ഗെറ്റാഫെ ക്ലബ് ദെ ഫുട്ബോൾ (സ്പാനിഷ് ഉച്ചാരണം: [xetafe kluβ ðe fuðβol]), അഥവാ ഗെറ്റാഫെ, സ്പാനിഷ് ഫുട്‌ബോൾ ലീഗായ ലാ ലിഗയിൽ കളിക്കുന്ന ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ്. മാഡ്രിഡ് മെട്രോപ്പോളിറ്റൻ പ്രദേശത്തുള്ള ഒരു പട്ടണമായ ഗെറ്റാഫെ അടിസ്ഥാനമായ ഒരു ക്ലബ്ബ് ആണ് ഇത്. 1946 ൽ സ്ഥാപിതമായ ഈ ക്ലബ്ബ് 1983 ൽ അത് പുനഃസ്ഥാപിച്ചു.
2004 മുതൽ 2016 വരെ സ്പാനിഷ് ഫുട്ബോളിലെ ഉയർന്ന ലീഗിൽ ഗെറ്റാഫെ പങ്കെടുത്തു. കൊളീസിയം അൽഫോൻസോ പെരെസ് ആണ് ക്ലബ്ബിന്റെ ഹോം സ്റ്റേഡിയം. 1998 ലാണ് അത് സ്ഥാപിച്ചത്. 17,393 കാഴ്ചക്കാരെ ഉൾകൊള്ളാൻ ശേഷിയുള്ളതാണ് ക്ലബ്ബിന്റെ ഹോം സ്റ്റേഡിയം.
ഗെറ്റാഫെയുടെ പ്രധാന എതിരാളികൾ സമീപത്തുള്ള ലെഗാനീസ് ക്ലബ്ബ് ആണ്.