കൊടിയാക് ദ്വീപ്

Coordinates: 57°28′N 153°26′W / 57.467°N 153.433°W / 57.467; -153.433
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടിയാക് ദ്വീപ്
Nickname: എമറാൾഡ് ഐൽ[1]
Geography
Locationശാന്ത സമുദ്രം
Coordinates57°28′N 153°26′W / 57.467°N 153.433°W / 57.467; -153.433
Archipelagoകൊഡിയാക് ദ്വീപസമൂഹം
Total islands25
Area9,311.24 km2 (3,595.09 sq mi)
Highest elevation4,469 ft (1,362.2 m)
Highest pointകൊനിയാഗ് കൊടുമുടി
Administration
യു.എസ്.
Stateഅലാസ്ക
ബറോകൊഡിയാക് ദ്വീപ്
Largest settlementകൊടിയാക് (pop. 6,130)
Demographics
Population13,592 (2010)
Pop. density1.46 /km2 (3.78 /sq mi)
Ethnic groupsAlutiiq, European, Filipino
other Asian and Indigenous peoples,
Hispanics, including Filipino Hispanics

അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തിന്റെ തെക്കൻ തീരത്ത്, അലാസ്ക പ്രധാനകരയിൽനിന്ന് ഷെലിക്കോഫ് കടലിടുക്ക് കൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുന്ന ഒരു വലിയ ദ്വീപാണ് കൊടിയാക് ദ്വീപ് (അലൂട്ടിക്: ക്വിർട്ടാക്ക്, റഷ്യൻ: Кадьяк). കൊടിയാക് ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപും അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ വലിയ ദ്വീപുമായ ഇത് ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളിൽ എൺപതാം സ്ഥാനത്താണ്. സൈപ്രസിനേക്കാൾ ഒരൽപ്പം വലിപ്പക്കുടുതലുള്ള ഇത് 9,311.24 ചതരശ്ര കിലോമീറ്റർ (3,595.09 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ളതാണ്.[2] 160 കിലോമീറ്റർ (99 മൈൽ) നീളവും 16 മുതൽ 97 കിലോമീറ്റർ വരെ (10 മുതൽ 60 മൈൽ വരെ) വീതിയുമുണ്ട് ഈ ദ്വീപിന്. അലൂഷ്യൻ ട്രെഞ്ച് തീരത്ത് സ്ഥിതിചെയ്യുന്ന കൊടിയാക് സീമൗണ്ടിന്റെ പേരാണ് കോഡിയാക് ദ്വീപിനു നൽകപ്പെട്ടിരിക്കുന്നത്. ദ്വീപിലെ ഏറ്റവും വലിയ സമൂഹം അലാസ്കയിലെ കൊടിയാക് നഗരമാണ്.

വടക്കും കിഴക്കും ഇടതിങ്ങിയ വനംനിരകളും എന്നാൽ തെക്കൻഭാഗം മിക്കവാറും വൃക്ഷരഹിതവുമായ കോഡിയാക് ദ്വീപ് പർവതപ്രദേശമാണ്. ദ്വീപിലുള്ള ആഴമേറിയതും ഹിമ രഹിതവുമായ നിരവധി ഉൾക്കടലുകൾ, നൗകകൾക്ക് സുരക്ഷിതമായി നങ്കൂരമിടാൻ അവസരം നൽകുന്നു. ദ്വീപിന്റെ മൂന്നിൽ രണ്ട് ഭാഗംവരുന്ന തെക്കുപടിഞ്ഞാറൻ ഭാഗവും കോഡിയാക് ദ്വീപസമൂഹത്തിന്റെ ഭൂരിഭാഗത്തേയും പോലെ കൊടിയാക് ദേശീയ വന്യജീവി സങ്കേതത്തിൻറെ ഭാഗമാണ്.

