കോട്ട കിനബാലു
കോട്ട കിനബാലു
Jesselton | |||
|---|---|---|---|
City and State Capital | |||
| Other transcription(s) | |||
| • Jawi | کوتا کينابالو | ||
| • Simplified Chinese | 亚庇 | ||
| • Traditional Chinese | 亞庇 | ||
From top right clockwise: Tun Mustapha Tower, Swordfish Statue, Wawasan intersection, Wisma Tun Fuad Stephens, Gaya Street and 1Borneo Mall. | |||
| |||
| വിളിപ്പേര്: KK | |||
| Motto(s): | |||
Location of Kota Kinabalu in Sabah | |||
| Coordinates: 5°58′17″N 116°05′43″E / 5.97139°N 116.09528°E | |||
| Country | |||
| State | |||
| Division | West Coast | ||
| Bruneian Empire | 15th–18th century | ||
| Settled by BNBC | 1882 | ||
| Declared capital of North Borneo | 1946 | ||
| Granted municipality status | 1 January 1979 | ||
| Granted city status | 2 February 2000 | ||
| സർക്കാർ | |||
| • Mayor | Yeo Boon Hai | ||
| വിസ്തീർണ്ണം | |||
| 351 ച.കി.മീ. (136 ച മൈ) | |||
| • Metro | 816 ച.കി.മീ. (315 ച മൈ) | ||
| ഉയരം | 5 മീ (16 അടി) | ||
| ജനസംഖ്യ (2010) | |||
| 4,52,058 | |||
| • ജനസാന്ദ്രത | 1,463/ച.കി.മീ. (3,790/ച മൈ) | ||
| • മെട്രോപ്രദേശം | 6,28,725 | ||
| •മെട്രോജനസാന്ദ്രത | 770.5/ച.കി.മീ. (1,996/ച മൈ) | ||
| • Demonym | Orang KK / K.K-ites / K.K-ians | ||
| Sourced from the Population and Housing Census of Malaysia 2010. Kota Kinabalu metropolitan area includes population of 176,667 in the Penampang, Papar and Tuaran districts. | |||
| സമയമേഖല | UTC+8 (MST) | ||
| Postal code | 88xxx; 89xxx | ||
| Area code(s) | 088, 087 | ||
| Vehicle registration | EJ, EJA, EJB (1967–1980)[2][3] SA, SAA, SAB, SAC (1980–present) | ||
| വെബ്സൈറ്റ് | dbkk | ||
കോട്ട കിനബാലു (Malaysian pronunciation: [ˈkota kinaˈbalu], Jawi: کوتا کينا بالو, ചൈനീസ്: 亚庇; പിൻയിൻ: Yàbì), മലേഷ്യയിലെ സബാ സംസ്ഥാനത്തിൻറെ തലസ്ഥാനമാണ്. ഇതു മുൻകാലത്ത് ജെസ്സെൽട്ടൺ എന്നറിയപ്പെട്ടിരുന്നു.[4][5] സബായുടെ വെസ്റ്റ് കോസ്റ്റ് ഡിവിഷന്റെ തലസ്ഥാനം കൂടിയാണിത്. ബോർണിയോയുടെ വടക്കുപടിഞ്ഞാറൻ തീരത്ത്, ദക്ഷിണ ചൈനാ കടലിന് അഭിമുഖമായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിൻറെ പടിഞ്ഞാറ് ഭാഗത്ത് തുങ്കു അബ്ദുൾ റഹ്മാൻ ദേശീയോദ്യാനവും[6] കിഴക്കുഭാഗത്ത് നഗരത്തിൻറെ പേരിനു നിദാനമായ കിനബാലു പർവ്വതവും സ്ഥിതിചെയ്യുന്നു. 2010 ലെ കനേഷുമാരി പ്രകാരം കോട്ട കിനബാലു നഗരത്തിലെ ആകെ ജനസംഖ്യ 452,058 ആയിരുന്നു.[7] സമീപസ്ഥമായ പെനാമ്പാങ്ങ്, പുത്തറ്റാൻ ജില്ലകളും കൂടി ചേർന്നുള്ള മെട്രോ മേഖലകൂടി ഉൾപ്പെടുമ്പോൾ മൊത്തം ജനസംഖ്യ 628,725 ആകുന്നു.[8]
