കേരളത്തിലെ ഇമെയിൽ ചോർത്തൽ വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവാദമായ മാധ്യമം ആഴ്ചപ്പതിപ്പിന്റെ മുഖചിത്രം

കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം 268 പൗരന്മാരുടെ ഇമെയിൽ ഐ.ഡി ചോർത്തിയെന്നാരോപിച്ച് 2012 ജനുവരി 23 ലക്കം മാധ്യമം ആഴ്ചപ്പതിപ്പ് റിപ്പോർട്ടിനെ തുടർന്ന് കേരളത്തിലുണ്ടായ വിവാദമാണ് ഇ-മെയിൽ ചോർത്തൽ വിവാദം[1]. മാധ്യമം ലേഖകൻ വിജു.വി. നായരായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്. 268 പേരുള്ള പട്ടികയിൽ 257 പേരും ഒരു പ്രത്യേക മത വിഭാഗതിൽ പെട്ട നേതാക്കൾ, പത്രപ്രവർത്തകർ, വിദ്യാർഥികൾ, പ്രൊഫഷണലുകൾ, എഴുത്തുകാർ, സാധാരണക്കാർ തുടങ്ങിയവരാണ് ലിസ്റ്റിലുണ്ടായിരുന്നത്. 268 പേരിൽ 257 പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണ് എന്നത് ഉയർത്തിക്കാട്ടിയാണ് മാധ്യമത്തിലെ ലേഖനം ഇത് വിവാദമാക്കിയത്[2].
ലിസ്ററിലുള്ള വ്യക്തികൾക്ക് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും മാധ്യമം പ്രസിദ്ധീകരിച്ച കത്തിൽ പരാമർശമുണ്ടായിരുന്നു. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ മാധ്യമം പ്രസിദ്ധീകരിച്ച കത്ത് യഥാർത്ഥ കത്തല്ല, മറിച്ച് യഥാർത്ഥ കത്തിന്റ കോപി ആണ് എന്ന് കണ്ടെത്തി[3]. പോലിസ് അന്വേഷിക്കുന്ന ഒരാളിൽ നിന്ന് ലഭിച്ച ഇ-മെയിൽ വിലാസങ്ങളുടെ വിശദാംശങ്ങൾ അന്വേഷിച്ചുകൊണ്ടുള്ളതയിരുന്നു ഈ കത്ത്, ഇ-മെയിൽ ചോർത്താൻ കത്തിൽ നിർദ്ദേശമുണ്ടായിരുന്നില്ല, മറിച്ച് ലോഗിൻ വിശദാംശങ്ങളാണ് അന്വേഷിച്ചത് എന്ന് പോലീസ് വ്യക്തമാക്കി എന്നാൽ 4.5 ജിബി ഡാറ്റ പോലീസ് കൈവശപ്പെടുത്തിയിരുന്നു. ഇത് പോലീസ് വിശദീകരണം തെറ്റാണ് എന്ന് തെളിയിക്കുന്നു. [അവലംബം ആവശ്യമാണ്]

മാധ്യമം പ്രസിദ്ധീകരിച്ചത്[തിരുത്തുക]

സർക്കാറിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ 268 ഐ.ഡികളിളുണ്ടെന്ന് പറഞ്ഞ് കൊണ്ട് അതിൽ ഒരു പ്രത്യേക സമുദായത്തിൽ പെട്ട 258 ഇമെയിൽ ഐ.ഡികളാണ് വാരിക ആദ്യം പുറത്ത് വിട്ടത്. നൽകിയ പട്ടികയിൽ 63 വ്യക്തികൾക്കു മാത്രമാണു പേരും ഇ-മെയിൽ വിലാസവും ഉണ്ടായിരുന്നത്. ഇതിൽ ഇ-മെയിൽ വിലാസം മാത്രം ഉള്ളതിൽ നിന്നും പേര് കൊണ്ടു മതം മനസ്സിലാക്കാൻ സാധിച്ചവയിൽ നിന്നും ചിലരെ ഒഴിവാക്കിയാണ് മാധ്യമം പട്ടിക പ്രസിദ്ധപ്പെടുത്തിയത് [4][5].