അലാസ്കയിലെ കൊടിയാക് ദ്വീപ് ബറോയുടെയും കൊടിയാക് ദ്വീപസമൂഹത്തിന്റെയും ഭാഗമാണ് കോഡിയാക് ദ്വീപ്. കൊടിയാക് ദ്വീപിലെ ഏഴ് സമൂഹങ്ങളിൽ ഒന്നായ കൊടിയാക് പട്ടണം ദ്വീപിലെ പ്രധാന നഗരമാണ്. ദ്വീപിനും പുറം ലോകത്തിനുമിടയിലുള്ള എല്ലാ വാണിജ്യ ഗതാഗതവും ഈ നഗരത്തിലൂടെ, കടത്തുവഞ്ചികൾവഴിയോ എയർലൈൻ വഴിയോ കടന്നു പോകുന്നു. അഖിയോക്, ഓൾഡ് ഹാർബർ, കാർലുക്ക്, ലാർസെൻ ബേ, പോർട്ട് ലയൺസ്, കേപ് ചിനിയാക്കിനടുത്തുള്ള ഒരു അസംഘടിത സമൂഹം എന്നിവയാണ് ഇവിടെയുള്ള മറ്റ് വാസസ്ഥലങ്ങൾ. അടുത്തുള്ള സ്പ്രൂസ് ദ്വീപിലെ ഔസിങ്കി ഗ്രാമവും ദ്വീപിലെ സമൂഹത്തിന്റെ ഭാഗമാണ്.

കോസ്റ്റ് ഗാർഡ് ബേസ് കോഡിയാക്, കോസ്റ്റ് ഗാർഡ് എയർ സ്റ്റേഷൻ കൊടിയാക്, കമ്മ്യൂണിക്കേഷൻ സ്റ്റേഷൻ കൊടിയാക്, എയ്ഡ്സ് ടു നാവിഗേഷൻ സ്റ്റേഷൻ കൊടിയാക് എന്നിവ ഉൾപ്പെടുന്ന ബൃഹത്തായ യുഎസ് കോസ്റ്റ് ഗാർഡ് താവളം കോഡിയാക്കിൽ സ്ഥിതിചെയ്യുന്നു. പസഫിക് സ്‌പേസ്പോർട്ട് കോംപ്ലക്‌സിന്റെ ആസ്ഥാനവും ഈ ദ്വീപിലാണ്.

കോഡിയാക് കരടിയും കിംഗ് ക്രാബും ദ്വീപ് തദ്ദേശ ജീവികളാണ്. മത്സ്യബന്ധനമാണ് ദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പ്രവർത്തനം.  മത്സ്യബന്ധനത്തിൽ പസഫിക് സാൽമൺ, പസഫിക് ഹാലിബട്ട്, ഞണ്ട് എന്നിവ ഉൾപ്പെടുന്നു. സാൽമൺ റണ്ണിന് (സമുദ്രത്തിൽ നിന്ന് കുടിയേറുന്ന സാൽമൺ മത്സ്യങ്ങൾ നദികളുടെ മുകൾ ഭാഗത്തേക്ക് നീന്തി ചരൽത്തട്ടിൽ മുട്ടയിട്ടു വളരുന്ന സമയം) പേരുകേട്ടതാണ് കാർലക് നദി. മരം മുറിക്കൽ, മേച്ചിൽ പ്രദേശങ്ങൾ, നിരവധി കാനറികൾ, അൽപമാത്രമായ ചെമ്പ് ഖനനം എന്നിവയും ഇവിലെ പ്രാബല്യത്തിലുണ്ട്.

ചരിത്രം[തിരുത്തുക]

കൊടിയാക് ദ്വീപുകളിൽ നിന്നുള്ള പ്രാദേശിക കരകൌശല വസ്തുക്കൾ; ഒരു റഷ്യൻ ജേണലിൽ നിന്നുള്ള c.1805 ലെ മുദ്രണം.
കൊടിയാക് ദ്വീപ് ഉൾപ്പെടുന്ന ഭൂപടം
1805 ൽ കൊടിയാക്കിലെ ത്രീ സെയിന്റ്സ് ബേയുടെയും സെന്റ് പോളിന്റെയും സ്ഥാനം.

