വിഷാദം
ദുഃഖിതമായ മാനോനിലയും പ്രവർത്തനങ്ങളോടുള്ള വിമുഖതയും കലർന്ന ഒരു ഒരു മാനസികാവസ്ഥയാണ് വിഷാദം. ഇത് ഒരാളുടെ ചിന്തകൾ, പെരുമാറ്റം, പ്രചോദനം, വികാരങ്ങൾ, സ്വയം ക്ഷേമത്തിലിരിക്കുന്നതിനുള്ള ചോദന എന്നിവകളെയെല്ലാം മോശമായി ബാധിക്കുന്നു.സങ്കടം, ചിന്തയിലും ഏകാഗ്രതയിലുമുള്ള ബുദ്ധിമുട്ട്, അമിത വിശപ്പ് അല്ലെങ്കിൽ വിശപ്പുകുറവ്, ഉറക്കമില്ലായ്മ അല്ലങ്കിൽ അമിത ഉറക്കം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരാം. വിഷാദം അനുഭവിക്കുന്ന ആളുകൾക്ക് പ്രതീക്ഷയില്ലായ്മ, അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ, ചിലപ്പോഴൊക്കെ ആത്മഹത്യാ ചിന്തകൾ എന്നിവ അനുഭവപ്പെടാം. ഈ അവസ്ഥ ഹ്രസ്വകാലമോ ദീർഘകാലമോ ആകാം.[1]
വിഷാദം സർവ്വസാധാരണമായ ഒരു മാനസിക വൈകല്യമാണ്. ആഗോളതലത്തിൽ 264 ദശലക്ഷത്തിലധികം ആളുകൾക്ക് വിഷാദരോഗം ബാധിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള മാനസികവൈകല്യങ്ങളുടെ പ്രധാന കാരണമാണ് വിഷാദം. ആഗോളതലത്തിൽ രോഗത്തിന്റെ ഭാരം വർധിപ്പിക്കുന്നതിൽ വിഷാദം പ്രധാന പങ്കുവഹിക്കുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെയാണ് വിഷാദരോഗം ബാധിക്കുന്നത്. വിഷാദം ആത്മഹത്യയിലേക്ക് നയിച്ചേക്കാം. ലഘുവും കഠിനവുമായ വിഷാദത്തിന് ഫലപ്രദമായ മാനസിക ചികിത്സകളും ഔഷധ ചികിത്സകളും ഉണ്ട്.[2]
അവലംബം[തിരുത്തുക]
- ↑ Zwart, P. L. de; Jeronimus, B. F.; Jonge, P. de (2019/10). "Empirical evidence for definitions of episode, remission, recovery, relapse and recurrence in depression: a systematic review". Epidemiology and Psychiatric Sciences (ഭാഷ: ഇംഗ്ലീഷ്). 28 (5): 544–562. doi:10.1017/S2045796018000227. ISSN 2045-7960.
{{cite journal}}
: Check date values in:|date=
(help) - ↑ "Depression". www.who.int (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-06-16.