പരമഹംസ യോഗാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paramahansa Yogananda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പരമഹംസ യോഗാനന്ദൻ
Paramahansa Yogananda.jpg
ജനനംMukunda Lal Ghosh
(1893-01-05)ജനുവരി 5, 1893
Gorakhpur, Uttar Pradesh, India
മരണം7 മാർച്ച് 1952(1952-03-07) (പ്രായം 59)
Biltmore Hotel, Los Angeles, California, U.S
ഗുരുSri Yukteswar Giri
തത്വസംഹിതKriya Yoga
ഉദ്ധരണിYou are walking on the earth as in a dream. Our world is a dream within a dream; you must realize that to find God is the only goal, the only purpose, for which you are here. For Him alone you exist. Him you must find.
ഒപ്പ്

നിരവധി പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന കൃതിയിലൂടെ ക്രിയയോഗയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കിക്കൊടുത്ത ഒരു ഋഷിവര്യനും യോഗിയുമായിരുന്നു പരമഹംസ യോഗാനന്ദൻ (ബംഗാളി: পরমহংস যোগানন্দ Pôromohôngsho Joganondo, സംസ്കൃതം: परमहंस योगानं‍द Paramahansa Yogānanda; ജനുവരി 5, 1893–മാർച്ച് 7, 1952)

ജീവിതരേഖ[തിരുത്തുക]

1893 ജനുവരി അഞ്ചിന് ഉത്തരപ്രദേശിലെ ഗോരഖ്പുരിൽ, ഒരു ബംഗാളി ക്ഷത്രിയ കുടുംബത്തിൽ ജനിച്ച ശ്രീ മുകുന്ദലാൽ ഘോഷ്, ഭാരതീയ യോഗിവര്യന്മാരിൽ പ്രമുഖനായ ശ്രീ യുക്തേശ്വരജിയുടെ ശിഷ്യനായി. അദ്ദേഹത്തിൽ നിന്നു യോഗദീക്ഷ നേടി പരമഹംസയോഗാനന്ദനെന്ന പേരിൽ ലോകസേവനം ചെയ്ത് അന്താരാഷ്ട്രപ്രശസ്തനായി. മനുഷ്യന്റെ ബോധസത്തയുടെ സൌന്ദര്യവും ശ്രേഷ്ഠതയും യഥാർത്ഥദൈവികതയും സക്ഷാത്കരിക്കുവാനും തങ്ങളുടെ ജീവിതത്തിൽ അവ സ്പഷ്ടമായി പകർത്തുവാനും വിവിധ വർഗ്ഗ ,ഗോത്ര ,മത വിശ്വാസികളായ ആളുകളെ സഹായിക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു.

ഭാരതത്തിന്റെ പുരാതന ധ്യാനമാർഗ്ഗമായ ക്രിയായോഗം ലോകമാകെ പ്രചരിപ്പിക്കുക എന്നതായിരുന്നു യോഗാനന്ദജിയുടെ ദിവ്യദൌത്യമെന്ന് ഗുരുവായ ശ്രീ യുക്തേശ്വരൻ പ്രവചിച്ചിരുന്നു.