അലാസ്ക സ്വദേശികളുടെ അലൂട്ടിക് രാഷ്ട്രമായ സുഗ്പിയാക്കിന്റെ പൂർവ്വിക ദേശമാണ് കോഡിയാക്. ഇവിടുത്തെ യഥാർത്ഥ നിവാസികൾ വേട്ടയാടൽ, മീൻപിടുത്തം, കൃഷി, ശേഖരണം എന്നിവയിലൂടെ ജീവിച്ചിരുന്നു. 1763 ൽ റഷ്യൻ രോമ വ്യാപാരി സ്റ്റെപാൻ ഗ്ലോറ്റോവാണ് കൊടിയാക് ദ്വീപിൽ പര്യവേക്ഷണം നടത്തിയത്.

1784 ൽ കൊടിയാക് ദ്വീപിലെ ത്രീ സെയിന്റ്സ് ബേയിൽ ഒരു റഷ്യൻ വാസസ്ഥലം സ്ഥാപിച്ച രോമക്കച്ചവടക്കാരനായ ഗ്രിഗറി ഷെലിക്കോവിന്റെ കീഴിലുള്ള റഷ്യൻ പര്യവേക്ഷകരാണ് ദ്വീപിൽ ആദ്യമായി താമസമാക്കിയവർ. ഇന്നത്തെ ഓൾഡ് ഹാർബർ ഗ്രാമം അതിനുസമീപത്തായി വികസിച്ചു..[3]:162–163 1792 ൽ കുടിയേറ്റകേന്ദ്രം ഇന്നത്തെ കോഡിയാക്കിന്റെ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും അലാസ്ക സ്വദേശികളുമായുള്ള റഷ്യൻ രോമക്കച്ചവടത്തിന്റെ ഒരു കേന്ദ്രമായി മാറുകയും ചെയ്തു.

1793-ൽ, റഷ്യ-അമേരിക്ക വാസസ്ഥലങ്ങളുടെ വിജയകരമായ വികസനത്തിനും കപ്പൽശാലകളും ഫാക്ടറികളും സ്ഥാപിക്കുന്നതിനുമായി ഇർകുട്‌സ്കിലെ ഗവർണർ ജനറലിന്റെ സഹായത്തോടെ ഇരുപത് കരകൌശലത്തൊഴിലാളികളേയും പത്ത് കർഷക കുടുംബങ്ങളേയും അവർക്ക് സർക്കാർ നികുതി നൽകേണ്ട ബാധ്യതയോടെ ഷെലിഖോവിനു നൽകി.[4] ഷെലിക്കോവിന് നൽകപ്പെട്ട ഈ താമസക്കാർ പൂർണ അർത്ഥത്തിലുള്ള കുടിയാന്മാരായിരുന്നില്ല. കുടിയേറ്റക്കാരെ വിൽക്കാനോ പണയംവയ്ക്കാനോ വിട്ടുകൊടുക്കാനോ കഴിയില്ല എന്നതുപോലെതന്നെ ഷെലിക്കോവ്-ഗോളിക്കോവ് കമ്പനി നിലനിന്നിരുന്നിടത്തോളം കാലം അവർ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു.[5]

1784-ൽ ഷെലെഖോവും 130 റഷ്യൻ രോമക്കച്ചവടക്കാരുംചേർന്ന് സിറ്റ്കാലിഡാക് ദ്വീപിന്റെ കിഴക്കൻ തീരത്തുനിന്നകലെയുള്ള ഒരു ചെറിയ സ്റ്റാക്ക് ദ്വീപായ റെഫ്യൂജ് റോക്കിലെ നൂറുകണക്കിന് ക്വിൿർതാർമ്യൂട്ട് സുഖ്പിയാറ്റ് ("കിക്ക്ർതാക്ക് / കൊഡിയാക്കുകളിലെ സഗ്പിയാക്ക് ജനത") അല്യൂട്ടിക് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്തു. സിറ്റ്കലിഡക് ദ്വീപിന്റെ. അലൂട്ടിക്ക് ഭാഷയിൽ, ഈ പുണ്യസ്ഥലം ഇപ്പോൾ "മരവിപ്പിക്കാൻ" എന്ന അർത്ഥംവരുന്ന Awa'uq എന്നറിയപ്പെടുന്നു.[6]

