Jump to content

കിനബാലു പർവ്വതം

Coordinates: 6°5′N 116°33′E / 6.083°N 116.550°E / 6.083; 116.550
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിനബാലു പർവ്വതം
Gunung Kinabalu
Mount Kinabalu
ഉയരം കൂടിയ പർവതം
Elevation4,095 m (13,435 ft)
Prominence4,095 m (13,435 ft) 
Ranked 20th
Isolation2,513 km (1,562 mi) Edit this on Wikidata
ListingCountry high point
Ultra
Spesial (Ribu)
Coordinates6°5′N 116°33′E / 6.083°N 116.550°E / 6.083; 116.550
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കിനബാലു പർവ്വതം is located in Borneo
കിനബാലു പർവ്വതം
കിനബാലു പർവ്വതം
Location in Borneo
സ്ഥാനംSabah, Malaysia
Parent rangeCrocker Range
Climbing
First ascentMarch 1851
Hugh Low (summit plateau)
1888
John Whitehead (highest peak)
Easiest routeHiking

കിനബാലു പർവ്വതം (മലയ്: Gunung Kinabaluമലേഷ്യയിലെ സബായിൽ സ്ഥിതിചെയ്യുന്ന പർവ്വതമാണ്. ഇത് ലോക പൈതൃക സ്ഥലമായ കിനാൽബാലു ഉദ്യാനത്തോടൊപ്പം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കിനബാലു പർവ്വതം ബോർണിയോ ക്രോക്കർ റേഞ്ചിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്നതുപോലെ മലയ ഉപദ്വീപിലെ ഏറ്റവും വലിയ പർവ്വതവും മലേഷ്യയിലെ ഏറ്റവും ഉയരമുള്ള പർവതവുംകൂടിയാണ്. ഭൂപ്രകൃതിയുടെ പ്രാധാന്യം കണക്കിലെടുത്താൽ ഇതു ലോകത്തിലെ ഏറ്റവും പ്രമുഖമായ പത്താമത്തെ പർവ്വതമാണ്.[1]

ജീവശാസ്ത്രം

[തിരുത്തുക]

കിനബാലു പർവ്വതത്തോടൊപ്പം ക്രോക്കർ റേഞ്ചിലെ മറ്റ് ഉയർന്ന പ്രദേശങ്ങൾ, അതിലെ സസ്യജാല സംബന്ധിയായും ജൈവശാസ്ത്രപരമായ വൈവിദ്ധ്യത്താലും അവയുടെ ഹിമാലയൻ, ഓസ്ട്രേലേഷ്യൻ, ഇന്തോമലയൻ ഉത്ഭവത്താലും ലോകവ്യാപകമായി അറിയപ്പെടുന്നു. കിനബാലു പർവ്വതത്തിൽ നടന്ന ഒരു സമീപകാല ബൊട്ടാണിക്കൽ സർവ്വേ അനുസരിച്ച് ഇവിടെ കാണപ്പെടുന്ന 5,000 മുതൽ 6000 വരെ സസ്യ വർഗ്ഗങ്ങൾ (പൂപ്പൽ, ലിവർവോർട്ട് ഒഴികെയുള്ളവ),[2][3][4][5][6][7]  യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഒന്നാകെയുള്ളതിനേക്കാൾ കൂടുതലാണെന്നാണ് (മെക്സിക്കോയിലെ ഉഷ്ണമേഖല പ്രദേശങ്ങൾ ഒഴികെ). അതിനാൽ ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവ മേഖലകളിലൊന്നാണ്.

