കാഫിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇസ്‌ലാമിക പാരമ്പര്യത്തിൽ, ഇസ്‌ലാം അനുസരിച്ച് ദൈവത്തെ അവിശ്വസിക്കുകയോ, ദൈവത്തിന്റെ അധികാരാവകാശങ്ങളെ നിഷേധിക്കുകയോ, ഇസ്‌ലാമിക തത്വങ്ങളെ നിരസിക്കുകയോ ചെയ്യുന്ന വ്യക്തിയെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന സാങ്കേതികപദമാണ് കാഫിർ ( അറബിكافرkāfir).[1][2][3][4]

അവിശ്വാസി, നിഷേധി, വിജാതീയൻ, നിരസിക്കുന്നവൻ എന്നിങ്ങനെ വിവിധ അർത്ഥങ്ങളിൽ പൊതുവെ ഈ പദം ഉപയോഗിക്കപ്പെടുന്നുണ്ട്[5].

വിശ്വാസം (ഈമാൻ) എന്നതിന്റെ വിപരീതപദമായ നിഷേധം, നന്ദികേട് (കുഫ്ർ) എന്ന പദത്തിൽ നിന്നാണ് കാഫിർ എന്ന പദം രൂപപ്പെടുന്നത്.

മുശ്‌രിക് എന്നതിന് പകരമായും കാഫിർ എന്ന പദം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ബഹുദൈവവിശ്വാസികളെയും വേദക്കാരെയും പലപ്പോഴും വേർതിരിച്ചുതന്നെ ഖുർആനിൽ പരാമർശിക്കുന്നുണ്ട്. വേദക്കാരിലെ ക്രിസ്തീയ ത്രിത്വത്തെ ബഹുദൈവാരാധനയായി പല മുസ്‌ലിം പണ്ഡിതരും വിലയിരുത്തുന്നുണ്ടെങ്കിലും മുശ്‌രിക് എന്നോ കാഫിർ എന്നോ പറയുന്നതിന് പകരം വേദക്കാർ എന്ന് തന്നെ വിളിക്കുകയാണ് പതിവ്..

ളാലിം, ഫാസിഖ് എന്നീ പദങ്ങൾ പാപികൾക്കും അക്രമികൾക്കുമൊക്കെയായി ഉപയോഗിക്കപ്പെടുന്നു.

മുസ്‌ലിംകളാണെന്ന് അവകാശപ്പെടുന്നവർക്കെതിരെയും ചില തീവ്ര ചിന്താഗതിക്കാർ[6] കാഫിർ എന്ന് ചാപ്പ ചാർത്താറുണ്ട്[7][8][9]. ഇത്തരത്തിൽ ചെയ്യുന്നതിനെ തക്ഫീർ എന്ന് വിളിക്കപ്പെടുന്നു[10]. മുസ്‌ലിം ലോകത്ത് പൊതുവെ അപലപിക്കപ്പെട്ടു വരുന്ന ഈ പ്രവണത പക്ഷെ രാഷ്ട്രീയവും തത്വചിന്താപരവുമായ തർക്കവിഷയങ്ങളിൽ പലപ്പോഴും പരസ്പരം ഉപയോഗിക്കപ്പെടുന്നുമുണ്ട്[11].

പദോൽപ്പത്തി[തിരുത്തുക]

ك-ف-ر (ക-ഫ-റ) എന്നീ അക്ഷരങ്ങളാൽ രൂപപ്പെടുന്ന കഫറ എന്ന ധാതുവിൽ നിന്നാണ് കാഫിർ എന്ന വാക്ക് രൂപപ്പെടുന്നത്. ഇസ്‌ലാമിലെ ഒരു സാങ്കേതിക ശബ്ദമാകുന്നതിന് മുൻപ്, വിത്ത് മണ്ണിൽ മറച്ചുവെക്കുന്നവൻ എന്ന അർത്ഥത്തിൽ കർഷകൻ എന്നതിന് ഉപയോഗിക്കപ്പെട്ടിരുന്നു. ഖുർആനിൽ ഒരു സൂക്തത്തിലും ഇതേ അർത്ഥത്തിൽ കാഫിർ എന്ന് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്[12]. രാത്രിയുടെ ഇരുട്ടിനെ മൂടിവെക്കുന്നത് എന്ന അർത്ഥത്തിൽ കവികൾ കാഫിർ എന്ന് പ്രയോഗിച്ചു വന്നു[13]. കുഫ്ർ എന്നതാണ് നാമരൂപം. [14] [15]

ബഹുവചനം: കാഫിറൂൻ (كَافِرُونَ kāfirūna) കുഫ്ഫാർ (كفّار kuffār) അല്ലെങ്കിൽ കഫറ (كَفَرَة kafarah)

സ്ത്രീലിംഗം: കാഫിറ (كافرة kāfirah)

സ്ത്രീലിംഗം ബഹുവചനം: കാഫിറാത്ത് (كافرات kāfirāt) അല്ലെങ്കിൽ കവാഫിർ (كوافر kawāfir)

ഉപയോഗം[തിരുത്തുക]