വേട്ടയാടൽ, ശേഖരണം, ഭക്ഷണ സംസ്കരണം, രോമ സംസ്കരണം എന്നിവ അല്യൂട്ടുകളിൽ റഷ്യൻ കുടിയേറ്റക്കാർ അടിച്ചേൽപ്പിച്ചു.[7] ബന്ദികളാക്കൽ, ശാരീരിക ഭീഷണി, ശിക്ഷ എന്നിവയിലൂടെയാണ് തദ്ദേശീയ തൊഴിലാളികളെ ഈ ജോലികൾക്ക് നിയോഗിച്ചത്.[8] പിന്നീട് അല്യൂട്ടിക് സ്ത്രീകൾക്ക് വാട്ടർപ്രൂഫ് കുപ്പായങ്ങളിൽ തുന്നിച്ചേർക്കുവാനുള്ള ഒട്ടർ രോമചർമ്മം, പക്ഷികളുടെ ചർമ്മം എന്നിവയുടെ നിശ്ചിത വിഹിതം നേടാൻ അല്യൂട്ടിക് പുരുഷന്മാർ നിർബന്ധിതരായി.[9] അല്യൂട്ടിക് സ്ത്രീകൾ തുന്നിയെടുത്ത നനവുതട്ടാത്ത വസ്ത്രങ്ങൾ റഷ്യൻ രോമക്കച്ചവടക്കാർക്ക് അല്യൂട്ടിക് പുരുഷന്മാർ കൊണ്ടുവന്നുകൊടുത്ത രോമങ്ങൾക്കുള്ള പണമായി നൽകിയിരുന്നു.[10]

1793-ൽ കാതറിൻ II ന്റെ അംഗീകാരത്തേത്തുടർന്ന് 1794-ൽ കൊടിയാക് ദ്വീപിൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ വലാം മൊണാസ്ട്രിയിൽ നിന്നുള്ള ഒരു കൂട്ടം സന്യാസിമാർ റഷ്യൻ അമേരിക്കയിലെ ഓർത്തഡോക്സ് മിഷൻ സ്ഥാപിച്ചു.[11]

റഷ്യൻ രോമക്കച്ചവടക്കാർ നീർനായ് വേട്ടയാടൽ പ്രവർത്തനങ്ങൾ വിപുലമാക്കിയതിന്റെ ഫലമായി രോമവാഹകരായ മൃഗങ്ങളുടെ പ്രാദേശിക ജനസംഖ്യ കുറ്റിയറ്റുപോകുകയും ചെയ്തതോടെ കൂടുതൽ ദൂരെയുള്ള പ്രദേശങ്ങളിൽ കൂടുതൽ സമയത്തേയ്ക്കു വേട്ടയാടാൻ അല്യൂട്ടിക് പുരുഷന്മാർ നിർബന്ധിക്കപ്പെട്ടു.[12] പരമ്പരാഗതമായി ചെയ്തിരുന്നതിൽനിന്നു വ്യത്യസ്ഥമായി സ്തീകൾക്കും കൗമാരക്കാർക്കും വൃദ്ധരായവർക്കും രോഗികളുമായവർക്കും ഭക്ഷണം നൽകുകയെന്ന കർത്തവ്യത്തിനുപകരം ശരീരപുഷ്ടിയുള്ള പുരുഷന്മാർ രോമത്തിനായി വേട്ടയാടുകയും മൃഗങ്ങളെ കുടുക്കുകയും ചെയ്യുന്നതിലേയ്ക്ക് നിയോഗിക്കപ്പെട്ടതിനാൽ അല്യൂട്ടിക്ക് കുടുംബങ്ങൾ പട്ടിണിയും ശാരീരികമായ വേർതിരിക്കലും നേരിട്ടു.[13]

1837-1839 ൽ ഒരു വസൂരി പകർച്ചവ്യാധി റഷ്യൻ അമേരിക്കയിലെ എല്ലാ പ്രദേശങ്ങളിലും വ്യാപിക്കുകയും തദ്ദേശീയ ജനസംഖ്യയുടെ മൂന്നിലൊന്ന് നശിപ്പിക്കുകയും ചെയ്തു.[14] കോഡിയാക് ദ്വീപിലെ ശേഷിച്ച അല്യൂട്ടിക് വംശജർ ഏഴ് സെറ്റിൽമെന്റുകളായി യോജിപ്പിക്കപ്പെട്ടതോടെ അവിടെ റഷ്യൻ-അമേരിക്കൻ കമ്പനി കൂടുതൽ എളുപ്പത്തിൽ മെഡിക്കൽ, വിദ്യാഭ്യാസ, മത സേവനങ്ങൾ വാഗ്ദാനം ചെയ്തു.[15] തദ്ദേശീയർക്കു നൽകിയ കുത്തിവയ്പ്പിലൂടെ വസൂരി പകർച്ചവ്യാധി അവസാനിപ്പിച്ചു.[16]

