കോമൺ ലൂൺ
കോമൺ ലൂൺ | |
---|---|
Adult in breeding plumage in Wisconsin | |
In non-breeding plumage in North Carolina | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Gaviiformes |
Family: | Gaviidae |
Genus: | Gavia |
Species: | G. immer
|
Binomial name | |
Gavia immer (Brunnich, 1764)
| |
Distribution of G. immer
Breeding range Wintering range | |
Synonyms | |
Colymbus immer |
കോമൺ ലൂൺ അല്ലെങ്കിൽ ഗ്രേറ്റ് നോർത്തേൺ ഡൈവർ (Gavia immer) ലൂൺ അല്ലെങ്കിൽ ഡൈവർ, പക്ഷികളുടെ കുടുംബത്തിലെ ലൂണുകളിലെ വ്യാപകമായ അംഗമാണ്. ബ്രീഡിംഗ് അഡൾട്ട്സിന് കറുത്ത തലയും കഴുത്തിന് പച്ചനിറവും, കറുപ്പ്, അല്ലെങ്കിൽ നീലനിറമുള്ള തിളക്കവും, ഗരീരത്തിന്റെ മുകൾഭാഗത്തിന് കറുപ്പ് അല്ലെങ്കിൽ കറുപ്പ് കലർന്ന ചാരനിറവും അടിവശത്ത് തനിവെള്ളനിറവും കാണപ്പെടുന്നു. ബ്രൗൺ നിറമുള്ള പ്രായപൂർത്തിയായവയ്ക്ക് കടും ചാരനിറം കലർന്ന കറുത്ത തലയും തവിട്ട് നിറമുള്ള കഴുത്തും കാണപ്പെടുന്നു. അവയുടെ ഉപരിതലഭാഗങ്ങൾ കറുത്ത ചാരനിറത്തിലുള്ളതാണ്. തോളിൽ വെളുത്ത നിറത്തിലുള്ള വൃക്തമല്ലാത്ത പാറ്റേണുകളും കാണപ്പെടുന്നു. അടിഭാഗങ്ങൾ, കീഴ്ഭാഗം, ചർമ്മം, തൊണ്ട എന്നിവ വെളുപ്പ് ആണ്. ആൺപക്ഷികൾ പെൺപക്ഷികളേക്കാൾ വളരെ വലുതും ഭാരമുള്ളവയുമാണ്. ബ്രീഡിംഗ് കാലഘട്ടത്തിൽ കാനഡയിലെ കായലുകളിലും തടാകങ്ങളിലും വടക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സ് (അലാസ്ക അടക്കം), ഗ്രീൻലാൻഡ്, ഐസ് ലാൻഡ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു. സ്വാൽബാർഡിലും ചിലപ്പോൾ ആർക്ടിക്ക് യുറേഷ്യയിലും വളരെക്കുറിച്ച് ബ്രീഡുകൾ കാണപ്പെടുന്നു. മെക്സിക്കോയുടെ തെക്കോട്ടും യൂറോപ്പിന്റെ അറ്റ്ലാന്റിക് തീരത്തും അമേരിക്കയുടെ തീരങ്ങളിലും സാധാരണ ശീതകാലത്ത് ഇവ കാണപ്പെടുന്നു.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ IUCN റെഡ് ലിസ്റ്റിൽ ഏറ്റവും കുറഞ്ഞ ആശങ്കയുള്ള ഇനമായാണ് സാധാരണ ലൂൺ വിലയിരുത്തപ്പെടുന്നത്. ആഫ്രിക്കൻ-യൂറേഷ്യൻ ദേശാടന ജലപക്ഷികളുടെ സംരക്ഷണ കരാർ ബാധകമാകുന്ന ഇനങ്ങളിൽ ഒന്നാണിത്. യുഎസ് ശ്രേണിയിലെ ആവാസവ്യവസ്ഥയുടെ നഷ്ടവും ലോഹ വിഷബാധയും കാരണം യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സർവീസ് കോമൺ ലൂണിനെ പ്രത്യേക പദവിയുള്ള ഒരു ഇനമായി നിശ്ചയിച്ചിരിക്കുന്നു.
