ഗ്രാന്റ്മാസ്റ്റർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്രാന്റ്മാസ്റ്റർ
പോസ്റ്റർ
സംവിധാനം ബി. ഉണ്ണികൃഷ്ണൻ
നിർമ്മാണം റോണി സ്ക്രൂവാല, സിദ്ധാർഥ് റോയ് കപൂർ
രചന ബി. ഉണ്ണികൃഷ്ണൻ
അഭിനേതാക്കൾ
സംഗീതം ദീപക് ദേവ്
ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി
ഗാനരചന
ചിത്രസംയോജനം മനോജ്
സ്റ്റുഡിയോ യു.ടി.വി. മോഷൻ പിക്ചേഴ്സ്
വിതരണം മാക്സ്‌ലാബ് എന്റർടെയിൻമെന്റ്സ് (കേരളം)
യു.ടി.വി. മോഷൻ പിക്ചേഴ്സ് (വിദേശം)
റിലീസിങ് തീയതി 2012 മേയ് 3
സമയദൈർഘ്യം 130 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് 6 കോടി[1]
ആകെ 8.95 കോടി[2]

ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ ഒരു മലയാള കുറ്റാന്വേഷണ ചലച്ചിത്രമാണ് ഗ്രാന്റ്മാസ്റ്റർ.[3] മോഹൻലാൽ, പ്രിയാമണി, നരേൻ, അനൂപ് മേനോൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ യു.ടി.വി. മോഷൻ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2012 മേയ് 3-ന് ചിത്രം പ്രദർശനത്തിനെത്തി.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

മാടമ്പിക്ക് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചലച്ചിത്രമാണ് ഗ്രാന്റ്മാസ്റ്റർ. 2011 ഡിസംബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ബോളിവുഡ് നിർമ്മാണ സ്ഥാപനമായ യു.ടി.വി. മോഷൻ പിക്ചേഴ്സിന്റെ ആദ്യ മലയാളചലച്ചിത്രസംരംഭമാണിത്.

ചിത്രീകരണം[തിരുത്തുക]

കൊച്ചി, ഒറ്റപ്പാലം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.

സംഗീതം[തിരുത്തുക]

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ചിറ്റൂർ ഗോപി, ബി.കെ. ഹരിനാരായണൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ദീപക് ദേവ് ആണ് സംഗീതം പകർന്നിരിക്കുന്നത്. 2012 ഏപ്രിൽ 4-ന് കൊച്ചിയിലെ പീപ്പിൾസ് പ്ലാസയിൽ പ്രകാശനം ചെയ്ത സംഗീത ആൽബം, യു.ടി.വി. വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗാനരചന ഗായകർ ദൈർഘ്യം
1. "ആരാണു നീ"   ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സുചിത്ര 4:43
2. "ദൂരെ എങ്ങോ നീ"   ബി.കെ. ഹരിനാരായണൻ സഞ്ജീവ് 4:39
3. "അകലെയോ നീ"   ചിറ്റൂർ ഗോപി വിജയ് യേശുദാസ് 5:57
4. "ആരാണു നീ (ക്ലബ് മിക്സ്)"   ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സുചിത്ര 4:02
5. "ദി അവെയ്റ്റഡ് മൊമെന്റ്"   ചിറ്റൂർ ഗോപി കൃഷ്ണകുമാർ 4:03
6. "ദി ഗ്രാന്റ്മാസ്റ്റർ തീം"     വാദ്യോപകരണങ്ങൾ 4:03

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]