ചെറുതിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറുതിമിംഗിലം
Minke Whale (NOAA).jpg
Dwarf minke whale
Minke whale size.svg
Size compared to an average human
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉപവർഗ്ഗം:
നിര:
ഉപനിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
B. acutorostrata
ശാസ്ത്രീയ നാമം
Balaenoptera acutorostrata
Lacepede, 1804
Cetacea range map Minke Whale.png
Common minke whale range
Cetacea range map Dwarf Minke Whale.png
Dwarf minke whale range

രോർക്കാൽ തിമിംഗിലങ്ങൾക്കിടയിൽ ഏറ്റവും ചെറുതും ഏറ്റവും സാധാരണമായ ഇനമാണ് ചെറുതിമിംഗിലം (Minke whale - Balaenoptera acutorostrata).[1][2] മുകൾഭാഗം ഇരുണ്ടു ചാരനിറമോ തവിട്ടു നിറമോ ആയിരിക്കും. ത്രികോണാകൃതിയിൽ കൂർമ്മയുള്ള തലയും കൂർത്ത മോന്തയും തലയിൽ പൊന്തിനിൽക്കുന്ന നീളത്തിലുള്ള വരെയുമുണ്ട്. മിക്കവയ്ക്കും തുഴകളിൽ വെളുത്തതും വീതിയുള്ളതുമായ വരെയുണ്ട്. പക്ഷേ, ഈ വരിയുടെ രൂപത്തിൽ വ്യത്യാസം വരാം.

പെരുമാറ്റം[തിരുത്തുക]

ത്രികോണാകൃതിയിലുള്ള മോന്തകൊണ്ട് വെള്ളത്തെ കീറിമുറിച്ചുയർന്നുവരുന്ന ഇവയെ വളരെ പെട്ടെന്ന് തിരിച്ചറിയാം. മോന്ത വെള്ളത്തിനു മുകളിലായാലുടനെ വെള്ളം ചീറ്റാൻ തുടങ്ങും. പക്ഷേ അത്രശ്രദ്ധേയം അല്ലാത്ത ഈ ചീറ്റൽ വെള്ളം സ്പ്രേ ചെയ്യുന്നതു പോലെ തോന്നിപ്പിക്കും. രണ്ടു മൂന്നു മീറ്റർ ഉയരം വരെ എത്താറുണ്ട്. അപൂർവ്വമായിട്ടെങ്കിലും വെള്ളത്തിൽ നിന്നു പോന്തുന്ന സമയത്ത് 45° ചെരിഞ്ഞാണ് പുറത്തുവരുന്നത്. എന്നിട്ട് അതേപോലെ തിരിച്ചുവീഴുകയോ ഡോൾഫിനെപ്പോലെ തല ആദ്യം വെള്ളത്തിൽ പൂഴ്ത്തി മുങ്ങുകയോ ചെയ്യും.

വലിപ്പം[തിരുത്തുക]

ശരീരത്തിന്റെ മൊത്തം നീളം  6.7 മീറ്റർ മുതൽ 10.7 മീറ്റർ, തൂക്കം 500 മുതൽ 1000 കിലോഗ്രാം.

ആവാസം/കാണപ്പെടുന്നത്[തിരുത്തുക]

മിതശീതോഷ്ണ സമുദ്രങ്ങൾ, ഉഷ്ണമേഖലാ സമുദ്രങ്ങളിൽ അപൂർവ്വമായേ കാണപ്പെടുന്നുള്ളൂ. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഒഡീഷയിലും കരയ്ക്കടിഞ്ഞിട്ടുണ്ട്.

നിലനിൽപ്പിനുള്ള ഭീഷണി[തിരുത്തുക]

വ്യവസായികാടിസ്ഥാനത്തിലുള്ള തിമിംഗിലവേട്ടയും മത്സ്യബന്ധനവലകളും.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. pp. 288, 289.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുതിമിംഗലം&oldid=3086130" എന്ന താളിൽനിന്ന് ശേഖരിച്ചത്