റഫ്ലേഷ്യ
Rafflesia | |
---|---|
Rafflesia arnoldii flower and bud | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Rafflesia |
Species | |
See text. |
ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്ലേഷ്യ, ലോകത്തിലെ ഏറ്റവും വലിയ പൂവ് ഈ ജനുസ്സിൽപ്പെടുന്ന റഫ്ലേഷ്യ ആർനോൾഡി എന്ന ചെടിയുടെ പൂവാണ് (ഇംഗ്ലീഷ്: Rafflesia). ഇത് ഒരു അഞ്ചിതൾപ്പൂവാണ്. ഏകദേശം 100 സെ.മി വ്യാസമുള്ള റഫ്ലേഷ്യപുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യവുമാണ്. പുഷ്പിക്കുന്നത് മുതൽ വൻ ദുർഗന്ധം പുറപ്പെടുവിക്കുന്ന ഇവ, തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് കാണപ്പെടാറുള്ളത്. അഴുകിയ മാംസത്തിന്റെ ദുർഗന്ധം വമിക്കുന്നതിനാൽ 'ശവംനാറി'യെന്നാണ് പ്രാദേശികനാമം. ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ, 1818-ൽ സർ തോമസ് സ്റ്റാംഫേഡ് റഫ്ലസിന്റെ നേതൃത്വത്തിൽ നടന്ന പര്യവേഷണത്തിലെ അംഗമായ ഡോ. ജോസഫ് ആർനോൾഡിനോ,ഒരു ഇന്തോനേഷ്യൻ വഴികാട്ടിയാണ് ഈ ജനുസ്സ് കണ്ടെത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.[1] സർ തോമസ് സ്റ്റാംഫോർഡ് റഫ്ലസിന്റെ ബഹുമാനാർത്ഥം പൂവിന് 'റഫ്ലേഷ്യ' എന്ന പേര് നല്കി. മലേഷ്യയിലെ സഭ സംസ്ഥാനത്തിന്റെയും തായ്‌ലൻഡിലെ സുരത്താനി പ്രവിശ്യയുടെയും സംസ്ഥാന പുഷ്പമാണ് റഫ്ലേഷ്യ.
ലോകത്തിലെ ഏറ്റവും കൂടുതൽ തേൻ ഉല്പാദിപ്പിക്കുന്ന പൂവും കൂടി ആണിത്. പൂർണ വളർച്ചയെത്തിയ ഈ പൂവിൽ നിന്നും 5മുതൽ 6 കിലൊ വരെ തേൻ കിട്ടും.[അവലംബം ആവശ്യമാണ്]
അവലംബം
[തിരുത്തുക]