1867-ൽ അലാസ്ക അമേരിക്കൻ ഐക്യനാടുകൾ വിലയ്ക്കു വാങ്ങിയതിനെത്തുടർന്ന് ദ്വീപ് അമേരിക്കയുടെ ഭാഗമായി. ക്രമേണ അമേരിക്കക്കാർ അവിടെ താമസമാക്കുകയും വേട്ടയിലും മീൻപിടുത്തത്തിലും ഏർപ്പെടുകയും ചെയ്തു.

1912 നോവരുപ്ത അഗ്നിപർവ്വത വിസ്‌ഫോടനം

കോഡിയാക് ദ്വീപിന്റെ 100 മൈൽ (160 കിലോമീറ്റർ) അകലെ വടക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന നോവരുപ്ത അഗ്നിപർവ്വതത്തിൽ, 1912 ജൂൺ 6 മുതൽ ജൂൺ 8 വരെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊട്ടിത്തെറിയുണ്ടായി. 60 മണിക്കൂർ പൊട്ടിത്തെറിയുടെ സമയത്ത് കൊടിയാക് ദ്വീപിലെ ജനജീവിതം സ്‌തംഭിച്ചു. ചാരത്തിന്റെ പതനത്താലുള്ള ഇരുട്ടും സൾഫർ ഡയോക്സൈഡ് വാതകവും മൂലം ഉണ്ടാകുന്ന ശ്വാസംമുട്ടലും ഗ്രാമീണരെ നിസ്സഹായരാക്കി. കോഡിയാക്കിലെ 500 നിവാസികളിൽ, ചീങ്കണ്ണുകളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും വ്യാപകമായിരുന്നു. ജലം കുടിക്കാൻ കഴിയാത്തവിധം മലിനമായി. റേഡിയോ ആശയവിനിമയം തടസ്സപ്പെടുകയും ദൂരക്കാഴ്ച്ച അസാദ്ധ്യമായിത്തീരുകയും ചെയ്തു. ഒരടിയിലധികം കനത്തിലുള്ള ചാരത്തിന്റെ ഭാരം ഗ്രാമത്തിലെ മേൽക്കൂരകൾ തകർത്തു. സമീപത്തെ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് ചാരമടങ്ങിയ ഹിമപാതങ്ങൾ താഴേക്ക് പതിച്ചതിനാൽ കെട്ടിടങ്ങൾ തകർന്നു.[17][18] ജൂൺ 9 ന്, കൊടിയാക് ഗ്രാമവാസികൾ മൂന്ന് ദിവസത്തിനുള്ളിൽ ആദ്യത്തെ, ചാരരഹിതമായ ആകാശം കണ്ടു, പക്ഷേ അവരുടെ പരിസ്ഥിതിയിൽ നാടകീയമായ മാറ്റം സംഭവിച്ചിരുന്നു. കോഡിയാക് ദ്വീപിലെ വന്യജീവികൾ പൊട്ടിത്തെറിയിലെ ചാരവും ആസിഡ് മഴയും മൂലം തുടച്ചുമാറ്റപ്പെട്ടു. കരടികളും മറ്റ് വന്യജീവികളും കട്ടിയുള്ള ചാരത്തിന്റെ വ്യാപനത്തിൽ അന്ധത ബാധിക്കുകയും സസ്യങ്ങളും ചെറു മൃഗങ്ങളും പൊട്ടിത്തെറിയിൽ നശിച്ചതിനാൽ ധാരാളം മൃഗങ്ങൾ പട്ടിണി കിടന്നു മരിക്കുകയും ചെയ്തു. ധാരാളം സസ്യങ്ങളും ചെറിയ മൃഗങ്ങളും പൊട്ടിത്തെറിച്ചു. അഗ്നിപർവ്വത ഭസ്മം പൂശപ്പെട്ട പക്ഷികൾക്ക് അന്ധത ബാധിക്കുകയും നിലത്തു വീണ ചാരത്തിൽ പൂണ്ടുപോകുകയും ചെയതു. പ്രദേശത്ത് സമൃദ്ധമായിരുന്ന കൊതുകുകൾപോലും ഉന്മൂലനം ചെയ്യപ്പെട്ടു. ചാരം തങ്ങിനിൽക്കുന്ന വെള്ളത്തിൽ പ്രദേശത്തെ ജലജീവികൾ നശിച്ചുപോയി. ജീവിതചക്രത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള സാൽമൺ മത്സ്യങ്ങൾ പൊട്ടിത്തെറിയും അതിന്റെ പ്രത്യാഘാതങ്ങളും മൂലം നശിപ്പിക്കപ്പെട്ടു. 1915 മുതൽ 1919 വരെയുള്ള കാലഘട്ടത്തിൽ തെക്കുപടിഞ്ഞാറൻ അലാസ്കയിലെ സാൽമൺ-ഫിഷിംഗ് വ്യവസായം പൂർണ്ണായി തകർന്നടിഞ്ഞു.[19] 1964 ലെ ഭൂകമ്പം

