പൊതുജന സംഘടനകൾ

[തിരുത്തുക]
  • ജനാധിപത്യ മഹിളാ സമിതി (ജെ.എം.എസ്.)
  • ജനാധിപത്യ യുവജന സമിതി (ജെ.വൈ.എസ്.)
  • ജനാധിപത്യ ട്രേഡ് യൂണിയൻ സെന്റർ (ജെ.ടി.യൂ.സി.)
  • ജനാധിപത്യ കർഷക സമിതി (ജെ.കെ.എസ്.)
  • കേരള കർഷകത്തൊഴിലാളി യൂണിയൻ (കെ.കെ.ടി.യു.)
  • ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എഫ്.ഡി.ഇ.റ്റി.ഒ.)
  • ജനാധിപത്യ അഭിഭാഷക സമിതി (ജെ.എ.എസ്.)

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2008-09-10. Retrieved 2013-02-20.
  2. 2.0 2.1 "ഗൗരിയമ്മ". മാതൃഭൂമി ബുക്ക്സ്. Archived from the original on 2012-09-17. Retrieved 2013 ഫെബ്രുവരി 20. {{cite web}}: Check date values in: |accessdate= (help)
  3. "ജനാധിപത്യ സംരക്ഷണ സമിതി". ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. Retrieved 2013 ഫെബ്രുവരി 20. {{cite web}}: Check date values in: |accessdate= (help)
  4. "രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരത്തിനുള്ള വ്യവസ്ഥകൾ". Archived from the original on 2011-08-09. Retrieved 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= (help)
  5. ജനറൽ ഇലക്ഷൻ
  6. "Cong keeps 81, gives IUML 24". ഇൻഡ്യൻ എക്സ്പ്രസ്സ്. 2011 മാർച്ച് 17. Retrieved 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)
  7. തിരഞ്ഞെടുപ്പ് റിസൾട്ട് നോട്ടിഫിക്കേഷൻ
  8. "യു ഡി എഫിനെതിരെ ശക്തമായ വിമർശനവുമായി കെ ആർ ഗൗരിയമ്മ". 2012 ജനുവരി 1. Retrieved 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. "ജെ.എസ്.എസ്സിനെ പുറത്താക്കണമെന്ന്". 2010 ഡിസംബർ 8. മാതൃഭൂമി. Archived from the original on 2010-12-23. Retrieved 2013 ഫെബ്രുവരി 20. {{cite web}}: Check date values in: |accessdate= (help)
  10. "ഉറപ്പ് പാലിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കില്ല: ജെ.എസ്.എസ്". വൺ ഇൻഡ്യ. 2004 മാർച്ച് 29. Retrieved 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)
  11. "യു.ഡി.എഫ്. വിടാൻ ജെ.എസ്.എസ്. തീരുമാനം". മാതൃഭൂമി. 21 ഏപ്രിൽ 2013. Archived from the original on 2013-04-21. Retrieved 21 ഏപ്രിൽ 2013.
  12. http://www.keralamagazine.co.in/content[പ്രവർത്തിക്കാത്ത കണ്ണി]
  13. http://www.mangalam.com/print-edition/keralam/424019
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-08-04. Retrieved 2016-05-23.
  15. "ആ‌ൾദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അംഗീകരിക്കാനാവില്ല". ഇൻഡ്യാവിഷൻ ടി.വി. 2012 നവംബർ 1. Retrieved 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  16. "ആൾദൈവത്തിന്റെ പേരിൽ സത്യപ്രതിജ്ഞ അംഗീകരിക്കില്ല: കോടതി". മാതൃഭൂമി.കോം. 2012 നവംബർ 1. Archived from the original on 2012-11-04. Retrieved 2013 ഫെബ്രുവരി 20. {{cite news}}: Check date values in: |accessdate= and |date= (help)