പ്രേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യൻ മരിച്ചതിനുശേഷം ഉള്ള അവസ്ഥയെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് പ്രേതം. ഇത് മുഖ്യമായും സാങ്കേതിക പദാവലിയിലാണ് വരുന്നത്. പോലീസ് മഹസ്സറിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലും ശവത്തിനെ പ്രേതം എന്നാണ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഐതിഹ്യങ്ങളിൽ മരണത്തിനുശേഷം നിലനിൽക്കുന്നു എന്നുപറയപ്പെടുന്ന ആത്മാക്കളെയും പ്രേതം എന്നതുകൊണ്ട് ഉദ്ദേശിക്കാറുണ്ട്.

സർവ്വേകൾ പ്രകാരം 45 ശതമാനത്തോളം ആളുകൾ പ്രേതങ്ങളിലും, ആത്മാക്കളിലും, അതീന്ദ്രിയാനുഭവങ്ങളിലും വിശ്വസിക്കുന്നുവെന്നുമാണ് കണക്ക്… പ്രേതങ്ങൾക്ക് പല രൂപത്തിൽ പ്രത്യക്ഷപ്പെടാനാകും. ഗോളം, മിന്നൽ, ഇരുണ്ട നിഴലുകൾ, മഞ്ഞ്, ദുരൂഹമായ മങ്ങലുകൾ എന്നിങ്ങനെ അവ പ്രത്യക്ഷപ്പെടാം. പൂർണ്ണ രൂപത്തിലും പ്രത്യക്ഷപ്പെടാമെങ്കിലും അത് അപൂർവ്വമാണ്.

"https://ml.wikipedia.org/w/index.php?title=പ്രേതം&oldid=2650839" എന്ന താളിൽനിന്നു ശേഖരിച്ചത്