1964 ലെ ഗുഡ് ഫ്രൈഡേ ഭൂകമ്പവും സുനാമിയും ദ്വീപിനെ ബാധിക്കുകയും ഇത് നദീതടപ്രദേശം, ബിസിനസ് ഡിസ്ട്രിക്റ്റ്, നിരവധി ഗ്രാമങ്ങൾ എന്നിവ ധാരാളമായി നശിപ്പിച്ചു.[20]

കാലാവസ്ഥ[തിരുത്തുക]

കൊഡിയാക്ക് ദ്വീപിലെ കാലാവസ്ഥ അലാസ്കൻ വർഗ്ഗീകരണപ്രകാരം മിതശീതോഷ്ണമാണ്. ഡിസംബർ മുതൽ മാർച്ച് വരെ ശീതകാലവും ജൂൺ മുതൽ ഓഗസ്റ്റ് വരെ വേനൽക്കാലവുമാണ്.[21]

Kodiak, Alaska പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 54
(12)
60
(16)
57
(14)
70
(21)
80
(27)
86
(30)
82
(28)
84
(29)
80
(27)
74
(23)
60
(16)
62
(17)
86
(30)
ശരാശരി കൂടിയ °F (°C) 35
(2)
36
(2)
38
(3)
43
(6)
49
(9)
55
(13)
60
(16)
61
(16)
56
(13)
46
(8)
39
(4)
36
(2)
46.2
(7.8)
ശരാശരി താഴ്ന്ന °F (°C) 25
(−4)
24
(−4)
27
(−3)
32
(0)
38
(3)
44
(7)
48
(9)
49
(9)
43
(6)
34
(1)
29
(−2)
25
(−4)
34.8
(1.5)
താഴ്ന്ന റെക്കോർഡ് °F (°C) −16
(−27)
−12
(−24)
−6
(−21)
7
(−14)
18
(−8)
30
(−1)
35
(2)
34
(1)
26
(−3)
7
(−14)
0
(−18)
−9
(−23)
−16
(−27)
മഴ/മഞ്ഞ് inches (mm) 8.17
(207.5)
5.72
(145.3)
5.22
(132.6)
5.48
(139.2)
6.31
(160.3)
5.38
(136.7)
4.12
(104.6)
4.48
(113.8)
7.84
(199.1)
8.36
(212.3)
6.63
(168.4)
7.64
(194.1)
75.35
(1,913.9)
മഞ്ഞുവീഴ്ച inches (cm) 14.5
(36.8)
14.7
(37.3)
10.3
(26.2)
7.5
(19.1)
0.2
(0.5)
0
(0)
0
(0)
0
(0)
0
(0)
1.4
(3.6)
7.3
(18.5)
15.6
(39.6)
71.5
(181.6)
ഉറവിടം: [21]

