കൊടിയാക്ക്, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊടിയാക്ക്, അലാസ്ക
Sun'aq
View of Kodiak from Pillar Mountain. At center, from top to bottom: the Near Island Bridge, downtown and the small boat harbor.
View of Kodiak from Pillar Mountain. At center, from top to bottom: the Near Island Bridge, downtown and the small boat harbor.
Motto(s): 
"Alaska's Emerald Isle"
Location in Alaska
Location in Alaska
CountryUnited States
StateAlaska
BoroughKodiak Island
IncorporatedSeptember 11, 1940[1]
Government
 • MayorPatricia B. "Pat" Branson[2]
 • State senatorGary Stevens (R)
 • State rep.Louise Stutes (R)
വിസ്തീർണ്ണം
 • ആകെ6.8 ച മൈ (12.10 കി.മീ.2)
 • ഭൂമി5.4 ച മൈ (9.5 കി.മീ.2)
 • ജലം3.5 ച മൈ (4.5 കി.മീ.2)
ഉയരം
49 അടി (15 മീ)
ജനസംഖ്യ
 (2010)
 • ആകെ6,130
 • കണക്ക് 
(2014)[3]
6,304
സമയമേഖലAlaska (AKST)
 • Summer (DST)UTC-9 (AKDT)
ZIP code
99615, 99619, 99697
Area code907
FIPS code02-40950
GNIS feature ID1404875
വെബ്സൈറ്റ്City Website

കൊടിയാക്ക്, അലാസ്കയിലെ കൊഡെയ്ക് ദ്വീപിലെ ഒരു പ്രധാനപട്ടണമാണ്. 3,670 സ്ക്വയർ മൈൽ വിസ്തീർണ്ണമുള്ള ഈ ദ്വീപ് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ്. ഈ ദ്വീപ് എമറാൾഡ് ദ്വീപെന്നും അറിയപ്പെടുന്നു.

ചരിത്രം[തിരുത്തുക]

തദ്ദേശവാസികളായ Alutiiq വർഗ്ഗക്കാർ 7,000 വർഷങ്ങളായി ഇവിടെ ജീവിച്ചുവരുന്നു. സ്റ്റീഫൻ ഗ്ലോട്ടോവ് എന്ന റഷ്യൻ പര്യവേക്ഷകനാണ് ദ്വീപ് കണ്ടുപിടിച്ചത്. അദ്ദേഹം Kad’yak(Кадьяк) എന്ന പേരാണ് നൽകിയത്. റഷ്യൻ കാലഘട്ടത്തിൽ ഇവിടം രോമവ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. അക്കലത്തെ റഷ്യൻ-അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പഴയ ഒരു പാണ്ടികശാല ഈ നഗരത്തിന്റെ പ്രധാനഭാഗത്ത് Baranov മ്യൂസിയം എന്ന പേരിൽ നിലനിർത്തിയിരിക്കുന്നു. 1808 ൽ പണിതുയർത്തിയ ഈ കെട്ടിടമാണ് അലാസ്ക സംസ്ഥാനത്തെ ഇന്നും നില നില്ക്കുന്ന ഏറ്റവും പഴയ കെട്ടിടം. റഷ്യൻ അമേരിക്കയുടെ ആദ്യ തലസ്ഥാനം ഇവിടെയായിരുന്നു. പിന്നീട് 1804 ൽ Novoarkhangelsk (ഇപ്പോഴത്തെ സിറ്റ്ക) യിലേയ്ക്കു തലസ്ഥാനം മാറ്റി സ്ഥാപിച്ചു.  റഷ്യൻ ചക്രവർത്തിയുടെ ഉത്തരവു പ്രകാരം  കടൽനായ്ക്കളെയും മറ്റും വേട്ടയാടി രോമവ്യവസായത്തെ പുഷ്ടിപ്പെടുത്തുന്നതിനും ഒരു സ്ഥിരമായ വാസസ്ഥലം പണിതുയർത്തുന്നതിനുമായി 1799 ൽ റഷ്യൻ-അമേരിക്കൻ കമ്പനി രൂപീകൃതമായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ അനിയന്ത്രിതമായ വേട്ടയാടൽ മൂലം കടൽനായ്ക്കളുടെ എണ്ണത്തിൽ വൻതോതിലുള്ള കുറവു വന്നു. അതുപോലെ യൂറോപ്യൻ കുടിയേറ്റക്കാരുടെ ആഗമനത്തോടെ യൂറോപ്പിലെ സാംക്രമിക രോഗങ്ങളും അവരുമായുള്ള ഏറ്റുമുട്ടലുകളും കാരണമായി തദ്ദേശവാസികളായ നേറ്റീവ് ഇന്ത്യൻസിന്റെ 85 ശതമാനവും ഇവിടെനിന്ന് അപ്രത്യക്ഷമായി. അലാസ്ക റഷ്യയിൽ നിന്ന് അമേരിക്കൻ ഐക്യനാടുകൾ വാങ്ങുന്ന കാലത്ത് കൊടിയാക്ക് ഒരു മത്സ്യ ബന്ധന കേന്ദ്രമായി മാറിയിരുന്നു.

ജനസംഖ്യ[തിരുത്തുക]

2000 ലെ സെൻസസ്‍ അനുസരിച്ച് കൊടിയാക്കിലെ ജനസംഖ്യ 6,334 ആകുന്നു. 46.40 ശതമാനം വെളുത്ത വർഗ്ഗക്കാർ, 0.69 ശതമാനം ആഫ്രിക്കൻ അമേരിക്കക്കാർ, 10.47 ശതമാനം നേറ്റീവ് ഇന്ത്യൻസ്, 31.73 ശതമാനം ഏഷ്യക്കാർ, 0.93 ശതമാനം പസിഫിക് ദ്വീപുവാസികൾ, 4.36 ശതമാനം മറ്റുവർഗ്ഗങ്ങൾ എന്നിങ്ങനെയാണ് ജനങ്ങളുടെ വംശീയമായ തരം തിരിക്കൽ.

അവലംബം[തിരുത്തുക]

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 84.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 90.
  3. "QuickFacts". United States Census Bureau. ശേഖരിച്ചത് 2016-03-09.
  4. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
"https://ml.wikipedia.org/w/index.php?title=കൊടിയാക്ക്,_അലാസ്ക&oldid=2918123" എന്ന താളിൽനിന്ന് ശേഖരിച്ചത്