കുറുക്കൻ
കുറുക്കൻ | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | V. bengalensis
|
Binomial name | |
Vulpes bengalensis | |
![]() | |
Range map | |
Synonyms | |
Canis kokree |
കുറുക്കൻ[2] അഥവാ ബംഗാൾ കുറുക്കൻ (ശാസ്ത്രീയനാമം: Vulpes bengalensis) ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം കാണപ്പെടുന്ന കുറുക്കൻ ജനുസ്സിൽപ്പെട്ട ഒരു ജന്തുവാണ്.[1] ഇവക്കു കുറുനരിയുമായി വളരെ സാമ്യമുണ്ട്. പ്രാദേശികനിലയിൽ സാധാരണയായി കാണപെടുന്ന ജീവിയാണ് കുറുക്കൻ . കാനിടെ കുടുംബത്തിൽ കാണപെടുന്ന ഇവ വംശനാശഷഭിഷണി കുറവ് നേരിടുന്നത് എന്ന് IUCN/WPA വ്യക്തമാക്കുന്നു.
രൂപവിവരണം[തിരുത്തുക]
കുറുക്കന് ഇടത്തരം വലിപ്പമാണ് എല്ലുന്തിയ മഞ്ഞനിറം കലർന്ന തവിട്ട്-ചാരരോമങ്ങൾ കുരുനരിയുടെതുപോലെ മാർദ്ദവമുള്ളതോ ചെന്നായുടെതുപോലെ ഇടതൂർന്നതോ അല്ല. മങ്ങിവിളറിയ തവിട്ട് രോമങ്ങളും കറുത്തരോമങ്ങളും ഇടകലർന്നിരികുന്ന ഇവയുടെ ശരീരത്തിൻറെ അടിവശവും തൊണ്ടയും കണ്ണിനും കവിളിനും ചുറ്റുമുള്ള പ്രദേശവും വെളുപ്പാണ്. വടക്കേയിന്ത്യയിൽ കാണപ്പെടുന്ന കുറുക്കന് തെക്കേയിന്ത്യയിൽ കാണപ്പെടുന്നവയേക്കാൾ വലിപ്പവും കനവും കൂടുതലുണ്ട്. വേട്ടയാണ് ഇവയുടെ നിലനിൽപിനുള്ള ഭിഷണി.
പെരുമാറ്റം[തിരുത്തുക]
ഇരതേടൽ വിദഗ്ദ്ധനാണെങ്കിലും ശവംതീനി എന്ന പേര് എങ്ങനയോ വന്നു ചേർന്നിട്ടുള്ള ഒരു ജീവിയാണ് കുറുക്കൻ. ഇതിൻറെ ഭയം ജനിപ്പിക്കുന്ന ഓരിയിടൽ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും വനങ്ങളിലും സാധാരണമായി കേൾക്കാം. ഒപ്പം മോങ്ങുകയും കുരയ്ക്കുകയും ചെറിയ വിളിശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന സ്വഭാവവും ഇവക്കുണ്ട്.
ആവാസം[തിരുത്തുക]
കരയിൽ കാണപെടുന്ന ഇവ ഇന്ത്യയിലെ എല്ലായിടത്തും കാണപെടുന്നു കൂടാതെ നഗര, അർദ്ധനഗര പ്രദേശങ്ങളും വനങ്ങളും ഏറ്റവും നന്നായി കാണപ്പെടുന്നത് സരിസ്ക നാഷണൽ പാർക്ക്, രാന്ധംഭോർ നാഷണൽ പാർക്ക് (രാജസ്ഥാൻ)
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Johnsingh, A.J.T.; Jhala, Y.V. (2008). "Vulpes bengalensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 2006-05-11.
{{cite web}}
: Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