വിദ്യാഭ്യാസരംഗം[തിരുത്തുക]

യൂണിവേഴ്സിറ്റി ഓഫ് അലാസ്ക ആങ്കറേജിന്റെ  50 ഏക്കർ (20 ഹെക്ടർ) കാമ്പസ് 1968 ൽ ഇവിടെ ആരംഭിച്ചു. ഇത് കൊടിയാക് നഗരത്തിന് 2 മൈൽ (3.2 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.[22]

ഉദ്യാനങ്ങളും സംരക്ഷിത പ്രദേശങ്ങളും[തിരുത്തുക]

ദ്വീപിന്റെ മൂന്നിൽ രണ്ട് ഭാഗവും കോഡിയാക് ദേശീയ വന്യജീവി അഭയകേന്ദ്രത്തിനകത്തായി സ്ഥിതിചെയ്യുന്നതോടൊപ്പം ഇവിടെ റോഡ് സൗകര്യവുമില്ല. ക്യാമ്പിംഗ്, പിക്നിക് മേഖലകൾ, ബീച്ചുകൾ, ബുസ്കിൻ നദിയിലെ സാൽമൺ, ട്രൌട്ട് മത്സ്യബന്ധനം എന്നിവയ്ക്കു സൌകര്യമുള്ള ബുസ്കിൻ റിവർ സ്റ്റേറ്റ് റിക്രിയേഷൻ സൈറ്റിലേയ്ക്കുള്ള പ്രവേശന പാതയുടെ വലതുവശത്തായി ചിനിയാക് ഹൈവേയിലാണ് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.[23]

പസാഗ്ഷാക്ക് റിവർ സ്റ്റേറ്റ് റിക്രിയേഷൻ സൈറ്റ് 25 ഏക്കർ (10 ഹെക്ടർ) വിസ്തീർണ്ണമുള്ള ഒരു ഉദ്യാനമാണ്. ഇവിടെ ചെറിയ ക്യാമ്പ് ഗ്രൗണ്ടും മികച്ച സാൽമൺ, ട്രൌട്ട്  മത്സ്യബന്ധന സൌകര്യമുള്ള ഏതാനും ദ്വീപുകളിലേയ്ക്കുള്ള പ്രവേശന മാർഗ്ഗവും സ്ഥിതിചെയ്യുന്നു.[24] ഫോർട്ട് ആബർ‌ക്രോംബി സ്റ്റേറ്റ് ഹിസ്റ്റോറിക്കൽ പാർക്കും ഈ ദ്വീപിലാണുള്ളത്.

അവലംബം[തിരുത്തുക]

