ക്രിഷ് 3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിഷ് 3
ക്രിഷ് 3-യുടെ പോസ്റ്റർ
സംവിധാനം രാകേഷ് റോഷൻ
നിർമ്മാണം രാകേഷ് റോഷൻ
കഥ രാകേഷ് റോഷൻ
തിരക്കഥ രാകേഷ് റോഷൻ
ഹണി ഇറാനി
റോബിൻ ഭട്ട്
അകാർഷ് ഖുറാനാ
ഇർഫാൻ കമൽ
അഭിനേതാക്കൾ ഋത്വിക് റോഷൻ
പ്രിയങ്ക ചോപ്ര
കങ്കണ റാണത്ത്
വിവേക് ഒബ്റോയി
ശൗര്യ ചൗഹാൻ
സംഗീതം ഗാനങ്ങൾ:
രാജേഷ് റോഷൻ
പശ്ചാത്തലസംഗീതം:
സലീം സുലൈമാൻ
ഛായാഗ്രഹണം എസ്. തിരു
ചിത്രസംയോജനം ചന്ദൻ അറോറ
വിതരണം ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
 • നവംബർ 4, 2013 (2013-11-04)
രാജ്യം ഇന്ത്യഇന്ത്യ
ഭാഷ ഹിന്ദി
തമിഴ്
തെലുങ്ക്

2013-ൽ റിലീസായ ഒരു ഹിന്ദി ഭാഷാ അമാനുഷീക ശാസ്ത്രകഥാ ചലച്ചിത്രമാണ് ക്രിഷ് 3. രാകേഷ് റോഷനാണ് സിനിമയുടെ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത്. [1] രോഹിത് മേഹ്റയുടെയും മകൻ ക്രിഷിന്റെയും തുടർകഥയാണ് സിനിമയുടെ ഇതിവൃത്തം. കോയി മിൽ ഗയാ, ക്രിഷ് [2] എന്നീ സിനിമകൾ ഉൾക്കൊണ്ട ക്രിഷ് ചലച്ചിത്ര ശ്രേണിയിലെ മൂന്നാമത്തെ ചലച്ചിത്രമാണ്. മറ്റു രണ്ട് സിനിമകളും വൻവിജയമായിരുന്നു. 2013-ലെ ദീപാവലി നാളിൽ സിനിമ തിയേറ്ററുകളിൽ എത്തി. ചലച്ചിത്രത്തിന്റെ ത്രിമാന പതിപ്പ് 2013 നവംബർ 4-ന് പുറത്തിറങ്ങി.[3]

അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]

 • ഋത്വിക് റോഷൻ - കൃഷ്ണ മേഹ്റ, രോഹിത് മേഹ്റ
 • പ്രിയങ്ക ചോപ്ര - പ്രിയാ മേഹ്റ
 • വിവേക് ഒബ്റോയി - കാൽ, വില്ലൻ [4]
 • കങ്കണ റാണത്ത് -കായ [5]
 • ആരിഫ് സക്കറിയ - ന്യൂക്ലിയർ ശാസ്ത്രജ്ഞൻ
 • ശൗര്യ ചൗഹാൻ - എതിരാളി
 • അർച്ചന പുരൺ സിങ്ങ് - പ്രിയാ മേഹ്റയുടെ ബോസ്
 • രേഖ - സോണിയ മേഹ്റ, അതിഥി താരം
 • വ്രജേഷ് ഹിർജി

കഥാസംഗ്രഹം[തിരുത്തുക]