വിട്ടുകളഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞ പേരുകളടക്കം ബാക്കി 10 പേരുകളും ഐ.ഡിയും പിന്നീട് മാധ്യമം ദിനപത്രം വഴി പുറത്ത് വിട്ടു.

മുഖ്യമന്ത്രിയുടെ നിലപാട്[തിരുത്തുക]

258 പേരുടെ ഇ മെയിൽ ചോര്തിയതിനെ കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പ് വാർത്ത പ്രസിദ്ധീകരിച്ച രീതി ദൗർഭാഗ്യകരമായിപ്പോയി. ഇതാണ് മറ്റൊരു വിവാദത്തിന് കാരണമായി മാറിയത്[4]. ഇത് കേരളത്തിലെ സമുദായ സൗഹാർദം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടന്നതെന്നു കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി [5]. ഇതിന് പത്രം ജനങ്ങളോട് വിശദീകരണം നൽകേണ്ടതുണ്ടെന്നും നടപടി അങ്ങേയറ്റം ഖേദകരമാണെന്നും പറഞ്ഞു. സിമി ബന്ധം ഉണ്ടെന്നു ആരോപിച്ചാണല്ലോ ഇ മെയിൽ ഉടമകളുടെ പേര് അന്വേഷിച്ചത് എന്ന ചോദ്യത്തിന് അത് കത്തെഴുതിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നായിരുന്നു ഉത്തരം. പൊലീസ് പ്രത്യേകം നിരീക്ഷിക്കുന്ന ഒരാളിൽ നിന്ന് ലഭിച്ച ഇമെയിൽ വിലാസങ്ങൾ ആരുടെ പേരിൽ ആണെന്ന് അന്വേഷിക്കാനാണ് പൊലീസ് ഉത്തരവിട്ടത്. ഇത് ഒരു സാധാരണ പ്രക്രിയ മാത്രമാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്ക് ഇത്തരം നടപടികൾ ഇനിയും വേണ്ടി വരുമെന്ന് ഉമ്മൻ ചാണ്ടി മുന്നറിയിപ്പ് നൽകി. ആരുടെയും പാസ്‌വെഡോ മറ്റ് വിശദാംശങ്ങളോ പൊലീസ് ആവശ്യപ്പെട്ടിട്ടില്ല. ലോഗിൻ വിവരങ്ങളാണ് ആവശ്യപ്പെട്ടത് [6].

നിയമനടപടികൾ[തിരുത്തുക]

സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൽ നിന്നും രേഖകൾ മാധ്യമം വാരികക്ക് ചോർത്തി കൊടുത്തതിന്റെ പേരിൽ ഹൈടെക് സെല്ലിൽ നിന്നും 2012 ജനുവരി 24 ന് എസ്. ബിജുവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഇ മെയിൽ വിവാദത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചിരിക്കുന്നുവെന്നും പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി ഘോറി സഞ്ജയ്കുമാർ ഐ.പി.എസിനാണ് അന്വേഷണചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു[7]. ബിജു സലിം എന്ന എസ്.ഐയെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.

നാൾവഴി[തിരുത്തുക]

2011 നവംബർ 3[തിരുത്തുക]

അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റലിജന്റ്സ്) തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിനെ അസിസ്റ്റന്റ് കമന്ററോട് സിമി പ്രവർത്തനങ്ങളുമായി ബന്ധമുള്ള കൂടെ കൊടുക്കുന്ന 268 ഇമെയിൽ ഐഡികളുടെ ലോഗിൻ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സർക്കുലർ അയച്ചു. അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസിന് വേണ്ടി അന്നത്തെ പോലീസ് സുപ്രണ്ട് കെ.കെ. ജയമോഹൻ ആണ് കത്തയച്ചത്. No.P3 2444/2011/SB/head quarters special branch CID എന്ന നമ്പറിലായിരുന്നു സർക്കുലർ [8].