കുഫ്ർ, ശിർക്ക് എന്നീ പദങ്ങൾ ഖുർആനിലുടനീളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നിഷേധം, ബഹുദൈവാരാധന എന്നീ അർത്ഥങ്ങളിലായിക്കൊണ്ട്. രണ്ടും തമ്മിൽ വ്യതിരിക്തമായിരിക്കുമ്പോൾ തന്നെ പല മുസ്‌ലിംകളും പര്യായപദത്തെ പോലെ ഇത് പരസ്പരം മാറി ഉപയോഗിക്കാറും ഉണ്ട്[16]. എന്നാൽ ഒരു കാഫിർ (നിഷേധി) ബഹുദൈവവിശ്വാസിയായിരിക്കണമെന്ന് ഉപാധിയൊന്നുമില്ല. ഇബ്‌ലീസ് അല്ലാഹുവിനെ നിഷേധിക്കുകയോ പങ്കുചേർക്കുകയോ ചെയ്തിരുന്നില്ല, എന്നാൽ അനുസരണക്കേട് ആണ് ഇബ്‌ലീസിനെ കാഫിർ ആക്കുന്നത്[17]. വിശ്വാസപരമായ വൈജാത്യത്തിലുപരി ശത്രുപക്ഷത്തുള്ളവർ എന്ന രൂപത്തിലാണ് കാഫിർ എന്ന പ്രയോഗം ഖുർആനിൽ കാണപ്പെടുന്നത്. വിശ്വാസപരമായ വൈജാത്യങ്ങളെ കുറിക്കാനായി ഖുർആനിൽ മുശ്‌രിക് (ബഹുദൈവവിശ്വാസികൾ), വേദക്കാർ (ജൂത-ക്രൈസ്തവർ എന്നീ പദങ്ങൾ ഉപയോഗിച്ചുവന്നു. മക്കയിൽ മുഹമ്മദ് നബിയോട് ശത്രുതാപരമായി നേരിട്ടവരെ സൂചിപ്പിക്കാനായാണ് കാഫിർ എന്ന പദം ആദ്യം ഉപയോഗിക്കപ്പെട്ടത് എന്ന് എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം പരാമർശിക്കുന്നു.

ഖുർആനിൽ[തിരുത്തുക]

വിശ്വാസികളെയും നിഷേധികളെയും വേർതിരിക്കാനായി ഖുർആനിൽ 137 തവണ കാഫിർ/ കുഫ്ഫാർ എന്നീ വാക്കുകൾ പ്രയോഗിച്ചപ്പോൾ അതിന്റെ വിവിധരൂപങ്ങളിലായി 250 തവണ ഉപയോഗിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു[18].

അവലംബം[തിരുത്തുക]

 1. Glasse, Cyril (1989). The New Encyclopedia of Islam (Revised 2001 പതിപ്പ്.). New York: Altamira Press. പുറം. 247. ISBN 978-0759101890.
 2. Sevinç, Kenan; Coleman, Thomas J.; Hood, Ralph W. (25 July 2018). "Non-Belief: An Islamic Perspective". Secularism and Nonreligion. 7: 5. doi:10.5334/snr.111.
 3. Adapted from Ibn Kathir. "Types of Kufr (Disbelief)". SunnaOnline.com. മൂലതാളിൽ നിന്നും 5 February 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 January 2016.
 4. Sansarian, Eliz (2000). Religious Minorities in Iran. ISBN 9781139429856.
 5. Akhtar, Shabbir (1990). A Faith for All Seasons: Islam and Western Modernity. ISBN 9780947792411.
 6. Emmanuel M. Ekwo Racism and Terrorism: Aftermath of 9/11 Author House 2010 ISBN 978-1-452-04748-5 page 143
 7. Rajan, Julie (30 January 2015). Al Qaeda's Global Crisis: The Islamic State, Takfir and the Genocide of Muslims. Routledge. പുറം. cii. ISBN 9781317645382. ശേഖരിച്ചത് 27 August 2015.
 8. Bunt, Gary (2009). Muslims. The Other Press. പുറം. ccxxiv. ISBN 9789839541694. ശേഖരിച്ചത് 27 August 2015.
 9. Pruniere, Gerard (1 January 2007). Darfur: The Ambiguous Genocide. Cornell University Press. പുറം. xvi. ISBN 9780801446023. ശേഖരിച്ചത് 27 August 2015.
 10. "kafir". OxfordDictionaries.com. മൂലതാളിൽ നിന്നും 2015-05-12-ന് ആർക്കൈവ് ചെയ്തത്.
 11. Houtsma, M. Th., സംശോധാവ്. (1993). E. J. Brill's First Encyclopaedia of Islam, 1913–1936, Volume 4. Brill. പുറം. 619. ISBN 978-9004097902. ശേഖരിച്ചത് 29 June 2015.
 12. (أَعْجَبَ الْكُفَّارَ نَبَاتُهُ) Surah 57 Al-Hadid (Iron) Ayah 20
 13. Goldziher, Ignác (1877). Mythology among the Hebrews. പുറം. 193. ശേഖരിച്ചത് 2015-06-28.
 14. Mansour, Ahmed (24 September 2006). "Ahl al-Quran". ശേഖരിച്ചത് 11 June 2015.
 15. Kepel, Gilles (2002). Jihad: The Trail of Political Islam. Harvard University Press. പുറം. 31. ISBN 9781845112578. ശേഖരിച്ചത് 11 June 2015.
 16. Ibn Baaz. "What is the Difference between Kufr and Shirk? [Fatawa Ibn Baaz]". Quran Sunnah Educational Programs. മൂലതാളിൽ നിന്നും 4 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 June 2015.
 17. Juan Cole University of Michigan, Ann Arbor Juan Cole University of Michigan, Ann Arbor
 18. Campo, Juan Eduardo (2009). Encyclopedia of Islam. Infobase Publishing. പുറങ്ങൾ. 420–22. ISBN 9781438126968.
"https://ml.wikipedia.org/w/index.php?title=കാഫിർ&oldid=3739259" എന്ന താളിൽനിന്ന് ശേഖരിച്ചത്