കൈൻറി തടാകം

Coordinates: 42°59′15″N 78°27′50″E / 42.98750001°N 78.4638888989°E / 42.98750001; 78.4638888989
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈൻറി തടാകം
കൈൻറി തടാകം is located in Kazakhstan
കൈൻറി തടാകം
കൈൻറി തടാകം
Location in Kazakhstan
നിർദ്ദേശാങ്കങ്ങൾ42°59′15″N 78°27′50″E / 42.98750001°N 78.4638888989°E / 42.98750001; 78.4638888989
തദ്ദേശീയ നാമംҚайыңды көлі
Basin countriesKazakhstan
പരമാവധി നീളം400 m (1,300 ft)
പരമാവധി ആഴം30 m (98 ft)
ഉപരിതല ഉയരം2,000 m (6,600 ft)

കൈൻറി തടാകം കസാഖ്സ്ഥാനിൽ സ്ഥിതി ചെയ്യുന്ന 400 മീറ്റർ നീളമുള്ള (1,300 അടി) ഒരു തടാകമാണ്. തടാകം ഏകദേശം 30 മീറ്റർവരെ (98 അടി) ആഴത്തിൽ എത്തുന്നു. അൽമാട്ടി നഗരത്തിൽ നിന്ന് 129 കിലോമീറ്റർ (80 മൈൽ) കിഴക്ക്-തെക്ക് കിഴക്കൻ ദിശയിൽ സ്ഥിതിചെയ്യുന്ന ഈ തടാകം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്റർ (6,600 അടി) ഉയരത്തിലാണ്.[1][2]

ചരിത്രം[തിരുത്തുക]

കസാക്കിസ്ഥാന്റെ തെക്ക് ഭാഗത്തായി, കോൾസെ ലേക്സ് ദേശീയോദ്യാനത്തിനുള്ളിലാണ് കൈൻറി തടാകം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,000 മീറ്റർ (6,600 അടി) ഉയരത്തിൽ, അൽമാട്ടി നഗരത്തിൽ നിന്ന് 130 കിലോമീറ്റർ (81 മൈൽ) കിഴക്ക് ഭാഗത്താണ് ഇതിൻറെ സ്ഥാനം. 1911-ൽ വടക്കൻ ടിയാൻഷാൻ പർവതനിരകളിൽ ഭൂകമ്പത്തെത്തുടർന്ന് വൻതോതിലുള്ള ചുണ്ണാമ്പുകൽ മണ്ണിടിച്ചിലിന്റെ ഫലമായി ഒരു പ്രകൃതിദത്തമായ അണക്കെട്ട് രൂപംപ്രാപിച്ചതിനേത്തുടർന്നാണ് ഈ പ്രദേശത്ത് തടാകം രൂപപ്പെട്ടത്. ഇത് മലയിടുക്കിൽ തടസം സൃഷ്ടിച്ചതോടെ അവിടെ മഞ്ഞുരുകയെത്തുന്ന നദീജലം നിറഞ്ഞു. ഏകദേശം 400 മീറ്റർ നീളമുള്ള കൈൻറി തടാകം അതിന്റെ ഏറ്റവും ആഴമേറിയ സ്ഥലത്ത് 30 മീറ്റർ അല്ലെങ്കിൽ ഏകദേശം 100 അടി ആഴത്തിൽവരെ എത്തുന്നു. ഇത് ഏതാനും മീറ്റർ കൂടിയ ആഴമുള്ള അടുത്തുള്ള കോൾസായ് തടാകങ്ങളേക്കാൾ വളരെ കുറവാണ്. ചുണ്ണാമ്പുകല്ല് നിക്ഷേപത്താൽ മാറ്റം വരുത്തപ്പെട്ട തടാകത്തിലെ ജലം നീലിമകലർന്ന പച്ച നിറം നിലനിർത്തുന്നു. 'കൈന്റി കുൾ' എന്ന വാക്കിന്റെ അർത്ഥം കസാഖ് ഭാഷയിൽ ബിർച്ച് ട്രീ തടാകം എന്നാണ്. കോൾസായ് തടാകങ്ങളുടെ ഭാഗമായി കണക്കാക്കപ്പെടുന്ന ഒരു തടാകമാണ് കൈന്റി തടാകം, എന്നിരുന്നാലും യഥാർത്ഥത്തിൽ മറ്റ് രണ്ട് തടാകങ്ങളായ കോൾസായ് 1, കോൾസായ് 2 എന്നിവയിൽ നിന്ന് സ്വയം നീക്കം ചെയ്യപ്പെട്ട ഒരു പ്രദേശത്താണ് കൈന്റി സ്ഥിതിചെയ്യുന്നത്.[3]