2015 ൽ ഒരു പ്രമുഖ മലേഷ്യൻ-ഡച്ച് പഠനം തെളിയിച്ചത്, പർവ്വതത്തിൻറെ ഉത്തുഗത്തിലെ ഈ അപൂർവ്വ സസ്യ, ജന്തുജാലങ്ങളും കുമിളുകളും പർവതത്തെക്കാൾ പ്രായം കുറഞ്ഞവയാണെന്നും ഇവ ഒരുപോലെ പ്രാദേശികവും വിദൂരസ്ഥവുമായ പർവ്വത പ്രകൃതിയിലെ പൂർവികരിൽ നിന്നാണ് പരിണമിച്ചതെന്നുമാണ്.[8] സസ്യജാലം വിവിധ തരം ആവാസവ്യവസ്ഥകളുടെ മേഖലകളിലായി വ്യാപിച്ചു കിടക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലെ സസ്യജാലങ്ങളിൽ പടർന്നു കയറുന്നവ മുതൽ, അത്തിമരക്കാടുകൾ, മാസ ഭോജികളായി പിച്ചർ സസ്യങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്നു. പിന്നീട് 2,600 മുതൽ 3,200 മീറ്റർ വരെ (8,530 മുതൽ 10,499 അടി വരെ) ഉയരമുളള ഭാഗത്ത് കോണിഫർ പോലെയുളള മരങ്ങളുടെ ചെറുകാടുകൾ Dacrydium gibbsiae, കുള്ളൻ കുറ്റിക്കാടുകൾ, പായലുകൾ, ശിലാശൈലം, ലിവർവർട്ട്, പന്നൽച്ചെടികൾ തുടങ്ങിയവയാണുള്ളത്. ഒടുവിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഇനങ്ങളിലുള്ള ഓർക്കിഡുകൾ ഉത്തുംഗങ്ങളായ പാറക്കെട്ടുകളിൽ കാണാം. പൂർണ്ണമായും തദ്ദേശീയമാണ് ഈ സസ്യങ്ങൾ‌ർ (കിനബാലു ഉദ്യാനത്തിനുള്ളി‍ കണ്ടെത്തിയവ ലോകത്ത് മറ്റെവിടെയെങ്കിലും ഇതുവരെ കണ്ടെത്തിയില്ല) ഉദാഹരണമായി ഓർക്കിഡുകളുടെ കാര്യമെടുത്താൽ, അതീവ മൂല്യമുള്ള Paphiopedilum slipper ഓർക്കിഡുകളുൾപ്പെടെ ഏകദേശം എണ്ണൂറോളം ഇനം ഓർക്കിഡുകളാണുള്ളത്. എന്നാൽ 600-ലധികം ഇനം പന്നലുകളിൽ (ആഫ്രിക്കയിലെ 500 ഓളം ഇനങ്ങളെക്കാളും കൂടുതലാണിത്) 50 വർഗ്ഗത്തെ ലോകത്തു മറ്റൊരിടത്തും ഒരിക്കലും കാണാൻ പോലും കഴിയില്ല. നെപെൻതസ് പിച്ചർ (Nepenthes pitcher) സസ്യങ്ങളുടെ ലോകത്തിലെ ഏറ്റവും ധനികമായ ശേഖരം ഒരു ഗംഭീരമായ അനുപാതത്തിൽ എത്തിയിരിക്കുന്നു. (പതിമൂന്നു വർഗ്ഗങ്ങളിലെ ആഞ്ചെണ്ണം ലോകത്ത് മറ്റെവിടെയയും കാണാറില്ല) പിച്ചറുകളിൽ ലോകത്തിലെ ഏറ്റവും വലിയ ഇനം ഇവിടെ മാത്രം കാണപ്പെടുന്ന Nepenthes rajah ആണ്.[9][10][11] ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പുഷ്പമായ പരാസ്റ്റിക് റഫ്ലേഷ്യയും (parasitic Rafflesia) കിനബാലുവിൽ കാണപ്പെടുന്നു; പ്രത്യേകിച്ച്, റഫ്ലേഷ്യ കെയ്ത്തീ(Rafflesia keithii ). ഇതിൻറെ പുഷ്പം 94 centimetres (37 in) വ്യാസമുള്ളവയും[12]  പുഷ്പം വിടരുന്നത് അപൂർവ്വമായി മാത്രവും കണ്ടെത്താനും പ്രയാസമുള്ളതുമാണ്. അതേസമയം മറ്റൊരു റാഫ്ലേഷ്യ വംശമായ, റഫ്ലേഷ്യ തെങ്കു-അഡ്‍ലിനി (Rafflesia tengku-adlinii) സമീപത്തുള്ള മൗണ്ട് ട്രസ് മാഡിയിലും അടുത്തുള്ള മാലിയാവു തടത്തിലും കണ്ടുവരുന്നു.

ജന്തുജാലങ്ങൾ

[തിരുത്തുക]

വൈവിധ്യമാർന്ന സസ്യവർഗ്ഗങ്ങൾ, അനേകം പക്ഷികളുടേയും സസ്തനികളുടേയുയം സങ്കേതമാണ്. കിനബല്യൂ ഉദ്യാനത്തിൽ ഏകദേശം 326 ഇനം പക്ഷികൾ ഉണ്ട്.

