ഉള്ളടക്കത്തിലേക്ക് പോവുക

ഗോവിന്ദ് പദ്മസൂര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോവിന്ദ് പദ്മസൂര്യ
ജനനം (1987-06-16) 16 ജൂൺ 1987 (age 38) വയസ്സ്)
മറ്റ് പേരുകൾജി പി
അൽമ മേറ്റർസെൻ്റ്. അലോഷ്യസ് കോളജ്
തൊഴിൽ(s)നടൻ
ടെലിവിഷൻ അവതാരകൻ
വി.ജെ
സജീവ കാലം2007 മുതൽ
Parent(s)ഗോവിന്ദ് മേനോൻ, മാലതി
വെബ്സൈറ്റ്padmasoorya.com

ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ ഒരു ടെലിവിഷൻ അവതാരകനും പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നടനുമാണ്.[1][2] എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ അദ്ദേഹം ജനപ്രീതിനേടി.

ആദ്യകാലവും വ്യക്തിപരവുമായ ജീവിതം

[തിരുത്തുക]

ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ 1987 ജൂൺ 16 ന് പട്ടമ്പിയിൽ ഗോവിന്ദ് മേനോന്റെയും (ബാങ്ക് മാനേജർ, സി‌എസ്‌ബി) മാലതിയുടെയും (എജിഎം, ബി‌എസ്‌എൻ‌എൽ) മകനായി ജനിച്ചു. മംഗ്ലൂരിലെ സെന്റ് അലോഷ്യസ് കോളേജിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം പൂർത്തിയാക്കി. പിന്നീട് മാധ്യമ പഠനം വിസ്ലിംഗ് വുഡ്സ് ഇന്റർനാഷണലിൽ നിന്ന് പൂർത്തിയാക്കി.[3]

എം. ജി. ശശി സംവിധാനം ചെയ്ത് അരവിന്ദ് വേണുഗോപാൽ നിർമ്മിച്ച അടയാളങ്ങൾ നായകനായി ജിപി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[4] നന്ദനാർ എന്ന എഴുത്തുകാരന്റെ ജീവിതവും സാഹിത്യവും അടിസ്ഥാനമാക്കിയായിരുന്നു ചിത്രം.[5]മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ ചിത്രം നേടി. മമ്മൂട്ടിയുടെ ചിത്രമായ ഡാഡി കൂളിൽ ശ്രീകാന്ത് എന്ന ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായും ജിപി അഭിനയിച്ചിരുന്നു.[6] അതിനുശേഷം ഗോകുൽ രാമകൃഷ്ണനും അർജുൻ പ്രഭാകരനും കൂടി സംവിധാനം ചെയ്ത 32-ആം അധ്യായം 23- ആം വാക്യം എന്ന സിനിമയിൽ മിയ ജോർജ്ജ്നൊപ്പം ഒരു പ്രധാനവേഷം ചെയ്തു.[7]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംസിനിമവേഷംകുറിപ്പ്
2008അടയാളങ്ങൾപാടത്തുപരമ്പിൽ ഗോപിനാഥൻ – ഗോപിആദ്യ സിനിമ മലയാളം
2009ഡാഡി കൂൾ ശ്രീകാന്ത്
2009ഭൂമി മലയാളംസതീശൻ
2009ഐജിവിനു
2010കോളേജ് ഡേയ്സ്ജോ
2013നത്തോലി ഒരു ചെറിയ മീൻ എല്ലാമോബി
201372 മോഡൽവി.സാജൻ
2014എട്ടേകാൾ സെക്കൻ്റ്സന്ദീപ് എസ് നായർ
2014വർഷംഡോക്ടർ പ്രകാശൻ
2015ലവേണ്ടർകബിർ അബ്ബാസ്
201532 ആം അധ്യായം 23 ആം വാക്യംഫ്രെഡി എബ്രഹാം
2016പ്രേതംഷിബു മജീദ്
2018പ്രേതം 2ഷിബു മജീദ്2016 ലെ പ്രേതം സിനിമയുടെ തുടർച്ച പ്രേതം
2019കീശിവതമിഴ് സിനിമയിൽ അരങ്ങേറ്റം
2019മൈ സാൻ്റാഇസയുടെ അച്ഛൻഫോട്ടോ രൂപം
2020അള വൈകുണ്ടപുരമല്ലുപൈദിതല്ലുംതെലുങ്ക് സിനിമയിൽ അരങ്ങേറ്റം

ടെലിവിഷൻ

[തിരുത്തുക]
വർഷംപരുപാടിവേഷംഭാഷചാനൽകുറിപ്പ്
2014ഡി 4 ഡാൻസ്ജ്യൂവൽ മേരിക്കൊപ്പം അവതാരകൻമലയാളംമഴവിൽ മനോരമറിയാലിറ്റി ഷോ
2015 ഗം ഓൺ ഡി 2പേർളി മാണിയുടെ കൂടെ
2015 തേങ്ങാക്കൊല മാങ്ങാത്തൊലി ജിപിമുസിക് ആൽബം
2015–2016അടി മോനെ ബസ്സർഅവതാരകൻഏഷ്യാനെറ്റ്ഗെയിം ഷോ
2016ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2016അവതാരകൻഅവാർഡ് നിഷ
2016സിംഗപ്പൂർ ഓണംഅവതാരകൻസ്റ്റേജ് ഷോ
2017ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2017അവതാരകൻഅവാർഡ് നിഷ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. സി.ശ്രീകാന്ത്‌ (1 ഒക്ടോബർ 2012). "'തകര'യുടെ തകർപ്പൻ വരവ്‌". Mathrubhumi. Archived from the original on 15 ഡിസംബർ 2013. Retrieved 14 ഡിസംബർ 2013.
  2. "എന്നെ ജിപി എന്നാദ്യം വിളിക്കുന്നത് ഒരു പഞ്ചാബി കുട്ടിയാണ്: ഗോവിന്ദ് പത്മസൂര്യ". ieMalayalam The Indian Express. 1 ഒക്ടോബർ 2012. Retrieved 14 ഡിസംബർ 2013.
  3. "പ്രണയം, സിനിമ, ഗോസിപ്പ്... മനസ്സ് തുറന്ന് ജിപി". Manorammaonline.com. 1 ഒക്ടോബർ 2012. Retrieved 8 ഫെബ്രുവരി 2021.
  4. Deepa Soman (22 സെപ്റ്റംബർ 2014). "Dance is my fear factor but I dared to do that too: Govind Padmasoorya". The Times of India. Retrieved 5 സെപ്റ്റംബർ 2016.
  5. "Stepping into Nandanar's shoes". Rediff. 5 മേയ് 2008.
  6. "Sreesanth offered film alongside Mammootty". Express India. Archived from the original on 20 സെപ്റ്റംബർ 2009. Retrieved 6 ഫെബ്രുവരി 2010.
  7. "A thriller Outing". The New Indian Express. 16 ജൂൺ 2015. Archived from the original on 4 മാർച്ച് 2016. Retrieved 9 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=ഗോവിന്ദ്_പദ്മസൂര്യ&oldid=4551563" എന്ന താളിൽനിന്ന് ശേഖരിച്ചത്