കെവിൻ വാർവിക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെവിൻ വാർവിക്ക്
Kevin Warwick
കെവിൻ വാർവിക്ക്, ഫെബ്രുവരി 2008 ൽ
ജനനം (1954-02-09) 9 ഫെബ്രുവരി 1954 (വയസ്സ് 64)
കൊവെൻട്രി, യു.കെ
ദേശീയത  യുണൈറ്റഡ് കിങ്ഡം
മേഖലകൾ Cybernetics, റോബോട്ടിക്സ്
സ്ഥാപനങ്ങൾ University of Oxford
Newcastle University
University of Warwick
University of Reading
ബിരുദം Aston University
Imperial College London
ഡോക്ടറേറ്റിനുള്ള ഉപദേശകൻ John Hugh Westcott
ഗവേഷണവിദ്യാർത്ഥികൾ Mark Gasson
അറിയപ്പെടുന്നത് Project Cyborg

കെവിൻ വാർവിക്ക് (9 ഫെബ്രുവരി 1954, യു.കെ) ഒരു സൈബർ നെറ്റിക്സ് മേഖലയിലെ ബ്രിട്ടീഷ് ശാസ്ത്രജ്ഞനും പ്രൊഫസറും ആണ്. യൂണിവേഴ്സിറ്റി ഓഫ് റീഡിങ്, റീഡിങ് ബെർക്ക്ഷെയർ എന്നിവിടങ്ങളിൽ അദ്ദേഹം പ്രവർത്തിക്കുന്നു. കമ്പ്യൂട്ടറും മനുഷ്യരുടെ നാഡികളും തമ്മിലുള്ള ബന്ധപ്പെടുത്തലുകളെക്കുറിച്ചുള്ള പഠനങ്ങൾക്ക് പ്രശസ്തനാണ് അദ്ദേഹം. റോബോട്ടിക്സ് ശാസ്ത്രശാഖയിലും ഗവേഷണങ്ങൾ നടത്തുന്നുണ്ട്.

ജീവത രേഖ[തിരുത്തുക]

1954-ൽ യു.കെയിലെ കൊവെൻട്രി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. സ്ക്കൂൾ വിദ്യാഭ്യാസം ലോറൻസ് ഷെറിഫ് സ്ക്കൂൾ, റഗ്ബി, വാർവിക്ക്ഷയർ. 1970 ൽ ബ്രിട്ടീഷ് ടെലികോമിൽ ചേരാനായി പതിനാറാമത്തെ വയസ്സിൽ സ്ക്കൂളിൽ നിന്നും വിട വാങ്ങി. 1976 ഇൽ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യത്തെ ബിരുദം നേടി, പിന്നീട് ഇമ്പീരിയൽ കോളേജ് ലണ്ടനിൽ നിന്നും പി.എച്.ഡി പൂർത്തിയാക്കി.

ഓക്സ്ഫോർഡ്, ന്യൂകാസിൽ, വാർവിക്ക് എന്നീ സർവ്വകലാശാലകളിൽ ജോലി ചെയ്ത ശേഷം 1987-ൽ യൂണിവേഴ്സിറ്റി ഓഫ് റീഡിങിലെ സൈബർനെറ്റിക്സ് വിഭാഗത്തിൽ പ്രവേശിച്ചു. ചാർട്ട്റ്റേർഡ് എഞ്ജിനീയർആയ കെവിന് വാർവിക്ക്, ഇന്സ്റ്റിറ്റ്യൂഷന് ഓഫ് എഞ്ജിനീയറിങ്, സിറ്റി ആന്റ് ഗിൾ ഡ്സ് ഓഫ് ലണ്ടന് ഇന്സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിശിഷ്ടാംഗത്വം ആണ്. പ്രാഗിലെ ചെക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രഫസർ, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഇൽലിനോയ്സിലൽ 2004-ഇലെ സീനിയർബെക്ക്മാന് ഫെൽലോ എന്നീ പദവികൾ ലഭിച്ചു. യൂണിവേഴ്സിറ്റി ഓഫ് റീഡിങിലെ Knowledge Transfer Partnerships Centre ന്റെ ഡയറക്ടർആയും പ്രവർത്തിക്കുന്നുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കെവിൻ_വാർവിക്ക്&oldid=2781348" എന്ന താളിൽനിന്നു ശേഖരിച്ചത്