ഒന്റാറിയോയിലെ പ്രവിശ്യാ പക്ഷിയാണ് കോമൺ ലൂൺ. ഒരു ഡോളറിന്റെ "ലൂണി" നാണയവും $20 ബില്ലുകളുടെ മുൻ സീരീസും ഉൾപ്പെടെ കനേഡിയൻ കറൻസിയിൽ ഇത് ദൃശ്യമാകുന്നു. 1961-ൽ ഇത് മിനസോട്ടയുടെ സംസ്ഥാന പക്ഷിയായി തിരഞ്ഞെടുക്കപ്പെടുകയും മിനസോട്ട സ്റ്റേറ്റ് ക്വാർട്ടറിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ടാക്സോണമി
[തിരുത്തുക]യുറേഷ്യയിലെ ഗ്രേറ്റ് നോർത്തേൺ ഡൈവർ കോമൺ ലൂൺ എന്ന് അറിയപ്പെടുന്നു.(മുൻപത്തെ മറ്റൊരു പേര് ഗ്രേറ്റ് നോർത്തേൺ ലൂൺ അന്തർദേശീയ ഓർണിത്തോളജിക്കൽ കമ്മിറ്റി നിർദ്ദേശിച്ച ഒത്തുതീർപ്പായിരുന്നു.) [2] ഗവിഡേ കുടുംബത്തിലെ ഒരേയൊരു ജനുസ്സായ ഗവിയ, ഗവിഫോംസ് നിരയിൽപ്പെട്ട അഞ്ച് ലൂൺ സ്പീഷീസുകളിൽ ഒന്നാണ് ഇത്. ഇതിന് ഏറ്റവും അടുത്ത ബന്ധുക്കളാണ് കറുപ്പ് തലയുള്ള സ്പീഷീസ് യെല്ലോ-ബിൽഡ് ലൂൺ അല്ലെങ്കിൽ വെള്ള-ബിൽഡ് ഡൈവർ (Gavia adamsii).[3]സാധാരണ ലൂണിന് അംഗീകൃത ഉപജാതികളില്ല. [4]
ഡാനിഷ് സുവോളജിസ്റ്റ് ആൻഡ് മിനറോളജിസ്റ്റായ മോർട്ടൺ ത്രേയ്ൻ ബ്രൺനിച്ച് 1764-ൽ കൊളംബസിന്റെ ഓർണത്തോളജിയ ബൊറാലീസിൽ ആദ്യമായി ഇതിനെക്കുറിച്ച് വിവരിക്കുന്നു.[5]ജീനസുകളെക്കുറിച്ച് കൊളംബസ് വിവരിച്ചതാണ് ഇന്നും അവശേഷിക്കുന്നത്. [6]1956-ൽ ഇന്റർനാഷണൽ കമ്മീഷൻ ഓൺ സുവോളജിക്കൽ നോമൺക്ലേച്ചർ, കൊളോമ്പസ് നിലവിലുള്ള പേരിനെ നിരോധിക്കുകയും 1788-ൽ ജോഹാൻ റെയിൻഹോൾഡ് ഫോർസ്റ്റർ ജീനസ് നാമം ഗാവിയ എന്നാക്കുകയും ചെയ്തു.[7][8]
നിലവിലെ ജീനസ് നാമം ഗാവിയ ഒരു തിരിച്ചറിയപ്പെടാത്ത കടൽപക്ഷിയുടെ ലത്തീൻ പദമാണ്. നിർദ്ദിഷ്‌ട നാമമായ ഇമ്മർ പക്ഷിയുടെ നോർവീജിയൻ നാമത്തിൽ നിന്നാണ് ഉത്ഭവിച്ചത്.[9]ഇത് ആധുനിക ഐസ്ലാൻഡിക് പദം "ഹിബ്രീമി"യുമായി സാമ്യം കാണിക്കുന്നു. [10]സ്വീഡിഷ് ഇമ്മേർ, എമ്മേർ എന്നിവയുമായി ഈ പദത്തിന് ബന്ധമുണ്ട്. തീയുടെ ചാരനിറമോ കറുത്തിരുണ്ട നിറമോ (ലൂണിന്റെ ഇരുണ്ട തുവലിനെ പരാമർശിക്കുന്നു) അല്ലെങ്കിൽ ലത്തീൻ പദങ്ങളായ ഇമ്മെർഗോ എന്നാൽ വെള്ളത്തിൽ മുങ്ങുക, ഇമ്മേഴ്സസ് എന്നാൽ വെള്ളത്തിൽ മുങ്ങിത്താഴുക എന്നുമാണ് അർത്ഥമാക്കുന്നത്. [11]
വിവരണം
[തിരുത്തുക]പ്രായപൂർത്തിയായ കോമൺ ലൂൺ 69 മുതൽ 91 സെന്റീമീറ്റർ വരെ (27 മുതൽ 36 വരെ) നീളവും 127 മുതൽ 147 സെന്റിമീറ്റർ വരെ (50 മുതൽ 58 വരെ) ചിറകുവിസ്താരവും കാണപ്പെടുന്നു. ശരാശരി 81 സെന്റിമീറ്റർ (32 ഇഞ്ച്) നീളവും 136 സെന്റിമീറ്റർ (54 ഇഞ്ച്) ചിറകുവിസ്താരവും കാണപ്പെടുന്നു. ഇതുമായി സമാനമായ യെല്ലോ-ബിൽഡ് ലൂൺനേക്കാളും ചെറുതാണ്.[12]അതിന്റെ തൂക്കത്തിൽ 3.2 മുതൽ 4.1 കി.ഗ്രാം വരെ വ്യത്യാസപ്പെടാം (7.1 മുതൽ 9.0 എൽബി വരെ). [13]ഇതിന്റെ ഭാരം 2.2 മുതൽ 7.6 കിലോഗ്രാം വരെ വ്യത്യാസപ്പെടാം (4.9 മുതൽ 16.8 പൗണ്ട് വരെ). [14][15] താഴ്ന്ന മധ്യ കാനഡയിൽ നിന്നും ഗ്രേറ്റ് തടാകങ്ങളിൽ നിന്നുമുള്ള ശരാശരി സ്മാലെസ്റ്റ് ബോഡീഡ് ലൂണുകളുടെ വലിപ്പം പ്രാദേശികമായി പ്രത്യേകിച്ചും ശരീര പിണ്ഡം വ്യത്യാസപ്പെടുന്നു. അതേസമയം പടിഞ്ഞാറൻ പക്ഷികൾ സമാനമോ നേരിയ വലുപ്പമുള്ളതോ ആണ്. കിഴക്ക് കൂടുതൽ പ്രജനനം നടത്തുന്ന ലൂണുകൾ ഗണ്യമായി വലുതായി കാണപ്പെടുന്നു. പ്രായപൂർത്തിയായവയ്ക്ക് ബ്രീഡിംഗ് തൂവൽ തലയിൽ വീതിയിൽ കറുത്ത തൂവലും, കഴുത്തിൽ പച്ച, കറുപ്പ്, അല്ലെങ്കിൽ നീല തിളക്കമുള്ള തൂവലും കാണപ്പെടുന്നു. ഇളം കറുത്ത ചുണ്ടുകളുടെ അറ്റം വിളറിയ നിറവും, ചുവന്ന കണ്ണുകളും, ചുവന്ന ഐറിസും കാണപ്പെടുന്നു.[16]
അവലംബം
