കെയ് പനബേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെയ് പനബേക്കർ
Academy Awards afterparty CUN Kay Panabaker.jpg
Panabaker in 2007
ജനനംStephanie Kay Panabaker
(1990-05-02) മേയ് 2, 1990 (പ്രായം 29 വയസ്സ്)
Orange, Texas, U.S.
ഭവനംLos Angeles, California
പഠിച്ച സ്ഥാപനങ്ങൾUCLA
തൊഴിൽActress, Voice actress, Zookeeper
സജീവം2001 - 2012
ബന്ധുക്കൾDanielle Panabaker (sister)

സ്റ്റെഫാനി കെയ് പനബേക്കർ, (ജനനം മെയ് 2, 1990) ഒരു മുൻ അമേരിക്കൻ നടി, ഒരു മുൻ ഡബ്ബിങ് ആർട്ടിസ്റ്റ്, മൃഗശാല സൂക്ഷിപ്പുകാരി എന്നീ നിലകളിലൊക്കെ തിളങ്ങിയിരുന്ന വ്യക്തിയാണ്. 2009-ലെ "ഫെയിം" എന്ന പുനർനിർമ്മിക്കപ്പെട്ട അമേരിക്കൻ മ്യൂസിക്കൽ സിനിമയിലെ ജെന്നി ഗാരിസൺ, 'ഫിൽ ഓഫ് ദ ഫൂച്ചർ' എന്ന ചിത്രത്തിലെ ഡെബ്ബീ ബെർവിക്ക്, 'സമ്മർലാൻറിലെ' നിക്കി വെസ്റ്റെർലി എന്നീ കഥാപാത്രങ്ങളാണ് കെയ് പനബേക്കറെ പ്രശസ്തയാക്കിയത്. അവർ ഡാനിയേൽ പനബേക്കർ എന്ന നടിയുടെ ഇളയ സഹോദരിയാണ്.

ആദ്യകാലം[തിരുത്തുക]

കെയ് പനബേക്കർ ടെക്സാസിലെ ഓറഞ്ചിൽ ഡോണയുടേയും ഹാരോൾഡ് പനബേക്കറുടേയും മകളായി ജനിച്ചു.[1] മൂത്ത സഹോദരി ഡാനിയേലിൻറെ കാൽപ്പാടുകൾ പിന്തുടർന്ന്, ചിക്കാഗോ, ഇല്ലിനോയി, ഫിലാഡെൽഫിയ, പെൻസിൽവാനിയ, അറ്റ്ലാൻറ, ജോർജ്ജിയ എന്നിവിടങ്ങളിലെ വിവിധ കമ്മ്യൂണിറ്റി തിയറ്ററുകളുമായി ചേർന്നു പ്രവർത്തിച്ചിരുന്നു. ഇല്ലിനോയിയിലെ നാപേവില്ലെയിലെ ക്രോൺ മിഡിൽ സ്കൂളിൽ കെയ് പനബേക്കർ ആറാം ക്ലാസ്സിൽ പഠിക്കുകയും ഏഴാം ക്ലാസിൻറെ ആരംഭത്തിൽ കാലിഫോർണിയയിലെ ലോസ് ആഞ്ജലസിലേക്ക് മാറുകയും ചെയ്തു. വിവിധ പ്രോജക്ടുകൾക്കിടയിൽ കെയ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 13 വയസ്സുള്ളപ്പോൾ, ഹൈസ്കൂളിൽ നിന്ന് വലെഡിക്ടോറിയനായി ബിരുദം നേടുകയും ചെയ്തു.[2] അഭിനയം പഠിച്ചിരുന്ന ഗ്ലെൻഡെയിൽ കമ്യൂണിറ്റി കോളേജിൽ[3][4] നിന്നും രണ്ട് അക്കാദമിക സ്കോളർഷിപ്പുകൾ അവർക്കു ലഭിച്ചിരുന്നു. പതിനഞ്ച് വയസ്സുള്ളപ്പോൾ ഒരു അസോസിയേറ്റ് ബിരുദം നേടിയിരുന്നു. ലോസ് ആഞ്ചലസ് (UCLA) കാലിഫോർണിയ സർവകലാശാലയിലേയ്ക്കു കെയ് പനബേക്കർ പ്രവേശനം നേടുകയും അവിടെ ചരിത്രത്തിൽ ഒരു ജൂനിയറായി അംഗീകരിക്കപ്പെടുകയും ചരിത്രത്തിൽ ബാച്ചിലർ ബിരുദം 18 വയസ്സ് തികയുന്നതിനുമുൻപ് നേടുകയും ചെയ്തു.[5]

സിനിമാ ജീവിതം[തിരുത്തുക]

Film roles[6][7]
വർഷം സിനിമയുടെ പേര് കഥാപാത്രം കുറിപ്പ്
2001 Monsters, Inc. Additional voices
2002 Dead Heat Samantha "Sam"
2006 Read It and Weep Jamie Bartlett
2007 Moondance Alexander Moondance Alexander
2007 Nancy Drew George Fayne
2007 Modern Twain Story: The Prince and the Pauper, AA Modern Twain Story: The Prince and the Pauper Elizabeth
2009 Fame Jenny Garrison
2010 Lake Effect, TheThe Lake Effect Celia
2011 Cyberbully Samantha Caldone
2012 Little Birds Allison
2012 Beverly Hills Chihuahua 3: Viva la Fiesta! Rosa Voice role

അവലംബം[തിരുത്തുക]

  1. "Kay Panabaker". Biography. TV Guide. ശേഖരിച്ചത് 2 February 2013. Has worked with various children's organizations, including Children's Hospital Los Angeles, Young Storytellers Foundation, and Starlight Starbright Children's Foundation.
  2. "Kay Panabaker". Full Biography. The New York Times. ശേഖരിച്ചത് 2 February 2013.
  3. "Kay Panabaker". Hollywood.com. ശേഖരിച്ചത് 2009-04-11.
  4. Rice, Lynette (May 12, 2010). "Breaking: ABC picks up 'No Ordinary Family' starring Michael Chikilis". Entertainment Weekly. മൂലതാളിൽ നിന്നും May 13, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 12, 2010.
  5. "Kay Panabaker". Biography. TV Guide. ശേഖരിച്ചത് 2 February 2013. Has worked with various children's organizations, including Children's Hospital Los Angeles, Young Storytellers Foundation, and Starlight Starbright Children's Foundation.
  6. "Kay Panabaker: Biography". TV.com. ശേഖരിച്ചത് 19 January 2015.
  7. Southern, Nathan. "Kay Panabaker". AllMovie. ശേഖരിച്ചത് 19 January 2015.
"https://ml.wikipedia.org/w/index.php?title=കെയ്_പനബേക്കർ&oldid=2665504" എന്ന താളിൽനിന്ന് ശേഖരിച്ചത്