ബോസ്റ്റണിലെ ഇന്റർനാഷണൽ കോൺഗ്രസ്സ് ഓഫ് റിലീജിയസ് ലിബറൽസിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിക്കാനുള്ള ക്ഷണം സ്വീകരിച്ച് 1920 ൽ അദ്ദേഹം അമേരിക്കയിലേക്കു പോയി. ജനസഹസ്രങ്ങളെ ആകർഷിച്ച നിരവധി പ്രസംഗങ്ങൾ ചെയ്യുന്നതിന് അദ്ദേഹത്തിന് അവസരം ലഭിച്ചു. ധാരാളം ശിഷ്യരും അദ്ദേഹത്തിനുണ്ടായി. തന്റെയും ഗുരുപരമ്പരയുടെയും ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം യോഗദാ സത് സംഗ സൊസൈറ്റി / സെൽഫ് റിയലൈസേഷൻ ഫെല്ലോഷിപ്പ് എന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടു. ഭാരതത്തിലും യൂറോപ്പിലും അമേരിക്കയിലും പ്രസംഗപര്യടനങ്ങൾ നടത്തിയും, ധ്യാനകേന്ദ്രങ്ങൾ സ്ഥാപിച്ചും, ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചും യോഗമാർഗ്ഗത്തിന്റെ ദർശനങ്ങളും ധ്യാനരീതിയും സാമാന്യജനത്തിനു പരിചയപ്പെടുത്തി.നിരവധി ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ പ്രധാന രചന, സ്വന്തം ജീവിത കഥ തന്നെ. അതിൽ തന്റെ ഗുരുപരമ്പരയുടെ ദർശനവും ജീവിതവുമെല്ലാം സ്വാഭാവികമായി ഉൾച്ചേർന്നിരിക്കുന്നു. വിവിധഭാഷകളിൽ പ്രസിദ്ധം ചെയ്തിട്ടുള്ള ഈ ഗ്രന്ഥംലോകമെമ്പാടും നിരവധി പേരെ ആഴത്തിൽ സ്വാധീനിച്ചു. വിശിഷ്ടവും അമൂല്യവുമായ ഈ പുസ്തകം ഒരു യോഗിയുടെ ആത്മകഥ[1] എന്ന പേരിൽ മലയാളത്തിൽ ലഭ്യമാണ്. 1952 ൽ അദ്ദേഹം ലോസ് ആഞ്ജലിസിലെ ആശ്രമത്തിൽ വച്ച് അന്തരിച്ചു.

ഉപദേശങ്ങൾ

1917 ൽ പരമഹേഹൻ യോഗാനന്ദ "ആൺകുട്ടികൾക്കായി എങ്ങനെ 'എങ്ങനെ ജീവിക്കുമെന്ന' സ്കൂൾ രൂപകൽപ്പന ചെയ്ത് ജീവിതം ആരംഭിച്ചു. ആധുനിക വിദ്യാഭ്യാസ രീതികൾ ആത്മീയ ആദർശങ്ങളിൽ യോഗ പരിശീലനവും പ്രബോധനവും ഉൾപ്പെടുത്തി. 1920 ൽ ബോസ്റ്റണിലെ മതപരമായ ലിബറലറുകളുടെ ഒരു അന്താരാഷ്ട്ര കോൺഗ്രസിനായി ഇന്ത്യയുടെ പ്രതിനിധിയായി അദ്ദേഹം ക്ഷണിക്കപ്പെട്ടു. 'മതത്തിന്റെ ശാസ്ത്രത്തിന്' കോൺഗ്രസ്സിലേക്കുള്ള അദ്ദേഹത്തിന്റെ അഭിസംബോധന ആവേശത്തോടെ സ്വീകരിച്ചു. " അടുത്ത കുറേ വർഷങ്ങൾക്കായി അദ്ദേഹം അമേരിക്കയിലുടനീളം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തു. യേശുവിന്റെ യഥാർത്ഥ പഠിപ്പിക്കലുകളും "ഭഗവാൻ കൃഷ്ണൻ പഠിപ്പിച്ച യഥാർത്ഥ യോഗ" ത്തിൻറെയും "ഐക്യം" പഠിപ്പിച്ച അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പഠിപ്പിച്ചു.

  1. ഒരു യോഗിയുടെ ആത്മകഥ.യോഗദ സത്സംഗ സൊസൈറ്റി ഒഫ് ഇന്ത്യ.യൊഗദ സത്സംഗ മഠം.21, യു എൻ മുഖർജി റോഡ്,ദക്ഷിണേശ്വർ, കൽകട്ട.
"https://ml.wikipedia.org/w/index.php?title=പരമഹംസ_യോഗാനന്ദൻ&oldid=3267034" എന്ന താളിൽനിന്ന് ശേഖരിച്ചത്