ചുവന്ന ആൽഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Red algae
Temporal range: Mesoproterozoic–present[1]
Laurencia.jpg
ശാസ്ത്രീയ വർഗ്ഗീകരണം
Domain: Eukarya
(unranked): Archaeplastida
ഡിവിഷൻ: Rhodophyta
Wettstein, 1922

Classification is currently disputed. See Taxonomy.

ചുവന്ന ആൽഗ അല്ലെങ്കിൽ റോഡോഫൈറ്റ (/roʊˈdɒfɨtə/ roh-DOF-fit-tə or /ˌroʊdəˈfaɪtə/ ROH-də-FY-tə; from Ancient Greek: ῥόδον rhodon, "rose" and φυτόν phyton, "plant") യൂകാരിയോട്ടുകളിൽ [2] ഏറ്റവും പഴയ ഗ്രൂപ്പുകളിൽ ഒന്നാണ്. ഈ ഗ്രൂപ്പ് 5000 - 6000 സ്പീഷീസു [3]അടങ്ങിയ ഒരു വലിയ ഗ്രൂപ്പും ആകുന്നു. ഇതിൽ കൂടുതലും കടല്പായലുകൾ അടങ്ങിയ ബഹുകോശജീവികളായ സമുദ്രജലആൽഗകളാകുന്നു.

ജിവിക്കുന്ന സ്ഥലം[തിരുത്തുക]

മിക്ക റോഡോഫൈറ്റുകളും സമുദ്രജലത്തിൽ ജീവിക്കുന്നു. കുറച്ചു സ്പീഷീസുകൾ ശുദ്ധജലത്തിലും കാണപ്പെടുന്നുണ്ട്. ഇവ സാധാരണ ശുദ്ധമായ ഒഴുകുന്ന ജലത്തിലാണു കാണുന്നത്. ചില അപവാദങ്ങൾ ഇല്ലാതില്ല. [4]

ഫോസിൽ രേഖകൾ[തിരുത്തുക]

ചുവന്ന ആൽഗയായി തിരിച്ചറിഞ്ഞ ആൽഗാഫോസിലുകളിൽ ഒന്ന് കാനഡയുടെ ആർക്ടിക് ഭാഗത്തുനിന്നും ലഭിച്ച Bangiomorpha pubescens എന്ന ചുവന്ന ആൽഗയുടെ ഫോസിൽ ആകുന്നു. ഇത്, ഒരു യൂകാരിയോട്ടിന്റെ ഫോസിലുകൾ കിട്ടിയതിൽ ഏറ്റവും പഴയതാകുന്നു. ഇത് ആധുനിക ചുവന്ന ആൽഗയായ Bangia യുമായി രൂപസാദൃശ്യമുള്ളതാകുന്നു. ഇതിനെ കണ്ടെത്തിയ പാറയ്ക്ക് 1.2 ബില്ല്യൻ വർഷം പഴക്കമുണ്ട്. [1]

ചുവന്ന ആൽഗകൾ ചുണ്ണാമ്പുകല്ലുകളുടെ തിട്ടകളുടെ രൂപീകരണത്തിനു കാരണമാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുവന്ന_ആൽഗ&oldid=2213890" എന്ന താളിൽനിന്നു ശേഖരിച്ചത്