ഭീഷണികളും സംരക്ഷണവും

[തിരുത്തുക]

മണ്ണ് കുറഞ്ഞതും കുത്തനെയുള്ളതുമായ മലകൾ കൃഷിചെയ്യാനോ മര വ്യവസായത്തിനോ അനുയോജ്യമല്ലാത്തതിനാൽ കിനബാലു പർവ്വതത്തിലെ ആവാസവ്യവസ്ഥകളും ജന്തുജാലങ്ങളും വളരെ മാറ്റമൊന്നുമില്ലാതെ നിലനില്ക്കുന്നു. 1964 ൽ കിനബാലു ഉദ്യാനം സ്ഥാപിക്കപ്പെടുകയും 1984 ൽ സമീപത്തെ മലനിരകൾ ക്രോക്കർ റെയ്ഞ്ച് നാഷണൽ പാർക്കായി സംരക്ഷിക്കപ്പെടുകയും ചെയ്തു.

Panoramic view from the summit.

അവലംബം

[തിരുത്തുക]
  1. "World Top 50 Most Prominent Peaks". Peaklist.org. Retrieved 21 November 2011.
  2. Phillipps, A. & F. Liew 2000. Globetrotter Visitor's Guide – Kinabalu Park. New Holland Publishers (UK) Ltd.
  3. Parris, By. S., R. S. Beaman, and J. H. Beaman. 1992. The Plants of Mount Kinabalu: 1. Ferns and Fern Allies. Kew: Royal Botanic Gardens. 165 pp + 5 pl.
  4. Wood, J. J., J. H. Beaman, and R. S. Beaman. 1993. The Plants of Mount Kinabalu. 2. Orchids. Kew: Royal Botanic Gardens. xii + 411 pp + 84 pl.
  5. Beaman, J. H., and R. S. Beaman. 1998. The Plants of Mount Kinabalu. 3. Gymnosperms and Non-Orchid Monocotyledons. Kota Kinabalu: Natural History Publications (Borneo) Sdn. Bhd.; Kew: Royal Botanic Gardens. xii + 220 pp + 25 pl.
  6. Beaman, J. H., C. Anderson, and R. S. Beaman. 2001. The plants of Mount Kinabalu. 4: Dicotyledon families Acanthaceae to Lythraceae. xiv + 570 pp + 45 pl. Kota Kinabalu: Natural History Publications (Borneo) Sdn. Bhd.; Kew: Royal Botanic Gardens.
  7. Beaman, J. H., and C. Anderson. 2004. The plants of Mount Kinabalu. 5: Dicotyledon families Magnoliaceae to Winteraceae. xiv + 609 pp + 40 pl. Kota Kinabalu: Natural History Publications (Borneo) Sdn. Bhd.; Kew: Royal Botanic Gardens.
  8. Merckx, V. S. F. T.; Hendriks, K. P.; Beentjes, K. K.; Mennes, C. B.; Becking, L. E.; Peijnenburg, K. T. C. A.; Afendy, A.; Arumugam, N.; de Boer, H.; Biun, A.; Buang, M. M.; Chen, P.-P.; Chung, A. Y. C.; Dow, R.; Feijen, F. A. A.; Feijen, H.; Feijen-van Soest, C; Geml, J.; Geurts, R.; Gravendeel, B.; Hovenkamp, P.; Imbun, P.; Ipor, I.; Janssens, S. B.; Jocqué, M.; Kappes, H.; Khoo, E.; Koomen, P.; Lens, F.; Majapun, R. J.; Morgado, L. N.; Neupane, S.; Nieser, N.; Pereira, J. T.; Rahman, H.; Sabran, S.; Sawang, A.; Schwallier, R. M.; Shim, P.-S.; Smit, H.; Sol, N.; Spait, M.; Stech, M.; Stokvis, F.; Sugau, J. B.; Suleiman, M.; Sumail, S.; Thomas, D. C.; van Tol, J.; Tuh, F. Y. Y.; Yahya, B. E.; Nais, J.; Repin, R.; Lakim, M.; Schilthuizen, M. (2015). "Evolution of endemism on a young tropical mountain". Nature. 524: 347–350. doi:10.1038/nature14949. PMID 26266979.
  9. Phillipps, A. & F. Liew 2000. Globetrotter Visitor's Guide – Kinabalu Park. New Holland Publishers (UK) Ltd.
  10. Kurata, S. 1976. Nepenthes of Mount Kinabalu. Sabah National Parks Publications No. 2, Sabah National Parks Trustees, Kota Kinabalu.
  11. Adam, J.H.; Wilcock, C.C. (1998). "Pitcher plants of Mt. Kinabalu in Sabah". The Sarawak Museum Journal. 50 (71): 145–171.
  12. Phillipps, A. & F. Liew 2000. Globetrotter Visitor's Guide – Kinabalu Park. New Holland Publishers (UK) Ltd.
"https://ml.wikipedia.org/w/index.php?title=കിനബാലു_പർവ്വതം&oldid=3454527" എന്ന താളിൽനിന്ന് ശേഖരിച്ചത്