പതിനഞ്ചാം നൂറ്റാണ്ടിൽ കോട്ട കിനബാലു നഗരം സ്ഥിതിചെയ്യുന്ന ഈ മേഖല ബ്രൂണൻ സാമ്രാജ്യത്തിന്റെ സ്വാധീനത്തിലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ 'ബ്രിട്ടീഷ് നോർത്ത് ബോർണിയോ കമ്പനി' (ബിഎൻബിസി) ഗയ ദ്വീപിന് സമീപത്തായി ഒരു കുടിയേറ്റ കേന്ദ്രം സ്ഥാപിച്ചിരുന്നു. എങ്കിലും 1897 ൽ മാറ്റ് സല്ലെഹ് എന്നു പേരായ ഒരു പ്രാദേശിക നേതാവ് അത് അഗ്നിക്കിരയാക്കി. 1899 ജൂലൈ മാസത്തിൽ ഗയ ദ്വീപിന് എതിർവശത്തു നിലനിന്നിരുന്ന സ്ഥലം കുടിയേറ്റത്തിന് അനുയോജ്യമാണെന്നു കണ്ടെത്തി. പ്രദേശത്ത് വികസനം ഉടൻ ആരംഭിക്കുകയും; BNBC യുടെ വൈസ് ചെയർമാൻ പിന്നീട് "ജെസെൽടൺ" എന്ന് പുനർനാമകരണം ചെയ്യുന്നതിനു മുൻപ് "അപി-ആപി" എന്നറിയപ്പെടുകയും ചെയ്തു. ജെസ്സൽടൺ ഈ പ്രദേശത്തെ ഒരു പ്രധാന വ്യാപാര തുറമുഖമായി മാറുകയും വടക്കൻ ബോർണിയോ റെയിൽവേയുമായി ബന്ധപ്പെടുത്തുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജെസ്സൽടൺ വലിയതോതിൽ നശീകരണത്തിനു വിധേയമായി. ജെസെൽട്ടൻറെ ജപ്പാനീസ് അധിനിവേശം, ജെസെൾട്ടൺ റിവോൾട്ട് ഉൾപ്പെടെയുള്ള നിരവധി പ്രാദേശിക പ്രക്ഷോഭങ്ങളുണ്ടാക്കിയെങ്കിലും ജപ്പാൻ അതെ്ലാം അടിച്ചമർത്തുകയും ചെയ്തു. യുദ്ധാനന്തരം ബിഎൻബിസിക്ക് ഈ പ്രദേശത്തെ വൻ പുനർനിർമ്മാണത്തിനുള്ള ധനശേഖരണത്തിന് കഴിയാത്തതിനാൽ പ്രദേശം ബ്രിട്ടീഷ് ക്രൗൺ കോളനിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 1946 ൽ ബ്രിട്ടീഷ് ക്രൌൺ വടക്കൻ ബോർണിയോയുടെ പുതിയ തലസ്ഥാനമായി ഈ നഗരത്തെ പ്രഖ്യാപിക്കുകയും നഗരത്തിന്റെ പുനർനിർമ്മാണത്തിന് തുടക്കം കുറിയ്ക്കുകയും ചെയ്തു. മലേഷ്യ രൂപീകരിച്ചതിനു ശേഷം വടക്കൻ ബോർണിയോ സബാ എന്ന പേരിൽ പുനർനാമകരണം ചെയ്തു. 1967-ൽ ജെസൽടൺ എന്ന പേര് കൊട്ട കിയാനബാലുവായി പുനർനാമകരണം ചെയ്യപ്പെട്ടു. 1967 ൽ ജെസെൾട്ടൺ, കോട്ട കിനബാലു എന്നു പുനർനാമകരണം ചെയ്യപ്പെടുകയും 2000 ൽ കോട്ട കോട്ട കിനബാലയ്ക്ക് നഗര പദവി ലഭിക്കുകയും ചെയ്തു.
കോട്ട കിനബാലു പലപ്പോഴും മലേഷ്യയിലും അന്തർദേശീയമായും KK എന്നറിയപ്പെടുന്നു. ഇതൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. സാബ, ബോർണിയോ എന്നിവ സന്ദർശിക്കുന്നവർക്ക് ഈ നഗരം ഒരു കവാടമായി വർത്തിക്കുന്നു.[9][10] നഗരത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയായി കിനബാലു ഉദ്യാനം സ്ഥിതിചെയ്യുന്നു. നഗരത്തിനുള്ളിലും പുറത്തുമായി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെ നിലനിൽക്കുന്നു. കിഴക്കൻ മലേഷ്യയിലെ പ്രധാന വ്യാവസായിക വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് കോട്ട കിനബാലു. ഈ രണ്ടു ഘടകങ്ങൾ കോട്ട കിനബാലു നഗരത്തെ മലേഷ്യയിലെ ഏറ്റവും വേഗതത്തിൽ വളരുന്ന നഗരങ്ങളിലൊന്നാക്കി മാറ്റുന്നു.[11]
പദോത്‍പ്പത്തി
[തിരുത്തുക]നഗരത്തിന്റെ കിഴക്ക്-വടക്കുകിഴക്കായി ഏകദേശം 50 കി മീ അകലെയുള്ള മൗണ്ട് കിനബാലുവാണ് നഗരത്തിൻറെ പേരിന് ആധാരം. കിനബാലു എന്ന പദം ഉരുത്തിരിഞ്ഞത് "മരിച്ചവരുടെ ആരാധനാലയം" എന്നർഥമുള്ള "അകി നബാലു " എന്ന പേരിൽ നിന്നാണ്. "അക്കി" എന്നത് "പൂർവ്വികർ" അല്ലെങ്കിൽ "മുത്തച്ഛൻ" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു. "നബാലു" ഡുസുൻ ഭാഷയിലെ പർവതത്തിന് പറയുന്ന പേരാണ്.[12] "കി നബാലു" എന്ന പദത്തിൽനിന്നാണ് ആവിർഭാവമെന്ന മറ്റൊരു വാദവും നിലനിൽക്കുന്നു. "കി" എന്നാൽ "ഉണ്ട്" അല്ലെങ്കിൽ "നിലനിൽക്കുക", "നബാലു" എന്നാൽ "മരിച്ചവരുടെ ആത്മാവ്" എന്നർത്ഥം വരുന്നു.[13]