[തിരുത്തുക]- ↑ BirdLife International (2016). "Gavia immer". The IUCN Red List of Threatened Species. IUCN. 2016: e.T22697842A89564946. doi:10.2305/IUCN.UK.2016-3.RLTS.T22697842A89564946.en. Retrieved 10 November 2017.
- ↑ Lovette, Irby J; Fitzpatrick, John W (2016). Handbook of Bird Biology. John Wiley and Sons. p. 13. ISBN 978-1-118-29104-7.
- ↑ Boertmann, D (1990). "Phylogeny of the divers, family Gaviidae (Aves)". Steenstrupia. 16: 21–36.
- ↑ Evers, David C (2004). Status Assessment and Conservation Plan for the Common Loon (Gavia immer) in North America (PDF). US Fish and Wildlife Service. p. 4.
- ↑ Brünnich, Morten Thrane (1764). Ornithologia Borealis (in Latin). J C Kall. p. 38.
- ↑ Shufeldt, R W (1914). "On the Oology of the North American Pygopodes" (PDF). The Condor. 16 (4): 169–180. doi:10.2307/1362079. JSTOR 1362079.
- ↑ Arnott, W.G. (1964). "Notes on Gavia and Mergvs in Latin Authors". Classical Quarterly (New Series). 14 (2): 249–62. doi:10.1017/S0009838800023806. JSTOR 637729.
- ↑ International Commission on Zoological Nomenclature (1957–58). "The family-group names "Gaviidae" Coues, 1903 and "Urinatoridae" (correction of "Urinatores)" Vieillot, 1818 (Class Aves) – "Opinion" 401 and "Direction" 75". Bulletin of Zoological Nomenclature. 15A: 147–48.
- ↑ Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. pp. 171, 203. ISBN 978-1-4081-2501-4.
- ↑ Johnsgard, Paul A (1987). Diving birds of North America. University of Nebraska Press. p. 94. ISBN 978-0-8032-2566-4.
- ↑ Johnsgard, Paul A (1987). Diving birds of North America. University of Nebraska Press. p. 107. ISBN 978-0-8032-2566-4.
- ↑ Evers, D C; Paruk, J D; McIntyre, J W; Barr, J F (2010). Rodewald, P G, ed. "Common Loon (Gavia immer)". The Birds of North America. Cornell Lab of Ornithology.
- ↑ Spahr, Robin (1991). Threatened, endangered, and sensitive species of the Intermountain region. United States Department of Agriculture, Forest Service, Intermountain Region. pp. 115–116.
- ↑ Spahr, Robin (1991). Threatened, endangered, and sensitive species of the Intermountain region. United States Department of Agriculture, Forest Service, Intermountain Region. pp. 115–116.
- ↑ Evers, D. C., J. D. Paruk, J. W. McIntyre, and J. F. Barr (2010). Common Loon (Gavia immer), version 2.0. In The Birds of North America (A. F. Poole, Editor). Cornell Lab of Ornithology, Ithaca, NY, USA.
- ↑ Spahr, Robin (1991). Threatened, endangered, and sensitive species of the Intermountain region. United States Department of Agriculture, Forest Service, Intermountain Region. pp. 115–116.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Common Loon stamps – bird-stamps.org
- Common loon (Gavia immer) Archived 2012-10-08 at the Wayback Machine. – ARKive
- Great Northern Diver (Gavia immer) videos, photos, and sounds at the Internet Bird Collection
- The Loon Preservation Committee
- Common loon photo gallery at VIREO (Drexel University)