Jump to content

ചേമഞ്ചേരി നാരായണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേമഞ്ചേരി നാരായണൻ നായർ
ചേമഞ്ചേരി നാരായണൻ നായർ
ജനനം1932
മരണം2014 ഓഗസ്റ്റ് 25
ദേശീയതഇന്ത്യൻ
തൊഴിൽനാടക നടൻ
ജീവിതപങ്കാളി(കൾ)ദേവി
കുട്ടികൾലത
ജയദേവൻ
സജീവൻ,
ജയപ്രകാശ്.
മാതാപിതാക്ക(ൾ)മൊകേരി രാവുണ്ണി നായർ
ലക്ഷ്മി അമ്മ

മലയാള നാടക, സീരിയൽ, ചലച്ചിത്രനടനായിരുന്നു ചേമഞ്ചേരി നാരായണൻ നായർ. മുന്നൂറിലേറെ നാടകങ്ങളിലും ഇരുപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു.

ജീവിതരേഖ

[തിരുത്തുക]

1935-ൽ മൊകേരി രാവുണ്ണി നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായി മചുകുന്നിൽ ജനിച്ചു.[1] [2]ഏഴാംക്ലാസിൽ സ്‌കൂൾ പഠനം നിർത്തി. സംഗീത വിദ്വാൻ ഒതയോത്ത്‌ കുട്ടിരാമൻ ആശാന്റെ കീഴിൽ കലാപഠനം നടത്തി. 1946 -ൽ പതിന്നാലാം വയസിൽ സത്യവാൻ സാവിത്രി എന്ന സംഗീത നാടകത്തിൽ സാവിത്രി എന്ന സ്‌ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ നാരായണൻ നായർ നാടക രംഗത്തേക്ക്‌ ചുവടുവച്ചത്‌.[3] സ്ത്രീകൾ പൊതുവേ അഭിനയത്തിൽ താൽപര്യം കാണിക്കാതിരുന്ന അക്കാലത്ത് നാരായണൻ നായർ ബാലൻ കെ. നായരുടെ ബ്രദേഴ്‌സ് ഡ്രാമാറ്റിക്‌ അസോസിയേഷന്റെ കുറ്റവാളി ആര്‌ എന്ന നാടകത്തിലും സ്‌ത്രീ വേഷമണിഞ്ഞു. 1971 -ൽ വിക്രമൻനായരുടെ കോഴിക്കോട്‌ സംഗമം തിയേറ്റേഴ്‌സിൽ ചേർന്നു. 1979-ൽ കടലമ്മ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തും അരങ്ങേറ്റം കുറിച്ചു.[4] കെ.ടി. മുഹമ്മദിന്റെ സൃഷ്‌ടി, സ്‌ഥിതി, സംഹാരം, സാക്ഷാത്‌കാരം, സമന്വയം തുടങ്ങി നാടകങ്ങളിൽ അഭിനയിച്ചു. 1990 -കളിൽ അമേരിക്കയിലെ വിവിധ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടകോത്സവത്തിലും പങ്കെടുത്തു.[5]

തകഴിയുടെ ചെമ്മീൻ എന്ന നോവലിന്റെ നാടകാവിഷ്‌കാരത്തിന്റെ സംവിധായകനായും പ്രവർത്തിച്ചു.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1997-ൽ സംസ്ഥാന സർക്കാറിന്റെ പ്രൊഫഷണൽ നാടകത്തിനുളള സ്‌പെഷൽ ജൂറി പുരസ്‌കാരം (ഒരു പിടി വറ്റ്)
  • 1998-ൽ കേരളസംഗീത നാടക അക്കാദമിയുടെ സി.ഐ. പരമേശ്വരൻ പിള്ള സ്മാരക അവാർഡ്
  • 2001-ൽ നല്ല നടനുള്ള സംസ്ഥാന അവാർഡ് ('കിം കരണീയം' എന്ന നാടകത്തിലെ അഭിനയത്തിന്)[6]
  • 2003-ൽ കായലാട്ട് രവീന്ദ്രൻ സ്മാരക പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. "ചേമഞ്ചേരി നാരായണൻ നായർ". Chengottukave.
  2. "Chemancheri Narayanan Nair". MSIDB.
  3. "ചേമഞ്ചേരി നാരായണൻ നായർ അന്തരിച്ചു". ദേശാഭിമാനി ഓൺലൈൻ പതിപ്പ്. 2014-08-26. Archived from the original on 2014-08-26. Retrieved 2014-08-26.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "ചേമഞ്ചേരി നാരായണൻ നായർ അന്തരിച്ചു". ദേശാഭിമാനി.
  5. "നാട്യങ്ങളില്ലാതെ ഇനി ഓർമയുടെ അരങ്ങിൽ". മംഗളം ഓൺലൈൻ. 2014-08-26. Archived from the original on 2014-08-26. Retrieved 2014-08-26.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "നടൻ ചേമഞ്ചേരി നാരായണൻ നായർ അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ പതിപ്പ്. 2014-08-26. Archived from the original on 2014-08-26. Retrieved 2014-08-26.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചേമഞ്ചേരി_നാരായണൻ_നായർ&oldid=3775910" എന്ന താളിൽനിന്ന് ശേഖരിച്ചത്