  1. "Kodiak". Alaska Magazine. Retrieved August 28, 2013.
  2. Dunham, Mike (July 31, 2010). "Turns out Kodiak is largest U.S. island, depending on viewpoint". Anchorage Daily News. Archived from the original on August 2, 2010. Retrieved August 1, 2010.
  3. Brown, S.R., 2009, Merchant Kings, New York:St. Martin's Press, ISBN 9780312616113
  4. Grinëv, Andrei (2013). "The First Russian Settlers in Alaska". Historian. 75 (3): 443–474. doi:10.1111/hisn.12012.
  5. Grinëv, Andrei (2013). "The First Russian Settlers in Alaska". Historian. 75 (3): 443–474. doi:10.1111/hisn.12012.
  6. Ben Fitzhugh (2003), The Evolution of Complex Hunter-Gatherers: Archaeological Evidence from the North Pacific, Kluwer Academic/Plenum Publishers, New York, 2003
  7. Etnier, Michael A.; Partlow, Megan A.; Foster, Nora R. (February 2016). "Alutiiq Subsistence Economy at Igvak, a Russian-American Artel in the Kodiak Archipelago". Arctic Anthropology. 53 (2): 52–68. doi:10.3368/aa.53.2.52.
  8. Margaris, Amy V.; Rusk, Mark A.; Saltonstall, Patrick G.; Odell, Molly (2015). "Cod Fishing in Russian America: The Archaeology of a 19th-Century Alutiiq Work Camp on Alaska's Kodiak Island". Arctic Anthropology. 52 (1): 102–126. doi:10.3368/aa.52.1.102.
  9. Margaris, Amy V.; Rusk, Mark A.; Saltonstall, Patrick G.; Odell, Molly (2015). "Cod Fishing in Russian America: The Archaeology of a 19th-Century Alutiiq Work Camp on Alaska's Kodiak Island". Arctic Anthropology. 52 (1): 102–126. doi:10.3368/aa.52.1.102.
  10. Margaris, Amy V.; Rusk, Mark A.; Saltonstall, Patrick G.; Odell, Molly (2015). "Cod Fishing in Russian America: The Archaeology of a 19th-Century Alutiiq Work Camp on Alaska's Kodiak Island". Arctic Anthropology. 52 (1): 102–126. doi:10.3368/aa.52.1.102.
  11. Danver, Steven L. (2017). "The Orthodox Church in Russian America: Colonization and Missions to Alaska's Native Peoples". Journal of the West. 56 (2): 2–8.
  12. Margaris, Amy V.; Rusk, Mark A.; Saltonstall, Patrick G.; Odell, Molly (2015). "Cod Fishing in Russian America: The Archaeology of a 19th-Century Alutiiq Work Camp on Alaska's Kodiak Island". Arctic Anthropology. 52 (1): 102–126. doi:10.3368/aa.52.1.102.
  13. Bland, Richard L. (2015). "SMALLPOX, ALEUTS, AND KAYAKS: A TRANSLATION EDUARD BLASHKE'S ARTICLE ON HIS TRIP THROUGH THE ALEUTIAN ISLANDS IN 1838". Journal of Northwest Anthropology. 49 (1): 71–86.
  14. Margaris, Amy V.; Rusk, Mark A.; Saltonstall, Patrick G.; Odell, Molly (2015). "Cod Fishing in Russian America: The Archaeology of a 19th-Century Alutiiq Work Camp on Alaska's Kodiak Island". Arctic Anthropology. 52 (1): 102–126. doi:10.3368/aa.52.1.102.
  15. Margaris, Amy V.; Rusk, Mark A.; Saltonstall, Patrick G.; Odell, Molly (2015). "Cod Fishing in Russian America: The Archaeology of a 19th-Century Alutiiq Work Camp on Alaska's Kodiak Island". Arctic Anthropology. 52 (1): 102–126. doi:10.3368/aa.52.1.102.
  16. Bland, Richard L. (2015). "SMALLPOX, ALEUTS, AND KAYAKS: A TRANSLATION EDUARD BLASHKE'S ARTICLE ON HIS TRIP THROUGH THE ALEUTIAN ISLANDS IN 1838". Journal of Northwest Anthropology. 49 (1): 71–86.
  17.  This article incorporates public domain material from the National Park Service website http://www.avo.alaska.edu/volcanoes/volcact.php?volcname=novarupta&page=impact&eruptionid=456 by Jennifer Adleman.
  18. Fierstein, Judy; Hildreth, Wes (2001). "Preliminary volcano-hazard assessment for the Katmai volcanic cluster, Alaska". U.S. Geological Survey: 59. Open-File Report OF 00-0489. {{cite journal}}: Cite journal requires |journal= (help)
  19. Fierstein, Judy; Hildreth, Wes; Hendley, J. W. II.; Stauffer, P. H. (1998). "Can another great volcanic eruption happen in Alaska?". U.S. Geological Survey. Fact Sheet FS 0075-98. {{cite journal}}: Cite journal requires |journal= (help)
  20. "1964 Earthquake & Tidal Wave". Explore Kodiak History & Culture. Kodiak Island Convention & Visitors Bureau. Archived from the original on 2015-01-02. Retrieved 2010-11-25.
  21. 21.0 21.1 "Intellicast - Kodiak Historic Weather Averages in Alaska (99615)". www.intellicast.com (in ഇംഗ്ലീഷ്). Retrieved 2018-09-20.
  22. Kodiak College
  23. The Milepost, 2018 edition, page 578, ISBN 9781892154378
  24. Pasagshak River SRS, Alaska Department of Natural Resources
"https://ml.wikipedia.org/w/index.php?title=കൊടിയാക്_ദ്വീപ്&oldid=3803505" എന്ന താളിൽനിന്ന് ശേഖരിച്ചത്