ഡോ. സിദ്ദന്റ് ആര്യയെ പരാജയപ്പെടുത്തി തന്റെ അച്ഛനെ രക്ഷിച്ചതിന് ശേഷം ക്രിഷ്(കൃഷ്ണ) തിന്മക്കെതിരെയുള്ള പോരാട്ടം തുടർന്ന് കൊണ്ടിരിക്കുന്നു... കൃഷ്ണ ഇപ്പോൾ ഭാര്യ പ്രിയയോടൊപ്പം സന്തോഷകരമായി ജീവിക്കുന്നു. രോഹിത്താകട്ടെ തന്റെ കണ്ടുപിടുത്തങ്ങൾ എങ്ങനെ സമൂഹത്തിന് പ്രയോജനപ്പെടുത്താം എന്നുള്ള ചിന്തയിലാണ്. അങ്ങനെയിരിക്കെ അവരറിയാതെ ലോകത്തിന്റെ മറുഭാഗത്ത് തിന്മ ശക്തിപ്പെടുന്നു. കാൽ; തന്റെ കഴിവുകൾ കൊണ്ട് ലോകത്തിൽ നാശം വിതയ്ക്കാൻ ആഗ്രഹിക്കുന്നവൻ. അതിശക്തമായ ഒരു സേനയും അയാൾക്കുണ്ട്. ഒടുവിൽ ക്രിഷിനും രോഹിത്തിനും മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്നുള്ള സ്ഥിതിയിൽ കാര്യങ്ങൾ എത്തുന്നു. അങ്ങനെ നന്മയും തിന്മയും തമ്മിലുള്ള യുദ്ധം തുടങ്ങുകയായി……

നിർമ്മാണം[തിരുത്തുക]

2011 ഡിസംബർ 1-ന് ഒബ്റോയി, റാണത്ത്, ചോപ്ര എന്നിവരെമൊത്ത് ചിത്രീകരണം ആരംഭിച്ചു. പുറത്തേറ്റ പരിക്ക് മൂലം ഋത്വിക് റോഷൻ ആദ്യഘട്ടത്തിൽ അഭിനയിച്ചില്ല. [6] നടി ശൗര്യ ചൗഹാന് ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റതുമൂലം ചിത്രീകരണം മന്ദഗതിയിലായി. [7] 2013 നവംബർ 1-നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചതെങ്കിലും[8] പിന്നീട് ദീപാവലി ദിവസത്തേക്ക് മാറ്റുകയായിരുന്നു. [9]

കഥാപാത്രവിഭജനം[തിരുത്തുക]

ക്രിഷിന്റെ വിജയത്തോടുകൂടിതന്നെ രാകേഷ് റോഷൻ മൂന്നാം ഭാഗത്തെപ്പറ്റി ആലോചിച്ചു തുടങ്ങിയിരുന്നു. പക്ഷേ കഥ സ്പൈഡർമാൻ 3-മായി സാമ്യമുണ്ടായിരുന്നതിനാൽ മാറ്റിയെഴുതേണ്ടി വന്നു. . [10] പ്രിയങ്ക ചോപ്രയെ തന്നെ, പ്രിയ മേഹ്റ എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാൻ തീരുമാനിച്ചു. ചിത്രത്തിൽ കൃഷ്ണ മേഹ്റയുടെ ഭാര്യയായാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുക. [11] നടി ചിത്രാംഗദ സിങ്ങ് ചിത്രത്തിൽ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും[12] പിന്നീട് അവരുടെ സ്ഥാനത്തേക്ക് ജാക്വിലിൻ ഫെർണാണ്ടസ് ശുപാർശ ചെയ്യപ്പെട്ടു. [13][14] എന്നാൽ അതും തീരുമാനമായില്ല. ജാക്വിലിന് പകരം നർഗീസ് ഫക്രി, ഇഷാ ഗുപ്താ, ബിപാഷ ബാസു എന്നിവരും ശുപാർശ ചെയ്യപ്പെട്ടെങ്കിലും[15][16] ഒടുവിൽ വേഷം കങ്കണയുടെ കൈകളിലെത്തുകയായിരുന്നു. നായകനൊത്ത പ്രാധാന്യം വില്ലൻ കഥാപാത്രത്തിനുണ്ടെന്ന് രാകേഷ് റോഷൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.[17] അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ എന്നിവരുമായി സംസാരിച്ച് ഒടുവിൽ വിവേകിന് വില്ലൻ വേഷത്തിനുള്ള നറുക്ക് വീണു.[4][18] 2011 ജനുവരി 1-ന് ലക്ഷമി മഞ്ജുവിന് വില്ലൻ കഥാപാത്രത്തിന്റെ കാമുകിവേഷം നൽകാൻ തീരുമാനമായി.[19] നടി രേഖ ചിത്രത്തിൽ സുപ്രധാനമായ വേഷം ചെയ്യുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും പിന്നീട് അതും ഒരു കിംവദന്തിയായി.[18] ചിത്രം ഇതിനോടകം തന്നെ ലാഭമുണ്ടാക്കി തുടങ്ങി. അന്തർദേശീയ വിതരണാവകാശം ഇറോസ് ഇന്റർനാഷണൽ സ്വന്തമാക്കിയെങ്കിലും മുംബൈയിലെ വിതരണാവകാശം രാകേഷ് റോഷൻ നിലനിർത്തി. [20]

