ഉള്ളടക്കത്തിലേക്ക് പോവുക

നാസിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസി പാർട്ടിയുടെ ബാഡ്ജ്

ഫാസിസത്തിൻറെ മറ്റൊരു വകഭേദമാണ് നാസിസം. (ജർമ്മൻ: Nationalsozialismus) [1] (Nationalsozialistische Deutsche Arbeiterpartei അല്ലെങ്കിൽ എൻ‌എസ്‌ഡി‌എപി) സ്വതന്ത്ര ജനാധിപത്യത്തിലും പാർലമെൻററി സംവിധാനത്തിലും അനുകൂലിക്കുന്ന നാസിസം അതെസമയം കമ്മ്യൂണിസ വിരുദ്ധതയും ജൂതവിരോധവും വെച്ചുപുലർത്തുകയും വംശീയതയെ അനൂകൂലിക്കുകയും ചെയ്യുന്നു. അഡോൾഫ് ഹിറ്റ്‌ലറുമായും ജർമ്മനിയിലെ നാസി പാർട്ടിയുമായും (NSDAP) ബന്ധപ്പെട്ട തീവ്രവലതുപക്ഷ ഏകാധിപത്യ സാമൂഹിക-രാഷ്ട്രീയ പ്രത്യയശാസ്ത്രവും അതിന്റെ പ്രയോഗവുമാണ് നാസിസം.[2][3][4] 1930-കളിൽ ജർമ്മനിയിൽ ഹിറ്റ്‌ലർ അധികാരത്തിലെത്തിയപ്പോൾ, നാസിസത്തെ ഹിറ്റ്‌ലർ ഫാസിസം (ജർമ്മൻ: ഹിറ്റ്‌ലർ ഫാഷിസ്മസ്) എന്നും ഹിറ്റ്‌ലറിസം (ജർമ്മൻ: ഹിറ്റ്‌ലറിസം) എന്നും വിളിച്ചിരുന്നു. "നിയോ-നാസിസം" എന്ന പദം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മൂന്നാം റീച്ച് തകർന്നപ്പോൾ രൂപപ്പെട്ട സമാന ആശയങ്ങളുള്ള മറ്റ് തീവ്രവലതുപക്ഷ ഗ്രൂപ്പുകളെ വിശേഷിപ്പിക്കുന്നതാണ്.

ലിബറൽ ജനാധിപത്യത്തെയും പാർലമെന്ററി സമ്പ്രദായത്തെയും പുച്ഛത്തോടെ കാണുന്ന ഫാസിസത്തിന്റെ ഒരു രൂപമാണ് നാസിസം.[5][6][7][8] നാസിസത്തിന്റെ വിശ്വാസങ്ങളിൽ സ്വേച്ഛാധിപത്യത്തിനുള്ള പിന്തുണ, തീക്ഷ്ണമായ യഹൂദവിരുദ്ധത, കമ്മ്യൂണിസ്റ്റ് വിരുദ്ധത, സ്ലാവിസം വിരുദ്ധത, റൊമാനി വിരുദ്ധ വികാരം, ശാസ്ത്രീയ വംശീയത, വെള്ളക്കാരുടെ ആധിപത്യം, സോഷ്യൽ ഡാർവിനിസം, ഹോമോഫോബിയ, എന്നിവ ഉൾപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ജർമ്മൻ അൾട്രാനാഷണലിസത്തിന്റെ ഒരു പ്രധാന രൂപമായിരുന്ന പാൻ-ജർമ്മനിസത്തിലും വംശീയ-ദേശീയ വോൾകിഷ് പ്രസ്ഥാനത്തിലും നിന്നാണ് നാസികളുടെ തീവ്രദേശീയത ഉടലെടുത്തത്. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനിയുടെ പരാജയത്തിനുശേഷം ഉയർന്നുവന്ന ഫ്രീകോർപ്സ് അർദ്ധസൈനിക ഗ്രൂപ്പുകളാണ് നാസിസത്തെ ശക്തമായി സ്വാധീനിച്ചത്, അതിൽ നിന്നാണ് പാർട്ടിയുടെ അടിസ്ഥാനമായ "അക്രമത്തിനോടുള്ള ആരാധന (കൾട്ട് ഓഫ് വയലൻസ്)" ഉടലെടുത്തത്.[9] നാസിസം, വംശീയശ്രേണിയെക്കുറിച്ചുള്ള കപടശാസ്ത്ര സിദ്ധാന്തങ്ങളെ ആധാരമാക്കി ജർമ്മൻ വംശത്തെ നോർഡിക് ആര്യൻ മാസ്റ്റർ വംശമായി കണക്കാക്കി.[10] അവർ സാമൂഹികവിഭജനങ്ങളെ മറികടന്ന് വംശീയ വിശുദ്ധിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഏകീകൃത ജർമ്മൻ സമൂഹം സൃഷ്ടിക്കാൻ ശ്രമിച്ചു (ഫോക്സ്ജെമിൻഷാഫ്റ്റ്).[11] ചരിത്രപരമായി ജർമ്മൻ പ്രദേശമായി കരുതപ്പെടുന്ന സ്ഥലങ്ങളിൽ താമസിക്കുന്ന എല്ലാ ജർമ്മൻകാരെയും ഒന്നിപ്പിക്കുക, ലെബൻസ്രോമിന്റെ സിദ്ധാന്തപ്രകാരം ജർമ്മൻ സ്റ്റേറ്റിന്റെ വികാസത്തിനായി ഭൂമി നേടുക, കമ്മ്യൂണിറ്റി ഏലിയൻമാർ അല്ലെങ്കിൽ "താഴ്ന്ന" വംശങ്ങൾ (Untermenschen) എന്ന് അവർ കരുതുന്നവരെ ഒഴിവാക്കുക എന്നിവയാണ് നാസികൾ ലക്ഷ്യമിട്ടത്.