തടാകത്തിൽ മുമ്പ് വെള്ളത്തിനടിയിലായിപ്പോയ ഏഷ്യൻ സ്പ്രൂസ് മരങ്ങളുടെ തായ്‌ത്തടികൾ ജലോപരിതലത്തിലേയ്ക്ക് ഉയർന്നു നിൽക്കുന്നതു കാണാം. ഈ പ്രദേശം പലപ്പോഴും "മുങ്ങിപ്പോയ വനം" എന്ന് വിളിക്കപ്പെടുന്നു. തടാകത്തിലെ തണുത്ത താപനില മരങ്ങൾ സംരക്ഷിക്കപ്പെടാൻ സഹായിക്കുന്നതിനാൽ ഇതിൽ ആൽഗകളും മറ്റ് വിവിധ ജലസസ്യങ്ങളും പടർന്ന് വളരുകയുംചെയ്യുന്നു.[4] തടാകത്തിലേയ്ക്കുള്ള പ്രവേശനം വളരെ ബുദ്ധിമുട്ടുള്ളതിനാൽ ഇത് പൊതുവെ കോൾസായ് തടാകങ്ങളുടെയത്ര ജനപ്രിയമല്ല. എന്നിരുന്നാലും സമീപ വർഷങ്ങളിൽ, കൈൻറി തടാകം ഒരു പ്രശസ്തമായ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. മഞ്ഞുകാലത്തെ ഐസ് ഡൈവിംഗിനും ട്രൗട്ട് മത്സ്യബന്ധനത്തിനും പേരുകേട്ടതാണ് ഈ തടാകം.[5][6]

മലയിടുക്കിന് പ്രതിബന്ധം തീർത്തുകൊണ്ട് പ്രകൃതിദത്തമായ ഒരു അണക്കെട്ട് ഉയർന്നുവന്നതിനെത്തുടർന്ന് അണക്കെട്ടിൽ നിറഞ്ഞുനിന്ന വെള്ളം ഒരു തടാകമായി രൂപപ്പെടുകയും നദിയോരത്ത് വളർന്നുനിന്നിരുന്ന സ്പ്രൂസ് മരങ്ങളെ നശിപ്പിക്കാതിരിക്കുകയും ചെയ്തു എന്നതാണ് തടാകത്തിന്റെ പ്രത്യേകത. ഏകദേശം 20 മീറ്ററോളം ഉയരമുള്ള ഇരുവശങ്ങളുള്ള പാറക്കെട്ടിലൂടെയാണ് കൈൻറി നദി തടാകത്തിലേക്ക് ഒഴുകിയെത്തുന്നത്. വെള്ളത്തിൽനിന്ന് ഉയർന്നുനിൽക്കുന്ന മരങ്ങളുടെ മുകൾഭാഗത്തെ ശിഖരങ്ങളും പുറംതൊലിയും നഷ്ടപ്പെട്ട് വെളുപ്പ് നിറമായി മാറിയിരിക്കുന്നു. തടാകത്തിന്റെ ഉപരിതലം പതിവായി നിറം മാറുകയും പലപ്പോഴും അത് വളരെ മനോഹരമായ നീലിമ കലർന്നതുമാണ്. നൂറു വർഷം മുമ്പ് വെള്ളത്തിലുണ്ടായിരുന്ന കുമ്മായവും മറ്റ് ധാതുക്കളും ഈ തടാകജലത്തിൻറെ വിചിത്രമായ നിറവ്യത്യാസത്തിന് കാരണമാകുന്നു. എന്നാൽ തടാകത്തോട് അടുത്തുകഴിഞ്ഞാൽ, സ്ഫടിക സമാനമാണെന്ന് വ്യക്തമാകുന്ന ജലാന്തർഭാഗത്ത് നീന്തിത്തുടിക്കുന്ന ട്രൗട്ട് മത്സ്യങ്ങളെപ്പോലും ചിലപ്പോൾ കാണാവുന്നതാണ്. തടാകത്തിലെ ജലത്തിന് വളരെ താഴ്ന്ന താപനിലയായിട്ടും, കൈൻറി തടാകം ഡൈവിംഗ് പ്രേമികൾക്കിടയിൽ ജനപ്രിയമാണ്. വേനൽക്കാലത്ത് അതിന്റെ ഉയർന്ന താപനില 6C അല്ലെങ്കിൽ 43F ആണ്.

അവലംബം[തിരുത്തുക]

  1. "The incredible underwater Kazakh forest". euronews. 30 October 2017.
  2. "Armchair Traveler: The mysterious sunken forest in Lake Kaindy". www.digitaljournal.com. 15 March 2016.
  3. "Lake Kaindy, Kazakhstan: A Travel Guide to the Famous Sunken Forest".
  4. "The Sunken Forest of Lake Kaindy". www.amusingplanet.com.
  5. Picone, Kiri (11 February 2014). "Lake Kaindy: Kazakhstan's Submerged Forest". All That's Interesting.
  6. "Lake Kaindy - Unique Places in Kazkhstan". Archived from the original on 2016-06-02. Retrieved 2021-11-23.
"https://ml.wikipedia.org/w/index.php?title=കൈൻറി_തടാകം&oldid=3796521" എന്ന താളിൽനിന്ന് ശേഖരിച്ചത്