ഗുലാം മുസ്തഫാ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ് ഗുലാം മുസ്തഫാ ഖാൻഹിന്ദി ചലച്ചിത്ര ലോകത്ത് ഗായകനായും സംഗീത സംവിധായകനായും പ്രവർത്തിച്ചു. മൃണാൾസെന്നിന്റെ ഭുവൻഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനമകൾക്കു വേണ്ടിയും പാടി. സേനിയ പരമ്പരയിലെ റാം പൂർ സഹസ്‍വാൻ ഖരാനശൈലിയിലാണ് ഇദ്ദേഹത്തിന്റെ ആലാപനം. ഉസ്താദ് വാരിസ് ഹുസൈൻ ഖാന്റെ മകനും ഉസ്താദ് ഇനായത് ഹുസൈൻ ഖാന്റെ പൗത്രനുമാണ്. ഹിന്ദി ചലച്ചിത്ര സംഗീത ലോകത്തെ നിരവധി പ്രതിഭകളുടെ പരിശീലകനാണ്. 1991 ൽ പത്മശ്രീയും 2006 ൽ പത്മഭൂഷണും ലഭിച്ചു. 2018 ൽ പത്മവിഭൂഷൺ ലഭിച്ചു.[1] 2003 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "പി.പരമേശ്വരൻ, ഇളയരാജ, ഗുലാം മുസ്തഫാ ഖാൻ എന്നിവർക്ക് പത്മവിഭൂഷൻ". Jan 25, 2018. ശേഖരിച്ചത് Jan 26, 2018.. Check date values in: |access-date=, |date= (help)
"https://ml.wikipedia.org/w/index.php?title=ഗുലാം_മുസ്തഫാ_ഖാൻ&oldid=2785642" എന്ന താളിൽനിന്ന് ശേഖരിച്ചത്