മാർക്സിസ്റ്റ് സോഷ്യലിസത്തിനും സ്വതന്ത്ര വിപണി അടിസ്ഥാനമാക്കിയ മുതലാളിത്തത്തിനും പകരമായി സോഷ്യലിസത്തിന്റെ ദേശീയവാദ പുനർനിർവചനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നിന്നാണ് "ദേശീയ സോഷ്യലിസം" എന്ന പദം ഉടലെടുത്തത്. വർഗസമരത്തെയും സാർവത്രികസമത്വത്തെയും കുറിച്ചുള്ള മാർക്സിസ്റ്റ് ആശയങ്ങളെ നാസിസം നിരാകരിച്ചു. ലോകപൗരത്വവാദത്തെ നാസികൾ എതിർത്തു. ജർമ്മനിയിലെ സാമൂഹികവർഗ്ഗങ്ങളുടെ താൽപ്പര്യങ്ങൾ "പൊതുനന്മയ്ക്ക്" കീഴ്പ്പെടുത്തണമെന്ന് അവരെ ബോധ്യപ്പെടുത്താൻ നാസികൾ ശ്രമിച്ചു.

അവലംബം

[തിരുത്തുക]
  • Evans, Richard J. (2003). The Coming of the Third Reich. New York: Penguin Books. ISBN 978-0-14-303469-8.
  • [11]
  1. Jones, Daniel (2003) [1917]. Roach, Peter; Hartmann, James; Setter, Jane (eds.). English Pronouncing Dictionary. Cambridge University Press. ISBN 978-3-12-539683-8.
  2. Fritzsche, Peter (1998). Germans into Nazis. Cambridge, Massachusetts: Harvard University Press. ISBN 978-0-674-35092-2.
    Eatwell, Roger (1997). Fascism, A History. Viking-Penguin. pp. xvii–xxiv, 21, 26–31, 114–140, 352. ISBN 978-0-14-025700-7.
    Griffin, Roger (2000). "Revolution from the Right: Fascism". In Parker, David (ed.). Revolutions and the Revolutionary Tradition in the West 1560–1991. London: Routledge. pp. 185–201. ISBN 978-0-415-17295-0.
  3. "The political parties in the Weimar Republic" (PDF). Bundestag.
  4. "Nazism". Encyclopædia Britannica (in ഇംഗ്ലീഷ്). Retrieved 15 October 2022. Nazism attempted to reconcile conservative, nationalist ideology with a socially radical doctrine.
  5. Spielvogel, Jackson J. (2010) [1996] Hitler and Nazi Germany: A History New York: Routledge. p. 1 ISBN 978-0-13-192469-7 Quote: "Nazism was only one, although the most important, of a number of similar-looking fascist movements in Europe between World War I and World War II."
  6. Orlow, Dietrick (2009) The Lure of Fascism in Western Europe: German Nazis, Dutch and French Fascists, 1933–1939 London: Palgrave Macmillan, pp. 6–9. ISBN 978-0-230-60865-8.
  7. Eley, Geoff (2013) Nazism as Fascism: Violence, Ideology, and the Ground of Consent in Germany 1930–1945. New York: Routledge. ISBN 978-0-415-81263-4
  8. Kailitz, Steffen and Umland, Andreas (2017). "Why Fascists Took Over the Reichstag but Have Not captured the Kremlin: A Comparison of Weimar Germany and Post-Soviet Russia" Archived 5 മാർച്ച് 2023 at the Wayback Machine. Nationalities Papers. 45 (2): 206–221.
  9. Evans 2003, p. 229.
  10. Ramin Skibba (20 May 2019). "The Disturbing Resilience of Scientific Racism". Smithsonian.com. Archived from the original on 11 October 2022. Retrieved 12 December 2019.
  11. 1 2 Baum, Bruce David (2006). The Rise and Fall of the Caucasian Race: A Political History of Racial Identity. New York/London: New York University Press. p. 156. ISBN 978-1-4294-1506-4.
"https://ml.wikipedia.org/w/index.php?title=നാസിസം&oldid=4598660" എന്ന താളിൽനിന്ന് ശേഖരിച്ചത്