ജഗദീഷ് ചന്ദ്ര ബോസ്
জগদীশ চন্দ্র বসু ജഗദീഷ് ചന്ദ്ര ബോസ് | |
---|---|
ജെ സി ബോസ് പരീക്ഷണശാലയിൽ | |
ജനനം | 30 നവംബർ1858 മേമൻസിൻങ്, കിഴക്കൻ ബംഗാൾ, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 23 നവംബർ 1937 Giridih, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ |
താമസം | അവിഭക്ത ഇന്ത്യ |
ദേശീയത | ബ്രിട്ടീഷ് ഇന്ത്യൻ |
മേഖലകൾ | ഭൗതികശാസ്ത്രം, ജൈവഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | പ്രസിഡൻസി കോളേജ് |
ബിരുദം | കോൽക്കത്ത യൂണിവേഴ്സിറ്റി ക്രൈസ്റ്റ് കോളേജ്, കേംബ്രിഡ്ജ് ലണ്ടൻ യൂണിവേഴ്സിറ്റി |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | John Strutt (Lord Rayleigh) ![]() |
അറിയപ്പെടുന്നത് | Millimetre waves Radio Crescograph |
ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്.
കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്.
ജീവിതരേഖ[തിരുത്തുക]
ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പഠിക്കാനാരംഭിച്ചു.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- [1] J. C. Bose, The Unsung hero of radio communication
- JC Bose: 60 GHz in the 1890s
- [2] Science Magazine on Bose priority
- Article on Jagadish Chandra Bose, Banglapedia
- [3]
- [4]
- INSA publication
- [5]
- Radio history
- Vigyan Prasar article
- Calcuttaweb article
- Frontline article
- India's Great Scientist, J. C. Bose
Persondata | |
---|---|
NAME | Jagdish Chandra Bose |
ALTERNATIVE NAMES | Jagadish Chandra Bose; J.C. Bose |
SHORT DESCRIPTION | Indian physicist |
DATE OF BIRTH | 30 November1858 |
PLACE OF BIRTH | Mymensingh, Bangladesh |
DATE OF DEATH | 23 November 1937 |
PLACE OF DEATH | Giridih, Jharkhand, India |