2012 ജനുവരി 16[തിരുത്തുക]

രഹസ്യാന്വേഷണ വിഭാഗം അയച്ച കത്തും ഇമെയിൽ അഡ്രസ് ലിസ്റ്റും മാധ്യമം ആഴ്ചപ്പതിപ്പ് ചോർത്തി പുറത്ത് വിട്ടു. 2012 ജനുവരി 16 ന് പുറത്തിറങ്ങിയ മാധ്യമം ദിനപത്രത്തിൽ ഇമെയിൽ ചോർത്തൽ സംബന്ധമായ വാർത്ത പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് വന്നതിനെ തുടർന്ന് ജനവരി 16-ന് കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അന്വേഷണം നടത്താൻ ഉത്തരവിട്ടു [9]. ഇമെയിൽ ഐ.ഡി ചോർത്തിയിട്ടില്ലെന്നും സ്വാഭാവികമായ ഐ.ഡി. പരിശോധന മാത്രമാണ് നടത്തിയതെന്നും ഡി.ജി.പി തലവൻ ജേക്കബ് പുന്നൂസ് സർക്കാറിനെ അറിയിച്ചു[10].

2012 ജനുവരി 17[തിരുത്തുക]

2012 ജനുവരി 17 ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും എം.പി.യുമായ ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു[2]. സംഭവത്തിനെതിരെ വിവിധ മത-രാഷ്ട്രീയ സംഘടനകളും രംഗത്തെത്തി [2]. എന്നാൽ ഇമെയിൽ ചോർത്തൽ വിവാദം തന്നെ മാധ്യമത്തിന്റെ കള്ള പ്രചാരണമായിരുന്നുവെന്നാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം[11]

2012 ജനുവരി 18[തിരുത്തുക]

2012 ജനുവരി 18 ന് കേരള മന്ത്രിസഭ വിഷയം ഗൗരവത്തിൽ ചർച്ച നടത്തുകയും തുടരന്വേഷണം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അതോടപ്പം സാമുദായിക സ്പർദ്ധയുണ്ടാക്കാവുന്ന തരത്തിൽ മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത് ഖേദകരമായിപ്പോയി എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചില പേരുകൾ വിട്ടുകളഞ്ഞിട്ടുണ്ടെന്നും അത്തരം പേരുകളിൽ ചിലത് മുഖ്യമന്ത്രി വായിക്കുകയും ചെയ്തു. സിമി ബന്ധം ആരോപിച്ചുള്ള കത്ത് തെറ്റ് പറ്റിയാതെന്നും മുഖ്യമന്ത്രി സമ്മതിച്ചു [8]. രാത്രിയോടെ മാധ്യമത്തിനെതിരെ കേസെടുക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായും നിയമനടപടികൾക്കായി ഡി.ജി.പിക്ക് നിർദ്ദേശം നൽകുകയും ചെയ്തു [9].

2012 ജനുവരി 19[തിരുത്തുക]

പ്രസിദ്ധീകരിച്ചില്ല എന്ന് മുഖ്യമന്ത്രി ആക്ഷേപമുന്നയിച്ച ബാക്കിയുള്ള പത്ത് പേരുകളും 2012 ജനവരി 19 ന് മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുൾപ്പെട്ട വ്യക്തിക്കെതിരെ തീവ്രവാദത്തിന്റെ പേരിൽ അന്വേഷണം നടന്നതായും വാർത്ത പ്രസിദ്ധീകരിച്ചു [8]. വിവാദത്തെ തുടർന്ന് ഗൗരവമായ ചർച്ചകളും ചാനലുകളിൽ നടക്കുകയുണ്ടായി.[12]. മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് മാധ്യമം എഡിറ്റോറിയലിലൂടെ മറുപടി നൽകി [8]. മാധ്യമം ബാക്കി പത്ത് പേരുകൾ കൂടി പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി മാധ്യമത്തിനെതിരെ നിയമ നടപടിയില്ലെന്ന് വ്യക്തമാക്കി. സ്വയം നന്നായാൽ മതിയെന്നും ഉപദേശിച്ചു. [13]

2012 ജനുവരി 20[തിരുത്തുക]

കേരളത്തിലെ കോൺഗ്രസ് മന്ത്രിയായ ആര്യാടൻ മുഹമ്മദ് കേരള സർക്കാർ വീണാലും മാധ്യമത്തിനെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ചു. അതേ സമയം മുഖ്യമന്ത്രി മാധ്യമത്തിനെതിരെ കേസ് ആവശ്യമില്ലെന്ന് ആവർത്തിക്കുകയും ചെയ്തു. ഭരണകക്ഷിയിൽ തന്നെയുള്ളവരുടെ വിഭിന്നാഭിപ്രായങ്ങൾ ചർച്ചയായി.[14]

