Jump to content

ക്ഷേത്രകലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്ഷേത്രകല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു വളർന്നു വന്ന കലാരൂപങ്ങൾ, പ്രധാനമായും പുരാണകഥകളെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ് ക്ഷേത്രകലകൾ എന്നു പറയുന്നതു്. ശില്പവിദ്യ, ചിത്രകല തുടങ്ങിയവയെപ്പോലെ സംഗീതം, നാട്യം, നൃത്തം, വാദ്യം മുതലായ ലളിതകലകൾ‍ക്കും ക്ഷേത്രങ്ങൾ രംഗവേദികളായിരുന്നു. പൂരക്കളി, മറുത്തുകളി, കളമെഴുത്ത്, മുടിയേറ്റ്, തീയാട്ട്, തിറയാട്ടം, പാന മുതലായ അനുഷ്ഠാനകലകൾ‍ക്കും ഇന്ന് പരിഷ്കൃതമായിക്കൊണ്ടിരിക്കുന്ന കൂടിയാട്ടം, കൂത്ത്, പാഠകം, അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം, കഥകളി, തുള്ളൽ, മോഹിനിയാട്ടം തുടങ്ങിയ നാട്യകലകളും ക്ഷേത്രകലകൾക്ക് ഉദാഹരണങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=ക്ഷേത്രകലകൾ&oldid=1957150" എന്ന താളിൽനിന്ന് ശേഖരിച്ചത്