തുങ്കു അബ്ദുൾ റഹ്മാൻ ദേശിയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തുങ്കു അബ്ദുൾ റഹ്മാൻ ദേശിയോദ്യാനം
Taman Negara Tunku Abdul Rahman
KKseaisland.jpg
Sulug, Mamutik and Manukan islands.
Map showing the location of തുങ്കു അബ്ദുൾ റഹ്മാൻ ദേശിയോദ്യാനം Taman Negara Tunku Abdul Rahman
Map showing the location of തുങ്കു അബ്ദുൾ റഹ്മാൻ ദേശിയോദ്യാനം Taman Negara Tunku Abdul Rahman
Tunku Abdul Rahman NP
Location in Borneo
Locationസബ, മലേഷ്യ
Nearest cityകോട്ട കിനബാലു
Coordinates5°58′N 116°0′E / 5.967°N 116.000°E / 5.967; 116.000Coordinates: 5°58′N 116°0′E / 5.967°N 116.000°E / 5.967; 116.000
Area49 കി.m2 (19 sq mi)
Established1974
Governing bodySabah Parks

സബയിലെ കോട്ട കിനബാലുവിൽ നിന്ന് ഏകദേശം 3 മുതൽ 8 കിലോമീറ്റർ വരെ അകലെ സ്ഥിതി ചെയ്യുന്ന 5 ദ്വീപുകളുടെ ഒരു കൂട്ടം ഉൾപ്പെടുന്ന മലേഷ്യയിലെ ഒരു ദേശിയോദ്യാനമാണ് തങ്കു അബ്ദുൽ റഹ്മാൻ ദേശിയോദ്യാനം (മലയ്: Taman Negara Tunku Abdul Rahman). 4,929 ഹെക്ടർ സ്ഥലത്തായി വ്യാപിച്ച് കിടക്കുന്ന ഈ ദേശിയോദ്യാനത്തിൻറെ മൂന്നിൽ രണ്ടു ഭാഗവും കടൽ ആണ്.[1] ഹിമയുഗത്തിനു മുൻപ് ഇത് ക്രോക്കർ മേഖലയിലെ മണൽക്കല്ലിന്റെ ഭാഗമായും മുഖ്യഭൂമിയിലെ അവസാദശിലയായും രൂപം പ്രാപിച്ചു. എന്നിരുന്നാലും ഏതാണ്ട് പത്തുലക്ഷം വർഷങ്ങൾക്ക് മുൻപ് മഞ്ഞുപാളികൾ സമുദ്രനിരപ്പിൽ മാറ്റം വരുത്തുകയും ഗയാ, സാപ്പി, മനുകാൻ, മാമുട്ടിക്ക്, സുലൂഗ് എന്നീ ദ്വീപുകൾ രൂപംകൊള്ളാൻ സമുദ്രത്തിന്റെ ഭാഗങ്ങൾ കടലിലൂടെ ഛേദിക്കപ്പെട്ടു. തീരപ്രദേശത്തെ കടൽത്തീരത്തെ മണൽക്കല്ലിലെ കിഴുക്കാംതൂക്കായ പാറ, ഗുഹകൾ, തേനീച്ചക്കൂട്‌, ആഴമുള്ള വിള്ളലുകൾ എന്നിവയിൽ ഈ തെളിവുകൾ കാണാൻ കഴിയും. മലേഷ്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന തുങ്കു അബ്ദുൾ റഹ്മാനാണ്[2] ഈ പാർക്കിന് നാമകരണം നടത്തിയത്.

ഡൗണ്ടൗൺ കൊട്ട കിണബാലിലുള്ള ജെസ്സൽടൺ പോയിന്റ് ഫെറി ടെർമിനൽ തുങ്കു അബ്ദുൽ റഹ്മാൻ നാഷണൽ പാർക്കിനടുത്തുള്ള (ഗയ, സാപ്പി, മനകാൻ, മമുട്ടിക്, സുലൂഗ്). ദ്വീപുകൾക്കുള്ള ഫയർ ടെർമിനൽ ആണ്. ഈ ഫെറി ടെർമിനൽ മനുകൻ ദ്വീപ് റിസോർട്ട്, ഗയാന റിസോർട്ട്, അല്ലെങ്കിൽ ബുൻഗ റായ റിസോർട്ട് എന്നിവയെ താമസത്തിന് ആശ്രയിക്കുന്നവർക്ക് പുറപ്പെടുന്ന സ്ഥലമാണ്.

കാലാവസ്ഥ[തിരുത്തുക]

എല്ലാ വർഷവും 23.8 മുതൽ 29.4 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് താപനില. കൂടാതെ ആർദ്രത വർഷം മുഴുവനും താരതമ്യേന ഉയർന്ന അവസ്ഥയിലാണ്.

അവലംബം[തിരുത്തുക]

  1. http://www.sabahparks.org.my/the-parks/tunku-abdul-rahman-park
  2. "Tunku Abdul Rahman, 87, Dead; First Prime Minister of Malaysia". New York Times. 7 December 1990. Retrieved 25 June 2015.

പുറം കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള തുങ്കു അബ്ദുൾ റഹ്മാൻ ദേശിയോദ്യാനം യാത്രാ സഹായി