ഇന്റർനാഷണൽ ഓർണിത്തോളജിസ്റ്റ്സ് യൂണിയൻ
ചുരുക്കപ്പേര് | IOU |
---|---|
Main organ | Committee of Representatives and International Ornithological Congress |
ബന്ധങ്ങൾ | International Union of Biological Sciences |
വെബ്സൈറ്റ് | http://www.internationalornithology.org/ |
പഴയ പേര് | International Ornithological Committee |
ലോകം മുഴുവനുമുള്ള 200-ഓളം പക്ഷിശാസ്ത്രജ്ഞരുടെ ഒരു കൂട്ടായ്മയാണ് ഇന്റർനാഷണൽ ഓർണിത്തോളജിസ്റ്റ്സ് യൂണിയൻ, International Ornithologists' Union, (മുൻപ്: International Ornithological Committee).
ഇന്റർനാഷണൽ ഓർണിത്തോളജിക്കൽ കോൺഗ്രസ്
[തിരുത്തുക]ഇന്റർനാഷണൽ ഓർണിത്തോളജിസ്റ്റസ് യൂണിയൻ സംഘടിപ്പിക്കുന്ന പക്ഷിശാസ്ത്രജ്ഞരുടെ അന്തർദേശീയ സമ്മേളനങ്ങളെയാണ് 'ഇന്റർനാഷണൽ ഓർണിത്തോളജിക്കൽ കോൺഗ്രസ്' എന്ന് വിളിക്കുന്നത്. 1884 മുതൽ 1926 വരെ ക്രമരഹിതമായും പിന്നീട് നാലുവർഷം ഇടവിട്ടും ഈ സമ്മേളനങ്ങൾ നടക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്തുമാത്രമാണ് ഇത് തടസ്സപ്പെട്ടത്.
IOC വേൾഡ് ബേർഡ് ലിസ്റ്റ്
[തിരുത്തുക]'IOC വേൾഡ് ബേർഡ് ലിസ്റ്റ്' Frank Gill ഉം Minturn Wright ഉം ചേർന്ന് എഴുതിയ Birds of the World: Recommended English Names എന്ന പുസ്തകത്തിന്റെ പുതുക്കിയ ഇന്റർനെറ്റ് പതിപ്പാണ്. ഇത് ഗവേഷണലഭ്യതക്കുവേണ്ടി ക്രിയേറ്റീവ് കോമൺസ് ആട്രിബൂഷൻ-3.0 എന്ന സ്വതന്ത്ര പകർപ്പവകാശ അനുമതിപത്രത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്.
'IOC വേൾഡ് ബേർഡ് ലിസ്റ്റ് ' മാറ്റ് പക്ഷിപട്ടികകളായ The Clements Checklist of the Birds of the World, The Howard & Moore Complete Checklist of the Birds of the World (4th Edition(, HBW Alive/Bird Life International എന്നിവയുമായി പരിപൂരകമായി വർത്തിക്കുന്നു. 2018-ൽ വാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ വച്ചുനടക്കുന്ന സമ്മേളനത്തോടനുബന്ധിച്ചു ഈ പട്ടികകൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആലോചിക്കുന്നുണ്ട്.
ഇതും കാണുക
[തിരുത്തുക]- Birds of the World: Recommended English Names, a book written by Frank Gill and Minturn Wright on behalf of the IOC.
- IOC Classification in Wikimedia Commons
പുറം കണ്ണികൾ
[തിരുത്തുക]- Official website
- IOC World Bird List
- IOC classification Archived 2016-12-22 at the Wayback Machine.