സംഗീതം[തിരുത്തുക]

ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്, കൃഷ്ണ സ്റ്റുഡിയോയിൽ വച്ച് രാജേഷ് റോഷനാണ്. പശ്ചാത്തലസംഗീതം സലീം സുലൈമാൻ നിർവ്വഹിച്ചിരിക്കുന്നു. ഗാനങ്ങളുടെ അവകാശം ₹60 മില്യണിന് (യു.എസ്$ 1.0 മില്യൺ) ടി-സീരിസ് സ്വന്തമാക്കി.[21]

അധിക വിവരങ്ങൾക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Hrithik: I wanted to play the villian in Krrish 3". Rediff. ശേഖരിച്ചത് 17 January 2012. 
 2. Meena Iyer (24 April 2011). "Get ready for 27 movie sequels". The Times of India. ശേഖരിച്ചത് 2012-04-27. 
 3. "3D movies: Bollywood gives a new dimension". The Times of India. 7 November 2011. ശേഖരിച്ചത് 8 November 2011. 
 4. 4.0 4.1 "Vivek to play villain in Krrish 3". Kunal M Shah. 12 April 2011. ശേഖരിച്ചത് 27 April 2011. 
 5. "‘Krrish 3′ is a challenging film: Kangana". Badhil. 
 6. Lalwani, Vickey (28 November 2011). "No stunts for Hrithik Roshan, advised doctor". Times of India. ശേഖരിച്ചത് 30 November 2011. 
 7. "Krrish 3 villain hurt". Times of India. 15 February 2012. ശേഖരിച്ചത് 15 February 2012. 
 8. "Krrish 3 Expected Release Date". HPBolly. ശേഖരിച്ചത് 11 March 2012. 
 9. "Hrithik Roshan-starrer 'Krrish 3' to be released on November 4". IBN Live Movies. ശേഖരിച്ചത് June 27, 2013. 
 10. "Rakesh Roshan reworking on Krrish 3's script". 3 Feb 2010. ശേഖരിച്ചത് 4 September 2012. 
 11. Dubey, Rachana (22 December 2010). "Hrithik, Priyanka pair up again". Hindustan Times. ശേഖരിച്ചത് 2010-12-22. 
 12. "Chitrangada Singh joins the cast of Krrish 3". TOI. 31 March 2011. ശേഖരിച്ചത് 27 April 2011. 
 13. "Jacqueline replaces Chitrangda in Krrish 3". The Indian Express. 19 August 2011. ശേഖരിച്ചത് 2011-08-19. 
 14. "Jacqueline Fernandez out of Krrish sequel". 22 October 2011. Bollywood Hungama. ശേഖരിച്ചത് 24 October 2011. 
 15. "Esha Gupta to replace Jacqueline?". timesofindia. 26 October 2011. 
 16. "Nargis Fakhri in 'Krrish' Sequel". zeenews. 
 17. "Casting". Subhash K Jha. ശേഖരിച്ചത് 2012-04-27. 
 18. 18.0 18.1 Geety Sahgal. "Rekha not a part of Krrish 3". The Indian Express. ശേഖരിച്ചത് August 2011. 
 19. "I was approached for Krrish 3: Lakshmi". TNN. 15 April 2011. ശേഖരിച്ചത് 27 April 2011. 
 20. "Rakesh retains rights of Krrish 3 in Mumbai". Zingtv. 26 July 2011. 
 21. Kapoor, Nikita (26 July 2011). "Krrish 3 Music worth 6 Crores". FilmiTadka. ശേഖരിച്ചത് 26 July 2011. 
"https://ml.wikipedia.org/w/index.php?title=ക്രിഷ്_3&oldid=2189690" എന്ന താളിൽനിന്നു ശേഖരിച്ചത്