ഇൻറലിജൻസ് ഉദ്യോഗസ്ഥനെയും രാഷ്ട്രീയ പ്രമുഖരെയും പ്രതിചേർത്ത് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജി ഫയലിൽ സ്വീകരിച്ചു. ഗൂഢാലോചന, മതസ്പർധ വളർത്തൽ, ഐ.ടി നിയമത്തിലെ 43,65, 66 വകുപ്പുകൾ പ്രകാരം ഇൻറലിജൻസ് ഉദ്യോഗസ്ഥനെയും രാഷ്ട്രീയ പ്രമുഖരെയും പ്രതിചേർത്ത് കേസെടുക്കണമെന്ന ജനുവരി 20 ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ സി.ജെ.എം ബി. കലാംപാഷ വാദം കേൾക്കും എന്നറിയിച്ചു[15].

2012 ജനുവരി 21[തിരുത്തുക]

ഇമെയിൽ ചോർത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ പശ്ചാത്തപിക്കാമെന്ന് മുഖ്യമന്ത്രി[16]. ഇമെയിൽ വിവാദത്തിന്റെ അന്വേഷണ റിപ്പോർട്ട് രണ്ടാം ഭാഗത്തിൽ 30.1.2012 ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുള്ളതായി മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചു. ഇ മെയിൽ ചോർത്തൽ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന പ്രതിപക്ഷ നേതാവ്.[17]. മുസ്ലിം ലീഗ് സംസ്ഥാനകമ്മിറ്റി നേതൃയോഗം ചേർന്നു. മുസ്ലിം സമുദായം ഭരണകൂടത്താൽ വേട്ടയാടപ്പെടുന്നുവെന്ന് പ്രചരിപ്പിച്ച് സമുദായത്തിനകത്ത് അരക്ഷിതബോധം സൃഷ്ടിക്കാനാണ് ചില ശക്തികളുടെ ശ്രമമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആരോപിച്ചു. [18]

2012 ജനുവരി 22[തിരുത്തുക]

ഇമെയിൽ വിവാദം വിജു.വി.നായരുടെ അന്വേഷണ റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്ത് വന്നു.[19]പാസ്വേഡ് അടക്കമുള്ള തീർത്തും സ്വകാര്യമായ വിവരങ്ങൾ ബന്ധപ്പെട്ട 23 മെയിൽ സർവിസ് കമ്പനികളോട് കഴിഞ്ഞ നവംബറിൽ ഹൈടെക് സെൽ കമാൻഡൻറ് ആവശ്യപ്പെട്ടിരുന്നു. ഗൂഗ്ൾ, യാഹു ഒഴികെയുള്ള ചെറുകിട മെയിൽസർവിസ് പ്രൊവൈഡർമാർ മൂന്നാഴ്ചക്കകവും പ്രമുഖ കമ്പനികൾ ഡിസംബർ ഏഴു മുതൽക്ക് ബന്ധപ്പെടുകയും ഏഴു ജിഗാബൈറ്റുള്ള വിവരങ്ങൾ ശേഖരിച്ച സീഡിതന്നെ സ്പെഷൽ ബ്രാഞ്ചിന് ലഭിച്ചു-ജനുവരി ആദ്യയാഴ്ചയിൽ ലഭിക്കുകയും ചെയ്തു. ഭീകരപ്രവർത്തനസംഘടനകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ പട്ടികയാണ് തങ്ങൾ തരുന്നതെന്ന ഒൗദ്യോഗിക സന്ദേശത്തെതുടർന്നാണ് ഗൂഗ്ൾപോലുള്ള കമ്പനികൾ ഹൈടെക് സെല്ലിന് വിവരം കൈമാറാൻ തയ്യാറായത്. ഇതായിരുന്നു രണ്ടാം റിപ്പോർട്ടിന്റെ ചുരുക്കം[20]

2012 ജനുവരി 24[തിരുത്തുക]

സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിൽ നിന്നും സുപ്രധാനമായ രേഖകൾ മാധ്യമം വാരികക്ക് ചോർത്തി കൊടുത്തതിന്റെ പേരിൽ ഹൈടെക് സെല്ലിൽ നിന്നും എസ്. ബിജുവിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. മാധ്യമങ്ങൾക്ക് വ്യാജരേഖ നിർമ്മിച്ചു നൽകി എന്നതാണ് കേസ്.[21]

2012 ജനുവരി 28[തിരുത്തുക]

ഇമെയിൽ ചോർത്തൽ എൻ.ഐ.എ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. [22]

പ്രതികരണങ്ങൾ[തിരുത്തുക]

വിവാദത്തിന് അന്ത്യം[തിരുത്തുക]

എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ മാധ്യമം പ്രസിദ്ധീകരിച്ച കത്ത് യഥാർത്ഥ രേഖ പകർത്തിയതാണെന്ന് പോലീസ് കണ്ടെത്തി[26]. പ്രസിദ്ധീകരിച്ച വാർത്തയുടെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തുടർന്നുള്ള അന്വേഷണത്തിൽ പുറത്തുവന്നു[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-19. Retrieved 2012-06-27.
  2. 2.0 2.1 2.2 "ഇൻറലിജൻസ് നിരീക്ഷണത്തിലുള്ള 258 മുസ്ലിംകളുടെ ഇ മെയിൽ വിലാസം". മാധ്യമം. 17 January 2012. Archived from the original on 2012-01-19. Retrieved 19 January 2012.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-29. Retrieved 2012-06-27.
  4. 4.0 4.1 "ഇ മെയിൽ വിവാദ വാർത്ത: പത്രത്തിനെതിരെ നിയമനടപടിക്കു മന്ത്രിസഭാ തീരുമാനം". മലയാള മനോരമ. 19 January 2012. Archived from the original on 2012-01-19. Retrieved 19 January 2012.
  5. 5.0 5.1 "ഇ-മെയിൽ വിവാദം: സമുദായ സൗഹാർദം തകർക്കാൻ ഹീനശ്രമം - മുഖ്യമന്ത്രി". മാതൃഭൂമി. 19 January 2012. Archived from the original on 2012-01-20. Retrieved 19 January 2012.
  6. "ഇമെയിൽ ചോർത്തൽ: മുഖ്യമന്ത്രിയുടെ ന്യായീകരണം". ഉത്തരകാലം. 18 January 2012. Retrieved 19 January 2012.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-26. Retrieved 2012-01-25.
  8. 8.0 8.1 8.2 8.3 8.4 "മുഖ്യമന്ത്രി ഇനിയും വിശദീകരിക്കേണ്ടി വരും". മാധ്യമം. 19 January 2012. Archived from the original on 2012-01-21. Retrieved 20 January 2012.
  9. 9.0 9.1 "ഇ-മെയിൽ ചോർത്തൽ : മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു". മാധ്യമം. 16 January 2012. Archived from the original on 2012-01-19. Retrieved 20 January 2012.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-19. Retrieved 2012-01-20.
  11. ദേശാഭിമാനി
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-01. Retrieved 2012-01-19.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-21. Retrieved 2012-01-19.
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-22. Retrieved 2012-01-20.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-24. Retrieved 2012-01-21.
  16. മാധ്യമം ദിനപത്രം 22.1.2012
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-24. Retrieved 2012-01-25.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-24. Retrieved 2012-01-25.
  19. റിപ്പോർട്ടർ ചാനൽ
  20. "ആ സിഡികളിലെന്താണ് സർ, റിപപോർട്ടിന്റെ റണ്ടാം ഭാഗം". Archived from the original on 2012-01-27. Retrieved 2012-01-25.
  21. http://www.thehindu.com/todays-paper/tp-national/article2830356.ece
  22. http://www.madhyamam.com/news/148484/1[പ്രവർത്തിക്കാത്ത കണ്ണി]20128
  23. ദേശാഭിമാനി 20.1.2012
  24. വർത്തമാനം എഡിറ്റോറിയൽ
  25. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-22. Retrieved 2012-01-19.
  26. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-29. Retrieved 2012-06-27.