ചീമേനി കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1987 മാർച്ച് 23ന് ചീമേനി ഗ്രാമത്തിൽ അഞ്ചു സിപിഐഎം പ്രവർത്തകരും ഒരു കോൺഗ്രസ് പ്രവർത്തകനും കൊല്ലപ്പെട്ട സംഭവം ആണ് ചീമേനി കലാപം. അന്നേദിവസം വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് കേരളത്തിലെ കാസർകോട് ജില്ലയിലെ ചീമേനിയിൽ ഈ സംഭവം നടക്കുന്നത്.

ഈ സംഭവം അറിഞ്ഞ് ഇ എം എസും ഇ കെ നായനാരും ഉൾപ്പെടെയുള്ള ജനനേതാക്കൾ ചീമേനിയിലെത്തി. ജാലിയൻവാലാബാഗിനു സമാനമാണ് സംഭവമെന്നാണ് ഇ എം എസ് പറഞ്ഞത്[1]

കൊലപാതകങ്ങൾ[തിരുത്തുക]

സിപിഐഎം പ്രവർത്തകരായ വി. കുഞ്ഞിക്കണ്ണൻ, പി. കുഞ്ഞപ്പൻ, ആലവളപ്പിൽ അബു, സി. കോരൻ, എം. കോരൻ എന്നിവരാണ് കൊല്ലപ്പെട്ടത്[2] .സ്ത്രീകളും കുട്ടികളും അടങ്ങുന്ന അറുപതോളം കമ്മ്യൂണിസ്റ്റ് പ്രവർത്തകർ സിപിഐഎം ഓഫീസ് കേന്ദ്രീകരിച്ചു തെരഞ്ഞെടുപ്പിന്റെ കണക്ക് വിശകലനം ചെയ്യവേ ആണ് ആക്രമണം ഉണ്ടായത്[3] കുറെ ആളുകൾ ഓടിപ്പോയി, ബാക്കിയുള്ളവർ സിപിഐഎം ഓഫീസിൽ അഭയം തേടി[4] വാതിലുകളും ജനാലകളും അടച്ചു.അക്രമികൾ ജനൽ തകർത്തു പുര മേയുന്ന പുൽക്കെട്ടുകൾ കത്തിച്ച് അകത്തേക്കിട്ടു. ഓഫീസിന് തീപിടിച്ചു. ഓഫീസിൽ നിന്ന് പുറത്തു ചാടിയവരെ മാരകായുധങ്ങൾ ഉപയോഗിച്ചു വെട്ടി വീഴ്ത്തിയ ശേഷം പുല്ലിൽ പൊതിഞ്ഞു തീവെച്ചു കൊല്ലുകയായിരുന്നു. ബസ് കാത്തുനിന്ന ആളെ അമ്മി കല്ല് കൊണ്ട് തലക്കടിച്ചും കൊലപ്പെടുത്തി.[5][6][7]

കോടതി നടപടികൾ[തിരുത്തുക]

ചീമേനി കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു.

അനുബന്ധ സംഭവങ്ങൾ[തിരുത്തുക]

പ്രതിചേർക്കപ്പെട്ട പ്രധാനികളായ കോൺഗ്രസ് നേതാക്കൾ എം.എം. ജോസ്, കെ.പി. സുരേന്ദ്രൻ എന്നിവർ 1990 ലും ബെന്നി അബ്രഹാം 1995 ലും കൊലചെയ്യപ്പെട്ടു. ജോസ്, സുരേന്ദ്രൻ എന്നിവർ ചീമേനിയിലെയും ബെന്നി അബ്രഹാം പയ്യന്നൂരിലെയും നേതാക്കൾ ആയിരുന്നു.

അവലംബം[തിരുത്തുക]

  1. https://www.asianetnews.com/magazine/cheemeni-massacre-facts-pnbe1f
  2. "ചിന്ത".
  3. "ചിന്ത".
  4. [www.deshabhimani.com/amp/articles/news-articles-23-03-2016/548242 "ദേശാഭിമാനി"] Check |url= value (help).
  5. [www.deshabhimani.com/amp/articles/news-articles-23-03-2016/548242 "ദേശാഭിമാനി"] Check |url= value (help).
  6. "ചിന്ത".
  7. "ചിന്ത".
"https://ml.wikipedia.org/w/index.php?title=ചീമേനി_കൂട്ടക്കൊല&oldid=3544275" എന്ന താളിൽനിന്ന് ശേഖരിച്ചത്