"കൊത്തളം", "പട്ടണം", "നഗരം" എന്നിവയെ സൂചിപ്പിക്കാനുപയോഗിക്കുന്ന ഒരു മലയൻ വാക്കാണ് "കോട്ട" എന്നത്. ചില മലേഷ്യൻ നഗരങ്ങളുടേയും പട്ടണങ്ങളുടേയും പേരിനോടൊപ്പം ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്, ഉദാഹരണത്തിന് കോട്ട ഭരു, കോട്ട ടിംഗി, കോട്ട കെമുണിംഗ് എന്നിവ. ഏതെങ്കിലും പട്ടണങ്ങളെയോ നഗരങ്ങളെയോ പരാമർശിക്കാനും ഈ വാക്ക് അനൗദ്യോഗികമായി ഉപയോഗിക്കാവുന്നതാണ്. അതിനാൽ, കോട്ട കിനബാലു എന്ന പേരിന് "സിറ്റി ഓഫ് കിനബാലു" അല്ലെങ്കിൽ "കിനബാലു സിറ്റി" എന്ന് ഇംഗ്ലീഷിൽ ഒരു നേരിട്ട് വിവർത്തനം ഉണ്ടാകുന്നു.
അവലംബം
[തിരുത്തുക]- ↑ "Malaysia Elevation Map (Elevation of Kota Kinabalu)". Flood Map : Water Level Elevation Map. Archived from the original on 22 August 2015. Retrieved 22 August 2015.
- ↑ Brumby, Victor (1 May 2014). "May 1 MALAYSIA UPDATE and NOTES ON SUFFIXES". European Registration Plate Association (Europlate) blog. Archived from the original on 10 December 2015. Retrieved 10 December 2015.
About 1967, they added E as a prefix for new registrations in Sabah (for East Malaysia) (about 1967). and at unknown later date, added an S suffix to existing plates.
- ↑ "Malaysia license plates". wordllicenseplates.com. Archived from the original on 18 April 2015. Retrieved 10 December 2015.
- ↑ "Kota Kinabalu". ABC Sabah. Retrieved 12 August 2009.
- ↑ "Dari Jesselton ke Kota Kinabalu" (in Malay). Utusan Malaysia. 25 February 2010. Archived from the original on 19 June 2013. Retrieved 19 May 2013.
{{cite news}}: CS1 maint: unrecognized language (link) - ↑ Charles De Ledesma; Mark Lewis; Pauline Savage (2003). Malaysia, Singapore & Brunei. Rough Guides. pp. 508–. ISBN 978-1-84353-094-7. Retrieved 22 May 2013.
- ↑ "Population Distribution by Local Authority Areas and Mukims, 2010 (page 1 & 8)" (PDF). Department of Statistics, Malaysia. Archived from the original (PDF) on 5 February 2015. Retrieved 10 April 2012.
- ↑ "Population Distribution by Local Authority Areas and Mukims, 2010 (page 1 & 8)" (PDF). Department of Statistics, Malaysia. Archived from the original (PDF) on 5 February 2015. Retrieved 10 April 2012.
- ↑ "Dari Jesselton ke Kota Kinabalu" (in Malay). Utusan Malaysia. 25 February 2010. Archived from the original on 19 June 2013. Retrieved 19 May 2013.
{{cite news}}: CS1 maint: unrecognized language (link) - ↑ "Tourism hub set to lift Sabah real estate". The Star. 11 June 2007. Archived from the original on 19 June 2013. Retrieved 15 January 2008.
- ↑ Muguntan Vanar (20 September 2010). "Rapid development in Kota Kinabalu has its drawbacks". The Star. Archived from the original on 19 June 2013. Retrieved 3 January 2011.
- ↑ Tamara Thiessen (2008). Borneo. Bradt Travel Guides. pp. 155–. ISBN 978-1-84162-252-1.
- ↑ Sorudim, Lesaya (2 May 2005). "KINABALU: Kina Balu , Aki Nabalu, or Ki Nabalu?". KDCA Publications. Archived from the original on 28 September 2007. Retrieved 15 January 2008.