കു ക്ലക്സ് ക്ലാൻ
In Existence | |
---|---|
1st Klan | 1865–1870s |
2nd Klan | 1915–1944 |
3rd Klan1 | since 1946 |
Members | |
1st Klan | 550,000 |
2nd Klan | 6,000,000 |
Properties | |
Origin | അമേരിക്ക |
Political ideology | വെളുത്തവർഗ മേധാവിത്വം ക്രിസ്ത്യൻ ഭീകരവാദം |
Political position | തീവ്ര വലതുപക്ഷം |
Religion | പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ |
1The 3rd Klan is decentralized, with approx. 179 chapters. |
അക്രമത്തിലൂടെ ഭീതി പരത്തി വെളുത്ത വർഗക്കാരായ അമേരിക്കക്കാരുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അമേരിക്കൻ ഐക്യനാടുകളിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സംഘടനകളുടെ പേരാണ് കു ക്ലക്സ് ക്ലാൻ (KKK). അമേരിക്കൻ ഐക്യനാടുകളുടെ ദക്ഷിണ സംസ്ഥാനങ്ങളിൽ പിറവിയെടുത്ത ഈ സംഘടനകളിൽ ആദ്യത്തേത് പിന്നീടു ദേശീയ സംഘടനയായി വളർന്നു. ആഫ്രിക്കൻ അമേരിക്കക്കാർ , ജൂതർ, മറ്റു ന്യൂന പക്ഷങ്ങൾ എന്നിവരെ പീഡിപ്പിക്കുവാൻ അക്രമം, ഭീകര പ്രവർത്തനം, കൊലപാതകം എന്നീ മാർഗങ്ങൾ കു ക്ലക്സ് ക്ലാൻ ഉപയോഗിച്ചിരുന്നു. റോമൻ കത്തോലിക് ക്രിസ്തു മതത്തെയും തൊഴിലാളി സംഘടനകളെയും ഇവർ എതിർത്ത് പോന്നിരുന്നു.
1865 ൽ ടെന്നസ്സിയിലാണ് ഈ സംഘടന പിറവിയെടുത്തത്. കോൺഫെഡറേഷൻ ആർമയിലെ ആറ് ചെറുപ്പക്കാരായ സ്കോട്ടിഷ് - ഐറിഷ് വെറ്ററൻസ് ചേർന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്. അമേരിക്കൻ അഭ്യന്തര യുദ്ധത്തിനു ശേഷം വെള്ളക്കാരന്റെ അധീശത്വം തിരിച്ചു ഉറപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം.
പേരിനെക്കുറിച്ച്
[തിരുത്തുക]തോക്കിന്റെ കാഞ്ചിവലിക്കുന്ന ശബ്ദം, അതാണ് കു ക്ലക്സ് ക്ലാൻ (K.K.K). അമേരിക്കൻ ജനതയെ പേടിയിലാഴ്ത്തിയ പേരാണിത്. ഒന്നിലധികം സംഘടനകൾ ഇപ്പേരിലറിയപ്പെട്ടു.
ചെയ്തികൾ
[തിരുത്തുക]ഭീകര, വിധ്വംസക പ്രവർത്തനങ്ങളായിരുന്നു ഈ സംഘടനകളുടെ ചെയ്തികൾ. അതായത് ഫാസിസമായിരുന്നു സംഘടനയുടെ മുഖമുദ്ര. 1868 ൽ 1300 റിപ്പബ്ലിക്കൻ വോട്ടർമാരെ കൊലപ്പെടുത്തിയതുൾപ്പെടെ നൂറു കണക്കിനു ഭീകരപ്രവർത്തനങ്ങൾ കു ക്ലക്സ് ക്ലാൻ നടത്തിയിട്ടുണ്ട്.
സംഘടന ഇപ്പോൾ
[തിരുത്തുക]1915-ൽ ഇന്ത്യാനയിൽ ആണ് രണ്ടാം ക്ലാൻ നിലവിൽ വരുന്നത്. ജൂതവിരുദ്ധ നിലപാടായിരുന്നു ഇതിന്. 1920 ആയപ്പോഴേക്കും 40 ലക്ഷം പേർ അംഗമായിരുന്ന കു ക്ലക്സ് ക്ലാൻ 1930-കളിൽ ക്ഷയിച്ചു. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തോടെ ക്ലാൻ വീണ്ടും സജീവമായി. അഡോൾഫ് ഹിറ്റ്ലറായിരുന്നു സംഘടനയുടെ ആരാധനാപുരുഷൻ, നാസിസം തത്ത്വശാസ്ത്രവും. തീവ്ര വലതുപക്ഷ ആശയങ്ങളെ സ്വീകരിച്ചുപോരുന്ന ഈ സംഘടനയ്ക്ക് അമേരിക്കയിൽ 2005-ഓടെ ഇന്ത്യാനയിൽ 158 ചാപ്റ്ററുകളിലായി 3000 അംഗങ്ങൾ നിലവിൽ ഉണ്ടായിരുന്നു .
സംഘടനയുടെ ചിഹ്നം
[തിരുത്തുക]കത്തുന്ന മരക്കുരിശാണ് ക്ലാനിന്റെ ചിഹ്നം. രണ്ടാം ക്ലാനിന്റെ സ്ഥാപകനായ വില്യം ജെ സിമ്മോൻസ് ആണ് ഇതിന്റെ ഉപജ്ഞാതാവ്.
അവലംബം
[തിരുത്തുക]- മാതൃഭൂമി ഹരിശ്രീ 2005 ഡിസംബർ 10