ചാപിള്ള പ്രസവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജീവന്റെ ലക്ഷണങ്ങൾ ഒന്നും തന്നെയില്ലാതെ ഗർഭത്തിൽ നിന്നും പുറത്ത് വന്ന ഭ്രൂണത്തെയാണ് ചാപ്പിള്ള എന്ന് പറയുന്നത്. സാങ്കേതിക ഭാഷയിൽ, ഇരുപത് ആഴ്ചയോ, അതിലേറയോ പിന്നിട്ട ഗർഭത്തിലെ ഭ്രൂണത്തിനു മരണം സംഭിവിക്കുന്നതാണ് ചാപിള്ളയായി ഗണിക്കുന്നത്. പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണമടഞ്ഞാൽ ചാപിള്ള ആയി ഗണിക്കാറില്ല. 

ചാപ്പിള്ള പ്രസവം പല കാരണങ്ങളാലാവാം. പലപ്പോഴും കാരണം വ്യക്തമായി കൊള്ളണമെന്നുമില്ല. ഗർഭകാലത്തെ രക്താതിമർദ്ദം, അതേത്തുടർന്നുണ്ടാവുന്ന പ്രീഎക്ലാംസിയ, പ്രസവത്തിൽ ഉണ്ടാവുന്ന തകരാറുകൾ, ജന്മ വൈകല്യങ്ങൾ, മലേറിയ പോലുള്ള അണുബാധ , മാതാവിന്റെ അനാരോഗ്യം, കൗമാര ഗർഭധാരണം എന്നിവയെല്ലാം കാരണങ്ങളിൽ ചിലതാണ്. മുപ്പത്തഞ്ചു വയസ്സിനുമേൽ പ്രായമുള്ള സ്ത്രീകളിലും, പതിനാറു വയസിൽ താഴെയുള്ള പെണ്കുട്ടികളിലും, പുകയില, ലഹരി പദാർത്ഥ ഉപയോഗം, ആദ്യ ഗർഭം , കൃതൃമ ഗർഭധാരണം എന്നിവയെല്ലാം ചാപ്പിള്ള പ്രസവത്തിനു അനൂകല ഘടകങ്ങളായി വർത്തിക്കാം. ഭ്രൂണചലനം നിലച്ചാൽ ചാപ്പിള്ള സാധ്യത സംശയിക്കാവുന്നതാണ്. അൾട്രാസൗണ്ട് വൈദ്യ പരിശോധന സ്ഥിതീകരണത്തിനായി ഉപയോഗിക്കുന്നു .[1][2]

ആരോഗ്യ പരിപാലന രംഗത്തെ മുന്നേറ്റങ്ങൾ ചാപ്പിള്ള തോത്ത് ഗണ്യമായി കുറച്ചിട്ടുണ്ട്. പകുതിയിലേറെയും പ്രസവസമയത്ത് തന്നെയാണ് ചാപ്പിള്ളയാവുന്നത്. അതും കൂടതൽ കാണുന്നത് വികസ്വര രാജ്യങ്ങളിലാണ്. ചാപ്പിള്ള സ്തിരീകരിച്ചാൽ ഭ്രൂണത്തെ പുറംത്തള്ളാൻ പ്രസവം നേരത്തെ ആക്കാനുള്ള മരുന്നുകൾ നൽകാറുണ്ട്, കൂടാതെ ഡിലേഷൻ  ആൻഡ് ഇവാക്വേഷൻ എന്ന ശസ്ത്രക്രിയ വഴിയും ഇത് ചെയ്യാവുന്നതാണ്. ഒരു ചാപ്പിള്ള പ്രസവം കഴിഞ്ഞ സ്ത്രീയ്ക്ക് മറ്റൊന്നിനു കൂടി നേരിടാനുള്ള സാധ്യത കൂടുതലുണ്ട്. .[3] .[4] വിഷാദരോഗം, സാമ്പത്തിക നഷ്ടം, കു ടുംബാസ്വാസ്ഥ്യം എന്നിവയെല്ലാം ചാപ്പിള്ള പ്രസവ ത്തിൻ റ്റെ ഭവിഷ്യത്തുകളാവാറുണ്ട്  [5]

കാരണങ്ങൾ[തിരുത്തുക]

ചാപ്പിള്ള പ്രസവങ്ങളിലേറെയും അജ്ഞാത കാരണങ്ങളാലാണ് .കാര്യമായ പരിശോധനകളും ഭ്രൂണ വിശകലനം ( fetal autopsy )നടത്തിയിട്ടും കാരണങ്ങൾ കണ്ടെത്താൻ സാധിക്കാതെ വരാറുണ്ട്. പ്രത്യക്ഷത്തിൽ വളരെ ആരോഗ്യവതികളായ അമ്മമാർക്ക് ചാപ്പിള്ള പ്രസവ നേരിടേണ്ടി വരുന്നത് അപൂർവ്വമല്ല. 40% ശതമാനം ഭ്രൂണ ഒട്ടൊപ്സികളിലേ മരണ കാരണം കണ്ടെത്താറാവുന്നുള്ളൂ[6]

അറിയപ്പെടുന്ന കാരണങ്ങളിൽ പ്രധാനം ഇവയാണ്[തിരുത്തുക]

*സിഫിലിസ് അടക്കുമുള്ള പല ബാക്ടീരിയാണുബാധകൾ

 • മലേറിയ
 • ജന്മ വൈകല്യങ്ങൾ
 • ജനതിക തകരാറുകൾ ,ക്രൊമൊസോം വിത്യായനങ്ങൾ
 • ഭ്രൂണ വളർച്ച മുരടിക്കൽ
 • മാതാവിലെ പ്രമേഹം
 • രക്താതിമർദ്ദം
 • മാതാവിന്റെ പുകയില /ലഹരി ഉപയോഗം
 • ഗർഭിണികൾ ഉപയോഗിക്കരുതായിട്ടുള്ള ഔഷധങ്ങളുടെ ഉപയോഗം
 • ദീർഘ ഗർഭം (postdated pregnancy)
 • ശാരീരിക ക്ഷതങ്ങൾ/പരുക്കുകൾ (trauma)

അവലംബം[തിരുത്തുക]

 • "What are possible causes of stillbirth?"
 • "How is stillbirth diagnosed?"
 • "How do health care providers manage stillbirth?"
 • "Stillbirth: Other FAQs".
 • "Ending preventable stillbirths An Executive Summary for The Lancet's Series" (PDF).
 • Joanne, Cacciatore, (2007-01-01).
 • "https://ml.wikipedia.org/w/index.php?title=ചാപിള്ള_പ്രസവം&oldid=3129102" എന്ന താളിൽനിന്ന് ശേഖരിച്ചത്